പുരുഷന്മാർക്ക് കീഴിൽ രണ്ടാം സ്ഥാനക്കാരിയായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി.. പ്രിയങ്ക ചോപ്ര..

പുരുഷന്മാർക്ക് കീഴിൽ രണ്ടാം സ്ഥാനക്കാരിയായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി.. പ്രിയങ്ക ചോപ്ര..

 

ബോളിവുഡിന്റെ താര റാണിയാണ് പ്രിയങ്ക ചോപ്ര.. യാതൊരു സിനിമ പാരമ്പര്യമോ ഗോഡ് ഫാദറോ ഇല്ലാതെ വന്നു ബോളിവുഡിൽ വിജയം സൃഷ്ടിച്ച ലേഡി.. രണ്ടായിരത്തിൽ മിസ്സ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക തന്നെ ലോക സുന്ദരി പട്ടവും നേടി. ലോക സുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് പ്രിയങ്ക ചോപ്ര.. വിജയ് നായകനായി അഭിനയിച്ച 2001ൽ പുറത്തിറങ്ങിയ തമിഴൻ എന്ന തമിഴ് സിനിമയിൽ കൂടിയാണ് തന്റെ അഭിനയജീവിതം പ്രിയങ്ക ആരംഭിക്കുന്നത്..

പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ സം‌വിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ  ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി..

ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബൽ ഐക്കൺ ആണ് പ്രിയങ്ക ചോപ്ര.. തന്റെ അധ്വാനം കൊണ്ടും പ്രകടനം കൊണ്ടും ബോളിവുഡിലെ സൂപ്പർ നായികയായി മാറിയ പ്രിയങ്ക ബോളിവുഡിൽ നിന്നും ഹോളിവുഡിൽ സ്വന്തമായി ഒരു ഇടം നേടിയിരിക്കുകയാണ്. തന്നെ പരിഹസിച്ച ബോളിവുഡിലെ കരീന കപൂറിനെ പോലെ പല നായിക നടിമാരെയും കടത്തിവെട്ടിയ വിജയങ്ങളാണ് ഇപ്പോൾ പ്രിയങ്ക ചോപ്ര സ്വന്തമാക്കിയിട്ടുള്ളത്..

തന്നെക്കാൾ 11 വയസ്സ് പ്രായകുറവുള്ള നിക്ക് ജോനാസിനെ വിവാഹം ചെയ്തതും സറോഗസി വഴി ഒരു കുഞ്ഞിനു ജന്മം നൽകിയതും താരത്തിനെതിരെ വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും ഇതിന് യാതൊരു തരത്തിലുള്ള പ്രാധാന്യവും താരം നൽകിയിരുന്നില്ല..

 

ഇപ്പോൾ ഒരു വേദിയിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്..എന്റെ കരിയറിൽ പുരുഷന്മാർക്ക് കീഴിൽ രണ്ടാം സ്ഥാനക്കാരിയായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. നായകന്മാർ തീരുമാനിക്കും സിനിമ എവിടെ ഷൂട്ട് ചെയ്യണം, ആര് അഭിനയിക്കണം, എന്ത് സംഭവിക്കണം എന്നൊക്കെ.. അതു മടുത്തു… സ്ത്രീകൾക്ക് സ്വന്തമായി ഒരു ഏജൻസി വേണ്ട കാലത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്..

 

നടനും സംവിധായകനുമായ ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ജീ ലീ സാറ’ എന്ന സിനിമ എന്റെ മനസ്സിൽ തോന്നിയതാണ്. ഞാൻ ഫോണെടുത്ത് ആലിയയെയും കത്രീനയെയും വിളിച്ചു. ഫർഹാൻ വരുന്നതിന് മുൻപാണിത്.. ഞാൻ വീട്ടിലിരിക്കുകയായിരുന്നു. എനിക്ക് ഒരു ഹിന്ദി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു.. എന്നാൽ അത് സ്ത്രീകളുടെ നിബന്ധനകൾക്ക് അനുസരിച്ചാകണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും പ്രിയങ്ക പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *