അത്യാവശ്യം മസിലുള്ള ആളുകൾക്ക് അഭിനയിക്കാൻ കഴിയില്ല എന്ന് പറയുന്നത് ബോഡി ഷേമിങ് ആണ് -ഉണ്ണിമുകുന്ദൻ

അത്യാവശ്യം മസിലുള്ള ആളുകൾക്ക് അഭിനയിക്കാൻ കഴിയില്ല എന്ന് പറയുന്നത് ബോഡി ഷേമിങ് ആണ് -ഉണ്ണിമുകുന്ദൻ

 

 

മലയാളികളുടെ ഇഷ്ട നായകന്മാരിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്നതാണ് ഉണ്ണിമുകുന്ദനും നിവിൻ പോളിയും. കേരളത്തിലെ യുവ പ്രേക്ഷകരുടെ സ്വപ്ന താരങ്ങളാണ് ഇരുവരും. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. 2018ൽ ട്രാഫിക് സെവൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച നിവിൻപോളി 2012 പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. 2013ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രം നിവിന്റെ കരയറിലെ എക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായ നിലനിൽക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ സഹോദരൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ നയൻതാരയുടെ നായകനായി എത്തിയതും നിവിൻ പോളി ആയിരുന്നു. 2015 നായകനായി എത്തിയ പ്രേമം എന്ന സിനിമയും 2018ൽ പ്രദർശത്തിന് എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയും നിവിന്റെ മികച്ച ചലച്ചിത്രങ്ങൾ ആയിരുന്നു. എന്നാൽ ഈയിടെ ഇറങ്ങിയ ചലച്ചിത്രങ്ങളിൽ ഒന്നും നിവിൻ പോളിക്ക് പ്രതീക്ഷിച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചിരുന്നില്ല.

 

ഇപ്പോഴിതാ നിവിൻ പോളിയെ പറ്റി ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകൾ ആണ് ജനശ്രദ്ധ നേടുന്നത്.നിവിൻ പോളി ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ട്രോളുകൾക്കെതിരെയാണ് ഉണ്ണിമുകന് പ്രതികരിച്ചത്. ഉണ്ണി മുകുന്ദന്റെ പുതിയതായി ഇറങ്ങാൻ പോകുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചലച്ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ഇന്റർവ്യൂലാണ് ഉണ്ണിമുകുന്ദൻ ഇങ്ങനെ പ്രതികരിച്ചത്.

മേപ്പടിയാൻ എന്ന ചിത്രത്തിലെ അഭിനയിക്കുമ്പോൾ തനിക്ക് സാമാന്യം നല്ല വണ്ണം ഉണ്ടായിരുന്നു. ആ സിനിമയ്ക്ക് അങ്ങനത്തെ ഒരു കതാപാത്രത്തെയായിരുന്നു അത്യാവശ്യം. അതിനുവേണ്ടിയിട്ടാണ് തന്റെ ഫിറ്റായ ശരീരം അങ്ങനെ ആക്കി എടുത്തത്. അതുപോലെ വണ്ണം ഇല്ലാതെ സിക്സ് പാക്ക് ഉള്ള ഒരു നാട്ടിൻപുറത്തുകാരനെ പ്രേക്ഷകർ ഏറ്റെടുക്കുകയില്ലായിരുന്നു. ഇപ്പോൾ നിവിൻ പൊളിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരുപാട് ബോഡി ഷേമിങ് കമന്റുകൾ ഞാൻ കാണുന്നുണ്ട്. എന്തിനാണ് നിവിൻ പോളിയെ ഇപ്പോൾ കളിയാക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നിവിൻ പോളി വണ്ണം വെച്ചു എന്ന് കരുതി അവനെ കൊണ്ട് അഭിനയിക്കാൻ സാധിക്കില്ല എന്നൊന്നും അർത്ഥമില്ലല്ലോ. നിവിൻ പോളി ശരീരം കൊണ്ടല്ല അഭിനയിക്കുന്നത്. അവന്റെ കഴിവുകൊണ്ടാണ് അവൻ അഭിനയിക്കുന്നത്. അവൻ വണ്ണം വച്ചപ്പോൾ വണ്ണം വെച്ചു എന്ന് പറഞ്ഞുള്ള ബോഡി ഷെയ്മിങ്ങും ഞാൻ ഇത്തിരി മസിൽ വെച്ചാൽ മസിൽ വച്ചു എന്നുള്ള ബോഡി ഷെമിങ്ങും ആണ് കേൾക്കുന്നത്. ചില ആളുകൾ അങ്ങനെയാണ്. നിവിൻ പോളിയും ഞാനുമൊക്കെ സിനിമയിൽ എങ്ങനെ അഭിനയിക്കുന്നു മോശമാണ് നല്ലതാണോ എന്നാണ് പ്രേക്ഷകർ നോക്കേണ്ടത് അല്ലാതെ ഞങ്ങളുടെ ശരീരഘടനയോ വ്യക്തിജീവിതവു0 അല്ല നിങ്ങൾ ചർച്ച ചെയ്യേണ്ടത്. ഇത്തരം പ്രവർത്തികൾ വളരെയധികം വിഷമമുണ്ടാക്കാറുണ്ട് ചില സമയങ്ങളിൽ. എന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

 

ഉണ്ണിമുകുന്ദന്റെ പുതുതായി ഇറങ്ങാൻ പോകുന്ന ചലച്ചിത്രം ഷെഫീക്കിന്റെ സന്തോഷം ആണ്.

Leave a Comment

Your email address will not be published. Required fields are marked *