പ്രിയ കൂട്ടുകാരുമൊപ്പം കുറച്ചു സമയം സ്നേഹം പങ്കുവച്ചപ്പോൾ അതിമനോഹരമായ നിമിഷങ്ങളായി മാറി സംവൃത സുനിൽ……

പ്രിയ കൂട്ടുകാരുമൊപ്പം കുറച്ചു സമയം സ്നേഹം പങ്കുവച്ചപ്പോൾ അതിമനോഹരമായ നിമിഷങ്ങളായി മാറി സംവൃത സുനിൽ……

 

മലയാളത്തിന്റെ ഭാഗ്യനടിയാണ് സംവൃത സുനിൽ. മലയാള സിനിമയിൽ തന്റെ ശാലീന സൗന്ദര്യം കൊണ്ടും തന്റെ തനിമ യാർന്ന അഭിനയ മികവുകൊണ്ടും തിളങ്ങിയ നടി, സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും

സോഷ്യൽ മീഡിയയിലൂടെയായി താരത്തിൻ്റെ

വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുണ്ടായിരുന്നു.തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളൊക്കെ സംവൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിത താരത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. പ്രിയ നടി പൂർണ്ണിമക്കും ഇന്ദ്രജിത്തിനുമൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്..

ഫോട്ടോക്ക് ശേഷം കാൻഡിഡ് ആണ്‌ ഇതെന്നും താരം പറയുന്നത് കേൾക്കാം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ്‌ താരം വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്നേഹം നിറഞ്ഞ ഈ രണ്ടു മനസുകൾക്കുമൊപ്പം ഒരു വൈകുന്നേരം എന്ന തലക്കെട്ടുകൂടിയാണ് പൂർണ്ണിമയെയും ഇന്ദ്രജിത്തിനെയും ടാഗ് ചെയ്തു കൊണ്ട്. ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

 

ദിലീപിനെ നായികനാക്കി ലാൽജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം.

 

അയാളും ഞാനം തമ്മിൽ എന്ന

ചിത്രത്തിന് ശേഷമാണ് താരം ഇടവേളയെടുക്കുന്നത് 2012 ലായിരുന്നു സംവൃതയും കോഴിക്കോട് സ്വദേശി അഖിൽ ജയരാജും തമ്മിലുള്ള വിവാഹം നടന്നത് അമേരിക്കയിൽ എൻജിനീയർ ആയിരുന്നു അഖിൽ.കരിയറിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. വിവാഹിതയായ ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

പിന്നീട് അമേരിക്കയിലേക്ക്. ചേക്കേറുകയായിരുന്നു സംവൃത സുനിൽ.

2015 ഫെബ്രുവരി 21 നായിരുന്നു

സംവൃതയ്ക്ക് ഒരു മകൻ പിറന്നു അഗസ്ത്യ എന്നായിരുന്നു പേര്. രണ്ടാമത് ഒരു ആൺകുഞ്ഞ് കൂടി പിറന്നിരുന്നു രുദ്ര എന്നാണ്

ഇളയമകന്റെ പേര്.കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടു നിന്ന സംവൃത

 

2012 നുശേഷം, 2018-ൽ ‘നായിക നായകൻ’ എന്ന ടെലിവിഷൻ ഷോയിൽ ജഡ്ജ് ആയിയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അതിനു ശേഷം, 2019-ൽ ‘സത്യംപറഞ്ഞ വിശ്വസിക്കുവോ’ എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായി സംവൃത വീണ്ടും ബിഗ്സ്ക്രീനിൽ മടങ്ങിവരവ് നടത്തിയത്.

കുടുംബ ജീവിതം ആസ്വദിക്കുന്നതിന് വേണ്ടിയായിരുന്നു വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്നും ഭർത്താവായ അഖിലേട്ടനും തന്റെ വീട്ടുകാരുമാണ് സിനിമയിലെ തിരിച്ചുവരവിനായി വീണ്ടും സഹായിച്ചതെന്നും താരം കൂട്ടിച്ചേർത്തു.തിരക്കഥ, ഇവർ വിവാഹിതരായാൽ, നീലത്താമര, ഹാപ്പി ഹസ്ബെന്റ്സ്,സ്വപ്നസഞ്ചാരി, കോക്ക്ടെയിൽ, മാണിക്യക്കല്ല്, ഡയമണ്ട് നെക്ലെസ്, അരികെ, അയാളും ഞാനും തമ്മിൽ എന്നീ

ചിത്രങ്ങളിലൂടെ മികച്ച അഭിനയം താരം കാഴ്ച്ച വച്ചിട്ടുണ്ട്.ഏകദേശം മുപ്പതിലധികം  മലയാള സിനിമകളിൽ അഭിനയിച്ചു ട്ടുണ്ട്.

Leave a Comment

Your email address will not be published.