പൂത്ത മരം പോലെ. പൂ മദം പോലെ. പെണ്ണ് !! തന്റെ നോ മേക്കപ്പ് ലുക്ക്‌ ഷെയർ ചെയ്തു ജുവൽ മേരി 

പൂത്ത മരം പോലെ. പൂ മദം പോലെ. പെണ്ണ് !! തന്റെ നോ മേക്കപ്പ് ലുക്ക്‌ ഷെയർ ചെയ്തു ജുവൽ മേരി

 

ജ്വൽ മേരി പ്രേക്ഷകർക്ക് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് മലയാളംമിനിസ്‌ക്രീൻ അവതാരികയായി ട്ടാണ്..

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് ലെ വ്യത്യസ്തതയാർന്ന അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജുവൽ മേരി… പൊതുവേ അവതാരകർ എല്ലാം നീണ്ടുമെലിഞ്ഞ രൂപത്തിൽ ആയിരുന്നു എങ്കിൽ ജൂവൽ മേരി നല്ല തടിച്ച പ്രകൃതമായിരുന്നു.. അതുകൊണ്ടുതന്നെ പ്രത്യേക പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. തന്റെ വ്യത്യസ്തത നിറഞ്ഞ അവതാരക മികവ് കൊണ്ട് ജുവൽ മേരി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. സ്വപ്നതുല്യമായ തുടക്കമാണ് ജ്വൽ മേരിക്ക് സിനിമയിൽ ലഭിച്ചത്.

2015ൽ പുറത്തിറങ്ങിയ ഉട്ടോപ്യയിലെരാജാവ്, പത്തേമാരി എന്നീ ചിത്രങ്ങളിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയാകാനുള്ള ഭാഗ്യം ജുവൽ മേരിക്ക് ലഭിച്ചു.. പിന്നീട് ഒരേ മുഖം,ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ജ്വൽ മേരിക്ക് എന്നാൽ ഇതിനു ശേഷം സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ടു നിൽക്കേണ്ടി വന്നു.

ജുവൽ വിവാഹംകഴിച്ചത് ആവട്ടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ നിർമാതാവായ ജെൻസൺ സക്കറിയയെ ആണ്..2015 ലായിരുന്നു ഇരുവരുടെയും വിവാഹം.ഇപ്പോൾ ഏഷ്യാനെറ്റ് ലെ സ്റ്റാർ സിംഗർന്റെ അവതാരികയായ ജ്വൽ,കെ.രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്..

 

ഇൻസ്റ്റഗ്രാമിൽ എല്ലാം വളരെയധികം സജീവമാണ് ജുവൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോസുകൾ പ്രേക്ഷകർക്കിടയിൽ എല്ലായിപ്പോഴും ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. . കഴിഞ്ഞ ദിവസം ജുവൽ മേരി ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയ്ക്കൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തത് നിരവധി പേരാണ് ലൈക്കുകളും കമന്റുകളും കൊണ്ട് മൂടിയത്. പുരസ്കാര പുഞ്ചിരി നഞ്ചമ്മ എന്നാണ് താരം ഈ ഫോട്ടോയ്ക്ക് കമന്റ് നൽകിയത്..

അടുത്തിടെ താരം വേറൊരു ചിത്രം കൂടി പോസ്റ്റ് ചെയ്തു.. അത് നോ മേക്കപ്പ് ലുക്കിൽ ഉള്ള ചിത്രമായിരുന്നു.. എപ്പോഴും മേക്കപ്പിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ജുവൽ മേരിക്ക് മേക്കപ്പിന്റെ പേരിൽ നിരവധി പരിഹാസങ്ങളും കിട്ടാറുണ്ട്.. പൂത്ത മരം പോലെ മദം പോലെ പെണ്ണ് എന്ന ക്യാപ്ഷനോട് കൂടെ ആണ് താരം ഈ ചിത്രം പങ്കുവെച്ചത് . മേക്കപ്പ് ഇല്ലാതെയും കാണാൻ വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്തത്..

Leave a Comment

Your email address will not be published.