കുഞ്ഞുനാള്‍ മുതലുള്ള ആരാധികയുടെ സ്നേഹത്തിന്റെ വീഡിയോ പങ്കുവച്ച് ജയസൂര്യ…..

കുഞ്ഞുനാള്‍ മുതലുള്ള ആരാധികയുടെ സ്നേഹത്തിന്റെ വീഡിയോ പങ്കുവച്ച് ജയസൂര്യ…..

 

മലയാള സിനിമാ ലോകത്ത് യുവ നടന്മാർക്കിടയിൽ ഏറെ ശ്രദ്ധേയനായ താരമാണല്ലോ ജയസൂര്യ. ഒരു അഭിനേതാവ് എന്നതിലുപരി നിർമ്മാതാവായും പിന്നണി ഗായകനായും താരം തിളങ്ങിയിട്ടുണ്ട്.

. അന്നും ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത് മാത്രവുമല്ല ചെറിയ വേഷങ്ങളിൽ നിന്നും മലയാളത്തിൽ നായകനിരയിലേക്ക് ഉയർന്നതാരമാണ് ജയസൂര്യ.കാമ്പുള്ള കഥാപാത്രങ്ങളാലും വേറിട്ട ചിത്രങ്ങളാലും വിസ്മയിപ്പിക്കുന്ന താരമാണ് ജയസൂര്യ. ഏത് വേഷവും ഈ താരത്തിന്റെ കൈകളിൽ ഭദ്രമാണ്,അതൊരുപാട് തവണ തെളിയിച്ചിട്ടുമുണ്ട്,കൂടാതെ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരം കഠിന പ്രയത്നത്തിലൂടെയാണ് മുൻനിരയിലേക്ക് ഉയർന്നത്.വ്യത്യസ്തമായകഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു ഇടം സിനിമാ ലോകത്ത് നേടിയെടുത്ത ജയസൂര്യ മികച്ച നടനുള്ള കേരളസർക്കാറിന്റെ പുരസ്കാരം രണ്ടുതവണ സ്വന്തമാക്കി. ഫുട്ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റൻ,ട്രാൻസ്ജെൻഡർ ജനതയുടെ ജീവിതകഥ പറയുന്ന ‘ഞാൻ മേരിക്കുട്ടി,വെള്ളം, തുടങ്ങിയ ചിത്രങ്ങളാണ് സംസ്ഥാന പുരസ്കാരത്തിന് ജയസൂര്യയെ അർഹനാക്കിയത്. ഇന്നും ജയസൂര്യയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ്

സ്വീകരിക്കുന്നത്.

ഒരു മിമിക്രി ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച താരം വിനയൻ സംവിധാനം ചെയ്ത ”

2002ൽ പുറത്തെത്തിയ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ മലയാള സിനിമ ലോകത്തേക്ക് രംഗപ്രവേശനം നടത്തിയത്.

ഇപ്പോഴിതാ ജയസൂര്യയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്നത് നടൻ പങ്കുവച്ചൊരു പോസ്റ്റും വീഡിയോയുമാണ് വൈറലാകുന്നത്. .

തന്റെ ആരാധികയുടെ അപൂർവ സ്നേഹത്തിന്റെ കഥയാണ് വീഡിയോയിൽ കൂടെ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. നീതു ജസ്റ്റിന്‍ എന്ന ആരാധികയെ കുറിച്ചാണ് ജയസൂര്യയുടെ പോസ്റ്റ്.നീതു ജസ്റ്റിൻ എന്ന ആരാധികയാണ് തന്നെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയത്.നീതു എങ്ങനെയാണ് തന്റെ ആരാധിക ആയതെന്നുള്ള ചെറു കാര്‍ട്ടൂണ്‍ വിഡിയോ സഹിതമാണ് ജയസൂര്യ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

നീതു തന്നെ തയ്യാറാക്കിയ വീഡിയോയാണിത്. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരില്‍ കാണാന്‍ എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വിഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

20 വർഷങ്ങൾക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെ ഞാൻ സിനിമാജീവിതത്തിൽ പിച്ചവെച്ച് തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സിൽ സ്ഥാനം നൽകിയ ആളാണ് നീതു ജസ്റ്റിൻ.. ജീവിതത്തിൽ പല മാറ്റങ്ങളുണ്ടായെങ്കിലും ജയസൂര്യയോടുള്ള സ്നേഹത്തിനു മാത്രം ഇക്കാലമത്രയും മാറ്റമുണ്ടായില്ല.20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം , നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്‌നേഹത്തിന്റെ കഥ-”നീതുവിന്റെ വിഡിയോ പങ്കുവച്ച് ജയസൂര്യ കുറിച്ചിതിങ്ങനെ ആയിരുന്നു.

 

അതേസമയം,  ജോണ്‍ ലൂഥര്‍ എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. നിരവധി സിനിമകൾ ഇനിയും താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട് കോടികൾ മുതൽ മുടക്കി നിർമ്മിക്കുന്ന കത്തനാർ ആണ് ഇതിൽ ഏറ്റവും വലിയ പ്രോജക്റ്റ് .

Leave a Comment

Your email address will not be published.