റോബിനെ പറ്റിച്ചു ഉണ്ടാക്കിയ വീടല്ലേ…. ദിൽഷയോട് ആരാധകർ…

റോബിനെ പറ്റിച്ചു ഉണ്ടാക്കിയ വീടല്ലേ…. ദിൽഷയോട് ആരാധകർ…

 

മലയാളികളുടെ പ്രിയങ്കരിയാണ് ദിൽഷ ഇപ്പോൾ.ബിഗ് ബോസ് മലയാളം സീസണ്‍ 4 ടൈറ്റില്‍ വിന്നറായ ദില്‍ഷ പ്രസന്നന്‍ മികച്ച ഒരു നര്‍ത്തകിയാണ്. ദില്‍ഷയുടെ നിരവധി ഡാന്‍സ് വീഡിയോകള്‍ ഇതിനോടകം വൈറലായിരുന്നു. ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോ വഴി നൃത്ത രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം ബാംഗ്ലൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവെ ആണ് ബിഗ് ബോസിലേക്ക് എത്തുന്നത്. 100 ദിവസം മികച്ച ഗെയിം കളിച്ചു തന്നെയാണ് താരം ടൈറ്റില്‍ വിന്നറായത്.ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ദില്‍ഷ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊക്കെ തക്ക മറുപടി നല്‍കിയ താരം തന്റെ കരിയറുമായി മുന്നോട്ടു പോവുകയാണ്.സോഷ്യൽ മീഡിയയിലും ദിൽഷ വളരെ അധികം സജീവമാണ്. ഓരോ വിശേഷങ്ങളും ആഘോഷങ്ങളും താരം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. കൂടാതെ തന്റെ ഓരോ പുതിയ ഫോട്ടോകളും താരം സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിത ദിൽഷയുടേയും കുടുംബത്തിന്റേയും വളരെ നാളുകളായുള്ള ഒരു ആ​ഗ്രഹം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്.

സ്വന്തമായി ഒരു പുതിയ വീട് ദിൽഷയും സ​ഹോദരിമാരും ചേർന്ന് അച്ഛനും അമ്മയ്ക്കുമായി വാങ്ങി പാല് കാച്ചൽ ചടങ്ങ് നടത്തിയിരിക്കുകയാണ്…അതിന്റെ വീഡിയോയും ഫോട്ടോ‌കളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് തന്നെയാണ് ദിൽഷയുടെ പുതിയ വീടുള്ളത്. തന്റേയും ചേച്ചിമാരുടേയും വളരെ നാളുകളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് പുതിയ വീടെന്ന് ദിൽഷ തന്നെ വീഡിയോയിൽ പറയുന്നുണ്ട്..ഒരു വീട് വാങ്ങി അതിൽ മാറ്റങ്ങൾ വരുത്തി പുതുക്കി പണിയുകയാണ് ചെയ്തത്. പാല് കാച്ചൽ ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്…വലിയ ആഘോഷമാക്കുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ലളിതമായി ചടങ്ങുകൾ നടത്തിയതെന്നും ദിൽഷ പറഞ്ഞു. ദിൽഷയുടെ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങ് വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്…അക്കൂട്ടത്തിൽ ചിലർ ദിൽഷയേയും കുടുംബത്തേയും ബി​ഗ് ബോസിൽ നടന്ന പഴയ സംഭവങ്ങളുടെ പേരിൽ പരിഹ​സിക്കുകയും ചെയ്യുന്നുണ്ട്.

റോബിനെ പറ്റിച്ചുണ്ടാക്കിയ വീടല്ലേ എന്നാണ് ഒരാൾ കമന്റിലൂടെ ചോദിച്ചത്.ഇതാണോ ആഢംബര വീട് ചിരിപ്പിച്ച് കൊല്ലുമല്ലോ, ചതിച്ചും ജനങ്ങളെ പറ്റിച്ചും ഉണ്ടാക്കിയെടുത്തതൊന്നും നിലനിൽക്കില്ല എന്നെല്ലാമാണ് ദിൽഷയെ വിമർശിച്ച് വരുന്ന കമന്റുകൾ. റോബിനുമായുള്ള സൗഹൃദം അവസാനിപ്പിച്ച ശേഷമാണ് ​ദിൽഷയ്ക്ക് വിമർശനങ്ങൾ പെരുകിയത്.

Leave a Comment

Your email address will not be published. Required fields are marked *