മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടന് മുരളി ഓര്‍മ്മയായിട്ട് ഇന്നേക്ക് 13 വര്‍ഷം….
നായകനായും സ്വഭാവ നടനായും വില്ലനായും വെള്ളിത്തിരയില്‍ ശോഭിച്ച നടനാണ് മുരളി.
സിനിമയ്ക്ക് പുറമെ നാടകത്തിലും സീരിയലിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു മുരളി.
ശബ്ദഗാംഭീര്യം കൊണ്ടും ശരീഭാഷകൊണ്ടും ഭാവാഭിനയംകൊണ്ടും മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ കലാകാരൻ .
കൊട്ടാരക്കരയ്ക്കടുത്ത് കുടവട്ടൂരില്‍ പൊയ്കയില്‍ വീട്ടില്‍ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25- നാണ് മുരളി ജനിച്ചത്. കുടവട്ടൂര്‍ എല്‍.പി. സ്കൂളിലും തൃക്കണ്ണമംഗലം എസ്.കെ.വി.എച്ച്.എസിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ മുരളി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ലാ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബിയും പാസായി.
ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ളാര്‍ക്കായും പിന്നീട് യൂണിവേഴ്സിറ്റിയില്‍ യു.ഡി. ക്ളര്‍ക്കായും മുരളി ജോലി നോക്കിയിട്ടുണ്ട്.
പഞ്ചാഗ്നിയിലെ രാജന് എന്ന കഥാപാത്രത്തിലൂടെയാണ് മുരളിയെ
മലയാള സിനിമയിലെ അഗ്രപാളിയിലേക്ക് എത്തിച്ചത്. .80 കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മുരളി.
ലാല്‍സലാം, ചമ്പക്കുളം തച്ചന്, താലോലം, വെങ്കലം, ചമയം, , പ്രായിക്കര പാപ്പാന്, , ഗര്‍ഷോ, പത്രം, നിഴല്‍ക്കൂത്ത്, കാരുണ്യം, ഗ്രാമഫോണ്‍ ജാലകം, അധാരം, വെങ്കലം, മൂന്നാം മുറ, കാണാക്കിനാവ്, കേളി, അമരം, ആകാശ ദൂത് എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഒരു സ്ഥാനം നേടിക്കൊടുക്കാൻ മുരളി എന്ന അതുല്യ പ്രതിഭയ്ക്ക് കഴിഞ്ഞു.. തമിഴിലും മലയാളത്തിലും ഉള്‍പ്പെടെ മുന്നൂറോളം ചിത്രങ്ങളില്‍ മുരളി വേഷമിട്ടു.
നെയ്ത്തുകാരനിലെ അഭിനയത്തിലൂടെ 2002ൽ മികച്ച നടനുള്ള പുരസ്കാരവും മുരളിയെ തേടിയെത്തി. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ വേറെയും. 2013 ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് അവസാന ചിത്രം.
ഒരു നടൻ മാത്രമല്ല, മികച്ച എഴുത്തുകാരൻ കൂടിയാണ് താനെന്ന് മുരളി തെളിയിച്ചിട്ടുണ്ട്. അഭിനയത്തെ ആഴത്തിൽ അന്വേഷിച്ച അഭിനയത്തിന്റെ രസതന്ത്രം എന്ന കൃതി ഏറെ നിരൂപകപ്രശംസ നേടി. മുരളി മുതൽ മുരളി വരെ, മൃഗശാല കഥ എന്നീ പുസ്തകങ്ങളും മുരളി രചിച്ചിട്ടുണ്ട്.
ചെറുപ്പം മുതൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രചാരകരിൽ ഒരാളായിരുന്നു മുരളി. സിനിമയിൽ സജീവമായപ്പോഴും രാഷ്ട്രീയത്തെ തള്ളിപ്പറയാതെ ഒപ്പം നിർത്തി എന്നതാണ് മുരളിയെ വേറിട്ടുനിർത്തുന്നത്.
ജീവിതത്തിന്റെ അവസാന പത്തുവര്ഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളിയെ തൻ്റെ 55-ാം വയസ്സില്‍ മരണത്തോടെ കീഴടങ്ങി.
ഇനിയും അഭിനയിച്ചു തീരാത്ത കഥാപാത്രങ്ങൾ ബാക്കിയാക്കി മുരളി വിടപറഞ്ഞപ്പോൾ
മലയാളികളുടെ മനസ്സിലെ മുരളി ഇവിടെ അവശേഷിപ്പിക്കുന്നത് അദ്ദേഹം ആക്സമികമായ കഥാപാത്രങ്ങളലൂടെയാണ്.