ഓണക്കാല അവധി മൂകാംബികയില്‍ ആഘോഷിച്ച്‌ നടന്‍ ജയസൂര്യയും കുടുംബവും…..

ഓണക്കാല അവധി മൂകാംബികയില്‍ ആഘോഷിച്ച്‌ നടന്‍ ജയസൂര്യയും കുടുംബവും…..

 

മലയാള സിനിമയിലെ ഇഷ്ട താരമാണ് ജയസൂര്യ,ഒരു അഭിനേതാവ് എന്നതിലുപരി നിർമ്മാതാവായും പിന്നണി ഗായകനായും താരം തിളങ്ങിയിട്ടുണ്ട്. കാമ്പുള്ള കഥാപാത്രങ്ങളാലും വേറിട്ട ചിത്രങ്ങളാലും വിസ്മയിപ്പിക്കുന്ന താരമാണ് ജയസൂര്യ.അന്നും ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത് മാത്രവുമല്ല ചെറിയ വേഷങ്ങളിൽ നിന്നുംമലയാളത്തിൽ നായകനിരയിലേക്ക് ഉയർന്ന താരമാണ് ജയസൂര്യ.ഏത് വേഷവും ഈ താരത്തിന്റെ കൈകളിൽ ഭദ്രമാണ്,അതൊരുപാട് തവണ

തെളിയിച്ചിട്ടുമുണ്ട്,കൂടാതെസഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരം കഠിന പ്രയത്നത്തിലൂടെയാണ് മുൻനിരയിലേക്ക് ഉയർന്നത്.ഇന്നും ജയസൂര്യയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത് താരം കഠിന പ്രയത്നത്തിലൂടെയാണ് മുൻനിരയിലേക്ക്

ഉയർന്നത്.

 

വ്യത്യസ്തമായകഥാപാ ത്രങ്ങളിലൂടെ തന്റേതായ ഒരു ഇടം സിനിമാ ലോകത്ത് നേടിയെടുത്ത ജയസൂര്യ മികച്ച നടനുള്ള കേരളസർക്കാറിന്റെ പുരസ്കാരം രണ്ടുതവണ സ്വന്തമാക്കിയിട്ടുണ്ട്.ഒരു മിമിക്രി ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച താരം വിനയൻ

സംവിധാനം ചെയ്ത ” 2002ൽ പുറത്തെത്തിയ ഊമപ്പെണ്ണിന്ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ മലയാള സിനിമ ലോകത്തേക്ക് രക്ഷേപവേശനം നടത്തിയത്

 

എന്നാൽ ഈ തിരക്കുകളിലും താരം കുടുംബത്തിനൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്.എപ്പോഴും തന്റെ കുടുംബത്തിന് വളരെ പ്രാധാന്യം നൽകുന്ന ആളാണ് ജയസൂര്യ . മാത്രവുമല്ല, പല വേദികളിലും ജയസൂര്യ തന്റെ ഭാര്യയെക്കുറിച്ചും അവരുടെ ഫാമിലി വിശേഷത്തെക്കുറിച്ചും പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള മനോഹരമായ ഓണക്കാല അവധി ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ഓണക്കാല അവധി മൂകാംബികയില്‍ ആഘോഷിച്ച്‌ നടന്‍ ജയസൂര്യയും കുടുംബവും.

ഭാര്യ സരിത, മകന്‍ അദ്വൈത്, സഹോദരി ഭര്‍ത്താവ് സനൂപ് നബ്യാര്‍ എന്നിവരും യാത്രയില്‍ താരത്തിനൊപ്പമുണ്ട്. മൂകാംബികയില്‍ നിന്നുള്ള ചിത്രങ്ങള്‍ ജയസൂര്യ തന്നെസോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.അവധിക്കാലങ്ങളെല്ലാം യാത്ര പോവാന്‍ സമയം കണ്ടെത്തുന്ന നടനാണ്

ജയസൂര്യ. ‘ഓര്‍മ്മകളാണ് ഓരോ യാത്രയും തരുന്നത്.

‘ജാതി മത ഭേദമന്യേ പ്രാര്‍ത്ഥനാ ഹൃദയങ്ങള്‍ എത്തുന്ന പുണ്യഭൂമി. ആത്മാര്‍ത്ഥമായ നമ്മുടെ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരുന്ന സന്നിധി. അറിവിന്റെ ഭൂമി. അറിവ് അറിവാകുന്നത് അനുഭവിക്കുമ്ബോഴാണ്. അനുഭൂതികളുടെ മൂകാംബിക,’ എന്ന് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചു.തന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് എന്താണെന്നു ചോദിച്ചാല്‍ പണത്തേക്കാള്‍ താന്‍ വിലകല്‍പ്പിക്കുന്നത് ‘ഒരോ നിമിഷങ്ങളാണ്’ എന്ന് താരം മുന്‍പ് പറഞ്ഞിട്ടുണ്ട്.

ജോലിയില്‍ നിന്നും വിരമിച്ചു കഴിഞ്ഞാണ് ജീവിതം ആസ്വദിച്ചു തുടങ്ങേണ്ടത് എന്നു പറയാറുണ്ട് പലരും. മണ്ടത്തരമാണ് അത്. അറുപതു വയസ്സു കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു ലഡു പോലും കഴിക്കാന്‍ പറ്റില്ല, പിന്നെയെങ്ങനെയാണ് യാത്ര. അതുകൊണ്ട് ആരോഗ്യമുള്ളപ്പോള്‍ തന്നെ തീര്‍ച്ചയായും യാത്ര ചെയ്യണം. ജീവിതം ഇത്രയേ ഉള്ളൂ, അത് ആസ്വദിക്കുക തന്നെ വേണമെന്നും താരം പറയുന്നു.ഭാര്യ സരിതയ്ക്ക് ഒപ്പം കൈലാസത്തിലേക്ക് നടത്തിയ യാത്രയാണ് താന്‍ എന്നും ഓര്‍ത്തിരിക്കുന്ന ഏറ്റവും പവിത്രമായ യാത്രയെന്ന് താരം കൂട്ടി ചേർത്തു.

അതേസമയം, നിരവധി സിനിമകൾ ഇനിയും താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട് കോടികൾ മുതൽ മുടക്കി നിർമ്മിക്കുന്ന കത്തനാർ ആണ് ഇതിൽ ഏറ്റവും വലിയ പ്രോജക്റ്റ്.

Leave a Comment

Your email address will not be published. Required fields are marked *