മഷിനോട്ടം വിശ്വസനീയമാണോ ? പ്രവചന വിദ്യയുടെ വ്യത്യസ്ത സമ്പ്രദായങ്ങളും മഷിക്കൂട്ടിന്റെ രഹസ്യവും

മഷിനോട്ടം വിശ്വനീയമാണോ ? പ്രവചന വിദ്യയുടെ വ്യത്യസ്ത സമ്പ്രദായങ്ങളും മഷിക്കൂട്ടിന്റെ രഹസ്യവും

 

നാട്ടിൽ നിന്ന് അപ്രത്യക്ഷമായ ഒരു പ്രവചന വിദ്യയാണ് മഷിനോട്ടം.

പരമ്പരാഗതമായി അത് കൈമാറിപ്പോരുകയും ചെയ്യുന്നു. എന്നാലിതിന് ശാസ്ത്രീയമായ അടിത്തറ ഉള്ളതായി പറയുന്നില്ല . എന്നാല്‍ പലര്‍ക്കും മഷിനോട്ടത്തിലൂടെ ഫലസിദ്ധി കൈവന്നതായാണ് അറിയാന്‍ കഴിയുന്നത്. സാധാരണ നിലയില്‍പണ്ടുകാലങ്ങളിൽ  കാണാതെ പോയ വസ്തുക്കളും മോഷണം പോയ വസ്തുക്കളും കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുമാണ് മഷി നോട്ടം ഉപയോഗിച്ചിരുന്നത്. പണ്ടുകാലങ്ങളിൽ തറവാട്ട് കാരണവർമാർ ചെയ്തിരുന്ന ഈ വിദ്യ ഇന്ന് അന്യം തിന്നു പോയിരിക്കുന്നു, പുതിയ തലമുറയ്ക്ക് മഷിനോട്ടം എന്ന വിദ്യ കേട്ട് കേൾവി പോലും ഇല്ലാതായിരിക്കുന്നു.

നമ്മുടെ ഭൂതം, ഭാവി, വര്‍ത്തമാനങ്ങള്‍ പ്രവചിക്കാനും മഷിനോട്ടം ഉപയോഗപ്പെടുത്താറുണ്ട്.വെറ്റിലയിൽ പ്രത്യേക മഷി പുരട്ടി കാണാതെ പോയതെല്ലാം കണ്ടെത്താനുള്ള ദിവ്യശക്തി മഷിനോട്ടക്കാർക്കുണ്ടെന്നാണ് വിശ്വാസം.

മഷിനോട്ടം എന്നത് ഒരു വിശ്വാസമായതുകൊണ്ട്

41 ദിവസം – വ്രതമെടുത്ത് മന്ത്രങ്ങള്‍ ഉച്ചരിച്ചാണ് മഷിനോട്ടത്തിനുള്ള മഷിക്കൂട്ട് തയ്യാറാക്കുന്നത്. ഇതാകട്ടെ ഒരാള്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ചെയ്യുകയുമുള്ളു.

നേരത്തേ തയ്യാറാക്കിയ മഷി ആവശ്യത്തിനനുസരിച്ച് ഓരോ കൊല്ലവും ഉപയോഗിക്കുകയാണ് പതിവ്.

മഷിനോട്ടത്തില്‍ പ്രധാനമായും അഞ്ജനാദേവി മന്ത്രമാണ് ജപിക്കാറ്. ഗണപതി, ഹനുമാന്‍ എന്നിവരേയും സ്തുതിക്കാരുണ്ട്.

വിവിധ ഔഷധങ്ങൾ ഉപയോഗിച്ചാണ്. വിവിധ രീതികളിൽ ഈ മഷിക്കൂട്ട് ഉണ്ടാക്കാറുണ്ട്. അഞ്ജനക്കല്ല്, ചന്ദനം, കത്തി അഗരി, പച്ചക്കർപ്പൂരം തുടങ്ങിയ ഔഷധങ്ങൾ ആവണക്കെണ്ണയിൽ ചാലിച്ച് മഷിക്കൂട്ട് ഉണ്ടാക്കാം. ഒറ്റപ്പെട്ട് നിൽക്കുന്ന മുക്കുറ്റി ഉപയോഗിച്ചും മഷി ഉണ്ടാക്കാറുണ്ട്. പേരാലിൻ മൊട്ട് അലക്കി വൃത്തിയാക്കിയ വെള്ളത്തുണിയിൽ പൊതിഞ്ഞ് ആവണക്കെണ്ണയിൽ കത്തിച്ചും മഷി ഉണ്ടാക്കുന്നു

 

പലതരത്തിലുള്ള മഷിനോട്ട സമ്പ്രാദയങ്ങൾ ഉണ്ട്സർവ്വാഞ്ജനം, നിധിയഞ്ജനം, കുടുംബാഞ്ജനം, ബാലാഞ്ജനം എന്നിങ്ങനെ. കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന മഷിനോട്ടത്തിനാണ് ബാലാഞ്ജനം എന്ന് പറയുക. നിഷ്കളങ്കരായവർ നോക്കിയാലെ സത്യം തെളിയൂ എന്ന വിശ്വാസത്തിലാണ്‌ കുട്ടികളെ ഉപയോഗിക്കുന്നത്.

രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെയാണ് മഷി നോട്ടത്തിന്‍റെ കാലം.ഒരു നാണയത്തിന്റെ വലിപ്പത്തിലുള്ള വെറ്റിലയുടെ ഒരു കഷണത്തിൽ മഷി പുരട്ടുന്നു. 25 ചേരുവകൾ ചേർത്താണ് തന്ത്രി മഷി വികസിപ്പിച്ചിരിക്കുന്നത്.

കരി പോലൊരു മിശ്രിതം ഒരു പാത്രത്തിൽ പുരട്ടി കുട്ടികളെ കൊണ്ട് അതിൽ നോക്കി ഭൂതവും , ഭാവിയും വർത്തമാനവും വായിപ്പിച്ച് എടുക്കുന്ന സുന്ദര വിദ്യ.

 

മുൻകാലങ്ങളിൽ ഇതിന് വലിയ പ്രചാരമുണ്ടായിരുന്നുവെങ്കിലും ഇന്ന് ഇത്തരം പ്രവണതകൾ പൊതുവെ കുറവാണ്. ഇത് ശാസ്ത്രീയാടിത്തറയില്ലാത്ത കേവലം അന്ധവിശ്വസം മാത്രമാണെന്നും പണം കൈക്കലാക്കാനുള്ള തട്ടിപ്പുകളാണ് ഇതിന് പിന്നിലെന്നുമാണ് വിമർശനമുള്ളത്.

മഷിനോട്ടം ജ്യോതിഷവുമായി ബന്ധപ്പെട്ടതാണോ എന്ന സംശയം മഷിനോട്ടത്തിൽ വിശ്വസിക്കുന്നവർക്ക് വരെയുണ്ട്. എന്നാൽ, ഇത് തെളിയിക്കപ്പെട്ടിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *