സിനിമകൾ ചെലുത്തുന്ന സ്വാധീനം ചെറുതാണോ..

സിനിമകൾ ചെലുത്തുന്ന സ്വാധീനം ചെറുതാണോ..

 

ചിലരൊക്കെ, എന്നു പറയുമ്പോൾ ഭൂരിഭാഗം വരുന്നവരും കരുതി വെച്ചിരിക്കുന്നത് ഈ സമൂഹത്തിൽ സ്വാധീനം ചെലുത്താനുള്ള കഴിവ് സിനിമകൾക്കും ടിവി പ്രോഗ്രാം, സീരിയലുകൾ, പരസ്യങ്ങൾ എന്നിവയ്ക്ക് ഒന്നുമില്ലെന്നാണ്. വളരെ നിർദ്ദയമായി നിങ്ങളുടെ ഈ ചിന്താഗതിയെ ഇവിടെ ഇപ്പോൾ റദ്ദ് ചെയ്തു കളയുകയാണ്.. നിങ്ങൾ പറയുന്ന കേവലം ഒരു അഭിപ്രായത്തിൽ പോലും നിങ്ങളുടെ രാഷ്ട്രീയം എന്ത് എന്നത് വ്യക്തമാകും. അപ്പോൾ പിന്നെ ഒരു സൃഷ്ടിയിൽ അതൊന്നും ഉണ്ടാവില്ല എന്ന് പറയുന്നത് നിലനിൽപ്പില്ലാത്ത ഒരു വാദമാണ്..

സ്ത്രീവിരുദ്ധമായ, റേപ്പ് ജോക്ക് വരുന്ന, കളറിസവും ജാതീയതയും പുലമ്പുന്ന ഉള്ളടക്കങ്ങൾ വളരെ ഗ്ലോറിഫൈ ചെയ്ത് പടച്ചു വിടുകയും ശേഷം അതിനെയൊക്കെ വെറും സിനിമയായും സീരിയൽ ആയും ട്രോൾ ആയും റീലായും തമാശയായും ഒക്കെ കണ്ടാൽ മതി എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത്..

അത് അവരുടെ രാഷ്ട്രീയമാണ് ചിന്താഗതിയാണ് അതിനെ വെറും ഇതായി കാണാൻ ഒന്നുമാകില്ല. സമൂഹത്തിൽ സ്വാധീനം ഉണ്ടാക്കാൻ ഏറ്റവും സാധ്യതയുള്ള മാധ്യമങ്ങളാണ് ഇവയെല്ലാം. ഒരു പ്രമുഖ സ്വർണ്ണക്കടയുടെ പരസ്യത്തിൽ “പുര നിറയും പെണ്ണിന് അറ നിറയെ പൊന്ന് ” എന്ന പരസ്യ വാചകം ഇട്ടെങ്കിൽ അത് അവരുടെ ചിന്താഗതിയെ തന്നെയാണ് തുറന്നു കാട്ടുന്നത്..

 

കേവലം ഒരു പരസ്യവാചകം പോലും അത് എഴുതുന്നയാളുടെ രാഷ്ട്രീയം സമൂഹത്തിലിടുന്നു എന്നിരിക്കെ ആ രാഷ്ട്രീയം വിമർശിക്കപ്പെടരുത് എന്നുള്ള അഭിപ്രായത്തോട് ഒരിക്കലും യോജിക്കാനാകില്ല. വിമർശിക്കേണ്ട കാര്യങ്ങളെയൊക്കെ വിമർശിക്കണം എന്ന് തോന്നിയാൽ തിരുത്തലുകൾക്ക് തയ്യാറാകണം..

അതല്ലാതെ നിങ്ങളുടെ ആരാധന പാത്രങ്ങൾ ആണെന്നോ പരിപാടികൾ ആണെന്നോ ഉള്ള കാരണം കൊണ്ട് മാത്രം ഒരു കാര്യത്തെയും കണ്ണുമടച്ച് പിന്താങ്ങരുത്. ഇതൊക്കെ തിരിച്ചറിയാനുള്ള കേവല വിവേചന ബോധമെങ്കിലും ഉണ്ടായിരിക്കണം..

 

ഇതൊരിക്കലും ടിവി പ്രോഗ്രാമിൽ മാത്രം ഒതുങ്ങുന്നതല്ല. റീൽസ് വീഡിയോ പോലും ഇക്കാര്യത്തിൽ വിമർശനത്തിന് വിധേയമാകണം. ഒരു ഉദാഹരണം പറയാം ഈയിടെ ട്രെൻഡിങ് ആയ ഒരു സംഭവമാണ് മേക്ക് എ സീൻ എന്നത്.. ഇതൊന്നും സമൂഹത്തിൽ ഇൻഫ്ലൂവൻസ് ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ ആ ഒരു സംഭവം ഇത്രയും ആളുകൾ ഒരിക്കലും ഏറ്റെടുക്കില്ലായിരുന്നു. ആളുകൾക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിവയ്ക്കുന്ന വിധത്തിൽ ഒരിക്കലും ഈ ഒരു സംഗതി വഴിതെറ്റിപ്പോകില്ലായിരുന്നു. ഓരോ ചെറിയ കാര്യങ്ങൾ പോലും ചുറ്റുമുള്ള മനുഷ്യരെ സ്വാധീനിക്കുന്നുണ്ട്..

 

വിസ്മയയുടെ വിഷയം ആളിപ്പിടിച്ചപ്പോൾ കുറെ എഫ് ബി വസന്തങ്ങൾ കമന്റിൽ കിടന്ന് മോങ്ങുന്നത് കേട്ടു.. ആ കുട്ടിയെ എനിക്ക് തന്നെങ്കിൽ ഞാൻ സ്വന്തം മകളെ പോലെ നോക്കിയാനെ എന്ന്.. എന്നിട്ട് ഇതേ വസന്തങ്ങൾ തന്നെയാണ് റിമി ടോമി ഡിവോഴ്സ് ആയപ്പോഴും അമൃത സുരേഷ് ഗോപി സുന്ദർ വിഷയത്തിലും ഒക്കെ ഘോരഘോര സനാതനധർമ്മം വാരി വിതറുന്നത്..

Leave a Comment

Your email address will not be published.