അല്പം എരിഞ്ഞാലും കുഴപ്പമില്ല. ഗുണങ്ങൾ ഏറെയുള്ള കേമനാണ് അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പച്ചമുളക്….

അല്പം എരിഞ്ഞാലും കുഴപ്പമില്ല. ഗുണങ്ങൾ ഏറെയുള്ള കേമനാണ് അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പച്ചമുളക്……..

 

മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പച്ചമുളക്.

പച്ച് മുളകില്ലാത്ത കറികള്‍ ഉണ്ടോ? അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാനമാണ് പച്ചമുളകിനുള്ളത്.

എന്നാൽ ആയുർവേദത്തിൽ പച്ചമുളക് ഒരു മരുന്നായി ഉപയോഗിക്കുമെന്ന കാര്യം വളരെ കുറച്ചുപേർക്ക് മാത്രമേ അറിയൂ.ഒപ്പം അവിശ്വസനീയമായ ചില ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.

കറിക്ക് എരിവും രുചിയും നല്‍കുന്ന പച്ചമുളക് വിറ്റാമിനുകളുടെ കലവറയാണ്. കലോറി ഒട്ടുമില്ലാത്ത പച്ചമുളകില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേൺ എന്നിവയുടെ മികച്ച ഉറവിടമാണ് പച്ച മുളക്. വിറ്റാമിൻ എ, സി, കെ, ബി 6, പൊട്ടാസ്യം, മാംഗനീസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു

.പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയുന്നതിന് ആന്റി ഓക്‌സിഡന്റുകള്‍ സഹായകമാണ്. ഒരളവ് വരെ കാന്‍സറിനെയും പ്രതിരോധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.ഇവ ഫ്രീ റാഡിക്കലുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു.

 

 

വിറ്റാമിൻ സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും പച്ചമുളക് നല്ലതാണ്. ഇരുമ്പിന്റെ കലവറയായ പച്ചമുളകിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു. ഒപ്പം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും.

വിറ്റാമിൻ കെ ധാരാളം അടങ്ങിയ പച്ച മുളക് പതിവായി കഴിക്കുന്നത് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്.

 

പച്ചമുളകില്‍ ക്യാപ്‌സൈസിന്‍ എന്ന രാസ തന്മാത്രയുണ്ട്. ഇതാണ് നിങ്ങളുടെ ഭക്ഷണത്തിന് ‘എരിവ്’ നല്‍കുന്നത്.

ആന്റി ഓക്സിസിഡന്റുകളാൽ സമ്പുഷ്ടമായ ഇവയിൽ ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുമുണ്ട്. ഇത് രുചി വര്ധിപ്പിക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യും.

 

ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനും പച്ചമുളക് സഹായിക്കും.പച്ചമുളക് കഴിച്ച്‌ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ശാരീരിക പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനാല്‍ ഭാരംകുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

ഇത് വഴി ശരീരഭാരം കുറയ്ക്കയും ചെയ്യാം.

 

ഇതിൽ കലോറിയില്ല’.വിറ്റാമിന് സി രോഗപ്രതിരോധ ശേഷി കൂട്ടുന്നു.

ഇവയില്‍ അടങ്ങിയിട്ടുള്ള കെമിക്കല്‍ സംയുക്തങ്ങള്‍ പരിക്കേല്‍ക്കുമ്പോള്‍ രക്തസ്രാവം ക്രമപ്പെടുത്താനും പ്രയോജനം ചെയ്യും.

പച്ചമുളകിലുള്ള കാപ്‌സൈൻ ജലദോഷം,സൈനസ് തുടങ്ങിയ അണുബാധകളെ തടയും.പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കോപ്പര്‍, അയണ്‍, പൊട്ടാസ്യം എന്നിവയും പച്ചമുളകില്‍ ധാരാളമുണ്ട്.ബീറ്റാ കരോട്ടിൻ അളവ് കൂടുതൽ ആയതിനാൽ ഹൃദയത്തിനും സംരക്ഷണം നൽകും പച്ചമുളക്.

 

വിരശല്യത്തിൽ നിന്നു സംരക്ഷണം നൽകാനും വിവിധ തരത്തിലുള്ള അലർജികളിൽ നിന്നു ശരീരത്തെ സംരക്ഷിക്കാനും പച്ചമുളകിനു കഴിയും. ഇതിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. അയണിന്റെ അപര്യാപ്തത മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും പച്ചമുളകിനു കഴിയും.

 

പച്ചമുളകിനെ കറികളിൽ കാണുമ്പോൾ ഇനി ആരും എടുത്തു കളയണ്ട കാര്യമില്ല ആളു നമ്മൾ കരുതുന്നതുപോലെ നിസാരനല്ലെന്ന് ഇപ്പോൾ മനസിലായില്ലേ? അൽപം എരിഞ്ഞാൽ കുഴപ്പമില്ല ഗുണങ്ങൾ ഏറിയണല്ലോ…

Leave a Comment

Your email address will not be published. Required fields are marked *