ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം; മെസിക്കും നെയ്മറിനും റോണാള്‍ഡോയ്ക്കും ഒപ്പം പിഷാരടിയും.

ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം; മെസിക്കും നെയ്മറിനും റോണാള്‍ഡോയ്ക്കും ഒപ്പം പിഷാരടിയും……

 

ഖത്തറിൽ ലോകകപ്പ് തുടങ്ങാൻ കഷ്ടിച്ച് രണ്ടാഴ്ചയിലേറെ മാത്രം ശേഷിക്കെ ഫുട്ബോൾ ജ്വരം കേരളത്തെ പിടികൂടിക്കഴിഞ്ഞു. ബിൽഡപ്പ് കൂടുതൽ സജീവമാക്കാൻ ‘വൈറൽ’ തീപ്പൊരിയാണ് ആവശ്യമായിരുന്നതെങ്കിൽ, അത് ചത്താരിമംഗലത്ത് അർജന്റീനാ ആരാധകർ പുള്ളാവൂരിലെ കുറുങ്ങാട്ടു കടവ് പുഴയിൽ സ്ഥാപിച്ച ലയണൽ മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ടിന്റെ രൂപത്തിലാണ് വന്നത്. ബ്രസീലിന്റെ ആരാധകർ വെല്ലുവിളി സ്വീകരിച്ച് അതേ നദിക്കരയിൽ നെയ്മറിന്റെ 40 അടി ഉയരമുള്ള കട്ടൗട്ട് ഉയർത്തി.

നെയ്മർ കട്ടൗട്ടുകളിലൂടെ ലോക ശ്രദ്ധ നേടിയ പുള്ളാവൂർ ചെറുപുഴയിൽ മൂന്നാമത്തെ കട്ടൗട്ടും ഉയർന്നു. ലയണല്‍ മെസിയുടെയും നെയ്മറിന്റെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കൂറ്റന്‍ ഫ്‌ളക്‌സുകളാണ് പുള്ളാവൂരിലെ ഫുട്‌ബോള്‍ ആരാധകര്‍ ഉയര്‍ത്തിയത്.

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടാണ് ഞായറാഴ്ച രാത്രിയോടെ ആരാധകർ ഉയർത്തിയത്. ക്രിസ്റ്റ്യാനോ ഇല്ലാതെ ലോകകപ്പ് ആവേശം പൂർണമാകില്ലെന്നാണ് പോർച്ചുഗീസ് ആരാധകരുടെ പക്ഷം. വിവാദങ്ങൾക്കിടെയാണ് മൂന്നാമത്തെ കട്ടൗട്ടും ഉയർന്നിരിക്കുന്നത്.

 

പുള്ളാവൂര്‍ ചെറുപുഴയില്‍ ഉയര്‍ന്ന മെസ്സിയുടെയും റൊണാള്‍ഡോയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഈ ചിത്രങ്ങള്‍ ഇടം നേടിയിരുന്നു.

ഫിഫ വരെ ഈ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

ചിത്രങ്ങള്‍ ശ്രദ്ധ നേടിയതോടെ പലരും തങ്ങളുടെ ചിത്രങ്ങളും ഈ ചിത്രങ്ങള്‍ക്ക് ഒപ്പം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു

 

മെസ്സി ആരാധകരമാണ് പുള്ളാവൂര്‍ പുഴയില്‍ ആദ്യം കട്ടൗട്ട് സ്ഥാപിച്ചത്, പിന്നിട് ഈ ചിത്രങ്ങൾ

ഫിഫ വേള്‍ഡ് കപ്പിന്റെ ഒഫീഷ്യല്‍ പേജിലും കട്ടൗട്ടുകളുടെ ചിത്രം ഇടം പിടിച്ചു. ‘ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തില്‍ പടര്‍ന്നിരിക്കുന്നു’ എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂര്‍ പുഴയിലെ ചിത്രം പങ്കുവെച്ചത്.

 

കേരളവും കേരളീയരും ഫുട്‌ബോളിനെ എന്നും സ്‌നേഹിക്കുന്നവരാണ്, അത് #Qatar2022-ൽ പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നു. കായികരംഗത്തോടുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത അഭിനിവേശം അംഗീകരിച്ചതിന് @FIFA.com-ന് നന്ദി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫിഫയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

പുതിയ കട്ടൗട്ട് ഉയർന്നതോടെ പി.ടി.എ റഹീം എം.എൽ.എ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ”മൂന്നാമനും ഇറങ്ങി…നമ്മുടെ പുള്ളാവൂർ. മീനുകളൊക്കെ ആ സൈഡിലൂടെ നിന്തേണ്ടതാണ്” എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് മെസ്സിക്കും റൊണാള്‍ഡോയ്ക്കും നെയ്മര്‍ക്കും ഒപ്പം ചെറുപുഴയില്‍ നില്‍ക്കുന്ന രമേശ് പിഷാരടിയുടെ ചിത്രമാണ്.

ഏതോ രസികന്‍ എഡിറ്റ് ചെയ്ത ചിത്രം രമേശ് പിഷാരടി തന്നെയാണ് സാമൂഹിക മാധ്യമങ്ങില്‍ പങ്കുവച്ചിരിക്കുന്നത്. ‘ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. വൈ ദിസ് മാന്‍ ഈസ് കോള്‍ഡ്’ എന്നാണ് ചിത്രം പങ്കുവച്ച് പിഷാരടി കുറിച്ചത്.

 

രമേഷ് പിഷാരടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് . നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ‘പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്താതെ മാറി നില്‍ക്കൂ’, ‘ലോക കപ്പിന് ഇടയില് ഒരു നാടന്‍ കപ്പ്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Leave a Comment

Your email address will not be published. Required fields are marked *