മലയാള സിനിമയിലെ ഹാസ്യരാജാവ് ജഗതി ചേട്ടന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ..

മലയാള സിനിമയിലെ ഹാസ്യരാജാവ് ജഗതി ചേട്ടന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ..

 

സിനിമയുടെ ഹാസ്യരാജാവിന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ. നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിനിടെ 1500ഓളം സിനിമകളിലാണ് ജഗതി ശ്രീകുമാർ അഭിനയിച്ചത്. ജഗതിക്ക് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങൾ സമൂഹമാധ്യമത്തിലൂടെ ആശംസ അർപ്പിച്ചു.

പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എൻ.കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മൂത്തമകനായി 1951 ജനുവരി 5 നായിരുന്നു തിരുവനന്തപുരത്തെ ജഗതിയിൽ ശ്രീകുമാർ ജനിക്കുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്കുള്ള കാൽ വെയ്പ്പ്.നാടകാചാര്യനായിരുന്ന അച്ഛന്റെ നാടകങ്ങളിലൂടെയായിരുന്നു ജഗതി കലാലോകത്തേക്ക് എത്തുന്നത്

ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അനശ്വര നടൻ പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങളിൽ അഭിനയിക്കുന്ന അഭിനയിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജഗതി.

 

സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണെങ്കിലും അസാന്നിധ്യം കൊണ്ട് മലയാളസിനിമയിൽ തന്നെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കു കയാണ് ഈ അതുല്യ നടൻ. ജഗതി ചെയ്തുവെച്ച അനേകം കഥാപാത്രങ്ങൾ നേടിയ ജനപ്രീതി നേടിയിട്ടുണ്ട്.

 

1973 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. കന്യാകുമാരി എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. വേറിട്ട കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിച്ചു അതുല്യപ്രതിഭ ജഗതിക്ക് മികച്ച ഹാസ്യ താരത്തിനുള്ള 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.

കഴിഞ്ഞ എട്ടുവർഷത്തിനിടെ, നിരവധി ഹാസ്യ നടന്മാർ എത്തിയെങ്കിലും ജഗതി ശ്രീകുമാറിന്റെ കസേര മലയാള സിനിമയിൽ

 

ഒഴിഞ്ഞുകിടക്കുകയാണ്. ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാൻ മറ്റൊരാൾ ഇല്ലെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. മലയാള സിനിമ എന്നും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭയാണ് നടൻ ജഗതി ശ്രീകുമാർ.

 

റോഡപകടത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന താരം മലയാള സിനിമയ്ക്ക് എന്നും മുതൽ കൂട്ടായിരുന്നു. അതേസമയം 2012 മാർച്ചിലുണ്ടായവാഹനാപകടത്തെത്തുടർന്ന് വിശ്രമത്തിലായ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരുന്നു.സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലാണ് അദ്ദേഹം അഭിനയിച്ചത്.

 

ഇയിടെ മകള്‍ക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ ഒരു വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.’ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്‍തമായ റാഫി ഗാനമാണ് മകള്‍ പാര്‍വതിയും ജഗതി ശ്രീകുമാര്‍ പാടുന്നത്. ജഗതിയുടെ ശബ്‍ദം കേള്‍ക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരും സാമൂഹ്യ മാധ്യമത്തില്‍ അറിയിച്ചിരുന്നു.

 

 

മകൻ രാജ് കുമാർ ഒരുക്കിയ പരസ്യചിത്രത്തിലൂടെയാണ് അപകടശേഷം ആദ്യമായി ജഗതി കാമറയ്ക്ക് മുന്നിലെത്തിയത്.

സിനിമയിലെ ഉൾപ്പടെ നിരവധി പേരാണ് ഹാസ്യ സാമ്രാട്ടിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.

അതിനിടെ, ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകൾ നേർന്ന് പല താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ്

പലരും എഴുതിയിരിക്കുന്നത്.എങ്കിലും എത്രയൊക്കെ പറഞ്ഞാലും ജഗതി ശ്രീകുമാർ മലയാളികൾക്കു സമ്മാനിച്ച കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയങ്ങളിൽ ഏറെ ചിരി പടർത്തുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *