വലിയവനും ചെറിയവനും ഒന്നാണ്, നിറവും ജാതിയും,മതവും ഒന്നാണ് എന്ന് കാണിച്ചു തരുന്ന ലോകകപ്പ് കാലത്തിന് തുടക്കമായെന്ന് ജോണ്‍ ബ്രിട്ടാസ്…

വലിയവനും ചെറിയവനും ഒന്നാണ്, നിറവും ജാതിയും,മതവും ഒന്നാണ് എന്ന് കാണിച്ചു തരുന്ന ലോകകപ്പ് കാലത്തിന് തുടക്കമായെന്ന് ജോണ്‍ ബ്രിട്ടാസ്….

 

രാജ്യസഭാ എംപിയും മാധ്യമപ്രവർത്തകനും കൈരളി ടിവി എംഡിയുമാണ് ജോൺ ബ്രിട്ടാസ്.

അച്ചടി രംഗത്ത് നിന്നാണ്

ദൃശ്യമാധ്യമരംഗത്തേക്ക് തിരിയുന്നത്. കൈരളിയുടെ ഡൽഹി ബ്യൂറോ ചീഫായി പ്രവർത്തിച്ച ബ്രിട്ടാസ് പിന്നീട് കൈരളി ടിവി മാനേജിങ് ഡയറക്ടറായി നിയമിതനായി. അക്കാലത്ത് മാധ്യമ മാനേജ്മെന്റ് തലപ്പത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു ബ്രിട്ടാസ്. രണ്ടു വർഷക്കാലം ഏഷ്യാനെറ്റ് ചാനൽ ഹെഡ് ആയി പ്രവർത്തിച്ച ശേഷം 2013ൽ വീണ്ടും കൈരളിയുടെ മാനേജിങ് ഡയറക്‌ടറായി നിയമിതനായി. കൈരള‍ി ടി വിയുടെ ചീഫ് എഡിറ്റർ കൂടിയായ ജോൺ ബ്രിട്ടാസ് കേരള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവായിരുന്നു. നിരവധി സംവാദ പരിപാടികൾക്ക് നായകത്വം വഹിച്ച ബ്രിട്ടാസ്, അഞ്ച് തവണ മികച്ച അവതാരകനുള്ള സംസ്ഥാന പുരസ്കാരത്തിനർഹനായി. അക്കാദമിക് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് “മാധ്യമ രംഗത്തെ ആഗോളവൽക്കരണ”ത്തെക്കുറിച്ചുള്ള പഠനത്തിന് ബാംഗ്ലൂരിലെ ജേണലിസം എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഫെല്ലോഷിപ്പ് നൽകിയിരുന്നു. ഇറാക്ക്- അമേരിക്ക യുദ്ധക്കാലത്ത് ബാഗ്ദാദിൽ നിന്നും റിപ്പോർട്ട് ചെയ്‌തത് ശ്രദ്ധേയമായ മാധ്യമ ചുവടുവയ്പ്പായിരുന്നു. യുദ്ധപശ്ചാത്തലത്തിൽ ബാഗ്ദാദിന്റെ മണ്ണിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ മാധ്യമപ്രവർത്തകൻ എന്ന പദവിയും ജോൺ ബ്രിട്ടാസിനുള്ളതാണ്.

ഇപ്പോഴിതാ ലോകകപ്പ് ഖത്തറിൽ തുടക്കം കുറിച്ചപ്പോൾ ഖത്തര്‍ സാസംകാരിക തനിമയോടെ അവതരിപ്പിച്ച ചടങ്ങിനെക്കുറിച്ച് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മോര്‍ഗന്‍ ഫ്രീമാനും ഗാനിം അല്‍ മുഫ്തയും വേദിയില്‍ കൈകോര്‍ത്ത് നിന്നപ്പോള്‍ ഒരു സ്വപ്നവും വലുതല്ലെന്ന് കാണിച്ച്‌ തരുന്ന, വലിയവനും ചെറിയവനും ഒന്നാണെന്ന് കാണിച്ച്‌ തരുന്ന,നിറവും ജാതിയും,മതവും ഒന്നാണെന്ന് കാണിച്ചു തരുന്ന ലോകകപ്പ് കാലത്തിനാണ് തുടക്കമായതെന്ന് ജോണ്‍ ബ്രിട്ടാസ്.

 

ലോകം മുഴുവന്‍ ഒരു കുഞ്ഞുപന്തിനു ചുറ്റുമായി ചുരുങ്ങുന്ന ഒരുമിക്കുന്ന ഫുട്‌ബോള്‍ കാലത്തിന് ഇന്നലെ തുടക്കമായി .ഒരു വ്യാഴവട്ടത്തോളമായി ഖത്തര്‍ ആഗ്രഹിച്ച ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്കാണ് ഇന്നലെ മുതല്‍ പന്തുരുളാന്‍ തുടങ്ങിയത്.യൂറോപ്പും ലാറ്റിനമേരിക്കയും ഏഷ്യയും ആഫ്രിക്കയുമൊക്കെ നിറയുന്ന ഫുട്ബാള്‍ ആരവം. പെട്ടെന്ന് ഓര്‍മവരുന്നത് ഫുട്‌ബോള്‍ ജ്വരത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുടബോള്‍ കണ്ട ഡല്‍ഹി കാലമാണ് .

എല്ലാക്കാലത്തും എല്ലാവര്ക്കും പ്രിയപ്പെട്ട ഫുട്‌ബോളിനെപ്പറ്റിയോ, ഫുട്‌ബോള്‍ താരങ്ങളെ പറ്റിയോ,ടീമിനെപ്പറ്റിയോ ഒന്നും എഴുതേണ്ടതില്ല. പക്ഷെ ഇന്നലെ ഖത്തര്‍ നല്‍കിയ ഉദ്ഘാടനച്ചടങ്ങിനെ പറ്റി പറയണം. അരയ്ക്ക് താഴേക്ക് വളര്‍ച്ച മുരടിച്ച ഒരു കുറിയ മനുഷ്യന്‍ ലോകമെമ്ബാടുമുള്ള മനുഷ്യരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു. പറഞ്ഞു വരുന്നത് ഇന്നലെ ലോകമെങ്ങുമുള്ള ആളുകളുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനിം അല്‍ മുഫ്താഹിനെ പറ്റിയാണ്. ഫിഫ ലോകകപ്പ് അംബാസിഡറായ മുഫ്താഹ്. ഫുട്ബോള്‍ കളിക്കുന്ന, റോക്ക് ക്ലൈംബിംങ്ങും , സ്‌കൂബ ഡൈവും ചെയ്യുന്ന മുഫ്താഹ്. സ്വപ്നങ്ങള്‍ അകലെയല്ല എന്ന് നമ്മെ പഠിപ്പിക്കുന്ന മുഫ്താഹ്.

മുഫ്താഹിനൊപ്പം മോര്‍ഗന്‍ ഫ്രീമാനും കൂടി അരങ്ങിലേക്കെത്തുമ്ബോള്‍ ലോകമൊന്നാകെ കൈചേര്‍ത്ത് പിടിക്കുന്നു.ഇതില്‍ കൂടുതല്‍ ഒരു രാഷ്ട്രീയം വംശവെറിക്ക് നല്‍കാനുണ്ടോ?വംശീയതയെ പലതവണ ഭേദിച്ച ഫുട്‌ബോള്‍ അരങ്ങില്‍ ഇതല്ലാതെ മറ്റെന്തു സുന്ദരകാഴ്ചയാണ് കാണുവാനുള്ളത്.വാണിജ്യത്തിനപ്പുറം ലോകത്തെല്ലാവരും ഹൃദയം കൊണ്ട് ആസ്വദിക്കുന്ന ഒന്നാണ് ലോകകപ്പ്. എല്ലാവരും ഈ ഫുട് ബോള്‍ കാലം ആസ്വദിക്കൂ എന്ന് മാത്രമേ ആശംസിക്കുവാനുള്ളൂ. എന്നാണ് ജോണ്‍ ബ്രിട്ടാസ് എം പി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *