ഷാറുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്..നടൻ ദുൽഖർ സൽമാൻ….

ഷാറുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്..നടൻ ദുൽഖർ സൽമാൻ….

 

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാള നടൻ ദുൽഖർ സൽമാൻ. ഡിക്യു, കുഞ്ഞിക്ക തുടങ്ങിയവയാണ് ദുൽഖറിന്റെ ചെല്ലപ്പേരുകൾ. നടൻ എന്നതിനപ്പുറം നിർമാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലും ദുൽഖർ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനാണ് ദുൽഖർ.സിനിമാപ്രേമികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് ദുൽഖർ. സ്റ്റൈലിലും ലുക്കിലും പ്രായത്തെ തോൽപ്പിച്ചുകൊണ്ട് ആരാധകരുടെ മനം കീഴടക്കുകയാണ് അവരുടെ സ്വന്തം കുഞ്ഞിക്ക.

മലയാള സിനിമയിൽ തന്റേതായ കഴിവ് കൊണ്ട് ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടൻ ദുൽഖർ സൽമാൻ,സിനിമയിൽ ഇത്രയും നാൾ പിന്നിടുമ്പോൾ മലയാള നടൻ എന്ന ലേബലിൽനിന്ന് പാൻഇന്ത്യ ആക്ടർ എന്നനിലയിലേക്ക് ദുൽഖർ സൽമാൻ നടന്നടുക്കുകയാണ്.മലയാള സിനിമയിക്ക് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, തെലുങ്ക് എന്നീ സിനിമ മേഖലയിലും ദുൽഖർ സൽമാൻ തിളങ്ങിയിട്ടുണ്ട്.

മൃണാൾ താക്കൂർ നായികയായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം സീതാ രാമം ആയിരുന്നു ദുൽഖർ സൽമാന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഹനു രാഘവപുഡി സംവിധാനം ചെയ്ത ഈ ചിത്രം നിരൂപണപരവും വാണിജ്യപരവുമായ വിജയമായി മാറി. ഈ ചിത്രം ചരിത്ര വിജയമാണ് നേടുന്നത്.

 

ഇപ്പോഴിതാ ഛുപ് എന്ന ബോളിവുഡ് ചിത്രത്തിൻ്റെ പ്രേമേഷൻ്റെ കാര്യങ്ങളിൽ ദുൽഖർ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വീര്‍സാരയിലെ ഷാരൂഖിന്റെ അഭിനയവും സീതാ രാമത്തിലെ ദുല്‍ഖറിന്റെ അഭിനയവും താരതമ്യം ചെയ്യുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദുല്‍ഖര്‍.കുട്ടിക്കാലം മുതല്‍ ഷാരൂഖ് ഖാന്റെ വലിയൊരു ആരാധകനാണ്.ഷാറുഖിന്റെ സിനിമകള്‍ വളരെയധികം ഇഷ്ടമാണ്. സഹോദരിയോടൊപ്പം തിയറ്ററിൽ പോയി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ഒരിക്കലും എന്നെ അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യരുത് .

ഷാറൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച്‌ സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെ കുറിച്ച്‌ ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ്. ആളുകളുമായി ഇടപെടുന്നതില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാരൂഖ് എല്ലാവര്‍ക്കും മാതൃകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

എന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാരൂഖേ ഉണ്ടാകൂ,’, എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.

 

ദുൽഖറിന്റെ മറുപടിയെ പ്രശംസിച്ച് ബോളിവുഡ് പ്രേക്ഷകർ അടക്കമുള്ളവർ രംഗത്തുവന്നു. മുതിർന്ന താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന കൊടുക്കുന്ന ദുൽഖറെ പോലുള്ള യുവതാരങ്ങൾ ഇപ്പോൾ വിരളമാണെന്നും ഇന്നത്തെ തലമുറയിൽ വിനയാന്വിതനായ താരങ്ങളിലൊരാണ് ദുൽഖറെന്നും പ്രേക്ഷകരും, എല്ലാവരും ഒരുപോലെ കമന്റ് ചെയ്യുന്നു.

 

ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം

Leave a Comment

Your email address will not be published. Required fields are marked *