2022 ലെ ഓണത്തെ വരവേറ്റ് വനിതയുടെ കവർ ഫോട്ടോയുമായി ജയസൂര്യയും കുടുംബവും…..

2022 ലെ ഓണത്തെ വരവേറ്റ് വനിതയുടെ കവർ ഫോട്ടോയുമായി ജയസൂര്യയും കുടുംബവും…..

 

മലയാള സിനിമയിലെ ഇഷ്ട താരമാണ് ജയസൂര്യ,ഒരു അഭിനേതാവ് എന്നതിലുപരി നിർമ്മാതാവായും പിന്നണി ഗായകനായും താരം തിളങ്ങിയിട്ടുണ്ട്. കാമ്പുള്ള കഥാപാത്രങ്ങളാലും വേറിട്ട ചിത്രങ്ങളാലും വിസ്മയിപ്പിക്കുന്ന താരമാണ് ജയസൂര്യ.അന്നും ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത് മാത്രവുമല്ല ചെറിയ വേഷങ്ങളിൽ നിന്നും മലയാളത്തിൽ നായകനിരയിലേക്ക് ഉയർന്ന താരമാണ് ജയസൂര്യ.ഏത് വേഷവും ഈ താരത്തിന്റെ കൈകളിൽ ഭദ്രമാണ്,അതൊരുപാട് തവണ

തെളിയിച്ചിട്ടുമുണ്ട്,കൂടാതെ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരം കഠിന പ്രയത്നത്തിലൂടെയാണ് മുൻനിരയിലേക്ക് ഉയർന്നത്.ഇന്നും ജയസൂര്യയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത് താരം കഠിന പ്രയത്നത്തിലൂടെയാണ് മുൻനിരയിലേക്ക്

ഉയർന്നത്.

 

വ്യത്യസ്തമായകഥാപാ ത്രങ്ങളിലൂടെ തന്റേതായ ഒരു ഇടം സിനിമാ ലോകത്ത് നേടിയെടുത്ത ജയസൂര്യ മികച്ച നടനുള്ള കേരളസർക്കാറിന്റെ പുരസ്കാരം രണ്ടുതവണ സ്വന്തമാക്കി. ഫുട്ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റൻ,ട്രാൻസ്ജെൻഡർ ജനതയുടെ ജീവിതകഥ പറയുന്ന ‘ഞാൻ മേരിക്കുട്ടി,വെള്ളം, തുടങ്ങിയ ചിത്രങ്ങളാണ് സംസ്ഥാന പുരസ്കാരത്തിന് ജയസൂര്യയെ അർഹനാക്കിയത്. ഇന്നും ജയസൂര്യയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.ഒരു മിമിക്രി ആർട്ടിസ്റ്റായി തന്റെ

കരിയർ ആരംഭിച്ച താരം വിനയൻ

സംവിധാനം ചെയ്ത ” 2002ൽ പുറത്തെത്തിയ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ മലയാള സിനിമ ലോകത്തേക്ക് രംഗപ്രവേശനം നടത്തിയത്.

എന്നാൽ ഈ തിരക്കുകളിലും താരം കുടുംബത്തിനൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്.എപ്പോഴും തന്റെ കുടുംബത്തിന് വളരെ പ്രാധാന്യം നൽകുന്ന ആളാണ് ജയസൂര്യ . മാത്രവുമല്ല, പല വേദികളിലും ജയസൂര്യ തന്റെ ഭാര്യയെക്കുറിച്ചും അവരുടെ ഫാമിലി വിശേഷത്തെക്കുറിച്ചും പങ്കുവെക്കാറുണ്ട്.

ജയസൂര്യയുടെയും സരിതയുടെയും

2004 ലായിരുന്നു വിവാഹം.കോസ്റ്റ്യൂം ഡിസൈനരായ സരിതയാണ് ഭാര്യ. എറണാകുളത്തെ പനമ്പിള്ളി നഗറിൽ സരിതയ്ക്ക് ഒരു ഡിസൈനിങ് സ്റ്റുഡിയോയുണ്ട്. സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി തിളങ്ങുകയാണ് സരിത. ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ ജയസൂര്യ ചെയ്ത കഥാപാത്രത്തിനു വസ്ത്രാലങ്കാരം നടത്തി സരിത കയ്യടി നേടിയിരുന്നു അദ്വൈത്, വേദ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

 

ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യയുടെ മകൾ വേദ.വേദ ചേട്ടനെ വെല്ലുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷന്‍ ഫോട്ടോസ് വേദ എടുക്കാറുണ്ട്.

വനിതക്കായുള്ള കവർ ഫോട്ടോഷൂട്ടിനാണ് ഈ കുടുംബം ഫോട്ടോ എടുത്തിയിരിക്കുന്നത്.

ജയസൂര്യയുടെ മകൻ അദ്വൈത് വെള്ളിത്തിരയിൽ ചുവട് വെച്ചിട്ടുണ്ട്. ലാൽ ബഹദൂർ ശാസ്ത്രിയിൽ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് താരപുത്രന്റെ അരങ്ങേറ്റം . പിന്നീട് സു.. സു… സുധി വാത്മീകം, ക്യാപ്റ്റൻ, തൃശൂർ പൂരം എന്നീ ചിത്രങ്ങളിലും അദ്വൈത് അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ കുട്ടിക്കാലം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്

 

അതേസമയം, ജോൺ ലൂഥർ എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നിരവധി സിനിമകൾ ഇനിയും താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട് കോടികൾ മുതൽ മുടക്കി നിർമ്മിക്കുന്ന കത്തനാർ ആണ് ഇതിൽ ഏറ്റവും വലിയ പ്രോജക്റ്റ്.

.

Leave a Comment

Your email address will not be published.