ജയസൂര്യ എന്ന ഫാമിലിമാൻ..

ജയസൂര്യ എന്ന ഫാമിലിമാൻ..

 

പതിറ്റാണ്ടുകളുടെ പരിചയമാണ് നമുക്ക് ജയസൂര്യ എന്ന അതുല്യനടനോട്‌.. സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി ഒരുപാട് സംവിധായകരുടെ പുറകെ നടന്ന ശേഷമാണ് സിനിമ പാതി ചാരിയ വാതിലുമായി ജയസൂര്യക്ക് മുന്നിൽ വന്നത്.. ആദ്യകാലങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങളിലെത്തിയ ജയസൂര്യ പിന്നീട് വെള്ളി ത്തിരയിലേക്ക് നായകനായി എത്തുകയായിരുന്നു… വിനയൻ സംവിധാനം ചെയ്ത ഊമ പെണ്ണിന് ഉരിയാടാ പ്പയ്യൻ എന്ന ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് ഉരിയാട പയ്യൻ ആയി ജയസൂര്യ എത്തി… ക്യൂട്ട് ലുക്കുള്ള ജയസൂര്യക്ക് എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് ആദ്യമൊക്കെ സംശയമായിരുന്നു…. എന്നാൽ പതിറ്റാണ്ടുകൾക്ക് ശേഷവും ജയസൂര്യ അഭിനയവുമായി ഇപ്പോഴും തുടരുന്നു…

അഭിനയ പ്രാധാന്യമുള്ള സിനിമകൾ തെരഞ്ഞെടുക്കാൻ തുടങ്ങിയതോടെ ജയസൂര്യയുടെ കരിയറിലെ വലിയ വഴിത്തിരിവായി… സംസ്ഥാന അവാർഡുകൾ ജയസൂര്യയെ തേടിയെത്തി.. ജയസൂര്യയുടെ ഡേറ്റിനു വേണ്ടി സംവിധായകർ ക്യൂ നിൽക്കാൻ തുടങ്ങി..

 

മലയാളസിനിമയിൽ തന്റെ തായ് ഒരു സ്റ്റാർഡം ഉണ്ടാക്കിയെടുക്കാൻ അങ്ങനെ ജയസൂര്യയ്ക്ക് കഴിഞ്ഞു.. സിനിമ ജീവിതവുമായി വളരെയധികം തിരക്കിൽ ആകുമ്പോൾ എല്ലാവരും സൈഡിൽ ആക്കുന്ന കാര്യമായിരിക്കും കുടുംബജീവിതം.. എന്നാൽ ഇതിൽ നിന്നും വളരെ വിഭിന്നമാണ് ജയസൂര്യ.. തന്റെ കോളേജ് കാലഘട്ടത്തിലാണ് ജയസൂര്യ സരിതയെ കണ്ടുമുട്ടുന്നത്… പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കുമ്പോൾ ജയസൂര്യ സിനിമയിൽ ചാൻസ് അന്വേഷിച്ചു നടക്കുന്ന പയ്യൻ മാത്രമായിരുന്നു.. സരിതയെ വിവാഹം കഴിച്ചതാണ് താൻ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്ന് എന്ന് ജയസൂര്യ പറഞ്ഞിട്ടുണ്ട്..

തന്റെ എല്ലാ തിരക്കുകൾക്ക് ഇടയിലും കുടുംബത്തിനു വേണ്ടി ഒരു സമയം മാറ്റി വയ്ക്കാൻ ജയസൂര്യ എപ്പോളും ശ്രദ്ധിക്കുമായിരുന്നു.. എത്ര വൈകി വന്നാലും കുടുംബത്തിന് ഒപ്പം കാറിൽ ഒരു റൗണ്ട് ഒന്ന് ചുറ്റിയടിക്കും.. ചിലപ്പോൾ തിരിച്ചു എത്തുമ്പോളേക്കും മക്കളൊക്കെ ഉറങ്ങി കാണും…

എന്നാലും നമ്മൾ ഫാമിലി ഒത്തു ഏറ്റവും അടുത്തിരിക്കുന്ന സമയം ആണ് ആ ഒരു കാറിൽ ഇരിക്കുന്ന സമയം.. അത് ഞാൻ ശെരിക്കും എൻജോയ് ചെയ്യാറുണ്ട്… നമ്മളുടെ അച്ഛൻ അമ്മ സഹോദരങ്ങൾ ഒക്കെ എല്ലാ കാലവും നമ്മോടൊത് ഉണ്ടാകില്ല.. എന്നും നമ്മോടൊപ്പം ഉണ്ടാകുന്നത് നമ്മുടെ ജീവിത പാതി ആണ്.. അത് ഒരിക്കലും മറക്കാൻ പാടില്ല… ജീവിതത്തെ വളരെ പക്വതയോടെ നോക്കി കാണുന്ന ജയസൂര്യ എന്ന ഭർത്താവിനെ നമുക്ക് കാണാം… ജയസൂര്യ എന്ന അച്ഛനെ നമുക്ക് കാണാം ജയസൂര്യ എന്ന മഹാനടനെ നമുക്ക് കാണാം… ഇതുപോലെ ഒരു ഫാമിലി മാനെയാണ് നമ്മളെല്ലാവരും ഇഷ്ടപ്പെടുന്നത്..

Leave a Comment

Your email address will not be published.