Social Media Trend

ഉത്രയുടെ മരണം, ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ സംഭവിക്കുന്നത് – ജോമോൾ ജോസഫ് തുറന്നു പറയുന്നു

ഉത്രയുടെ മരണം, ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ സംഭവിക്കുന്നത് - ജോമോൾ ജോസഫ് തുറന്നു പറയുന്നു

ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആളുകളാണ് പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഭർത്താവിന്റെ നീച പ്രവർത്തിയെ വിമർശിച്ച് നിരവധി പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. അത്തരത്തിൽ ജോമോൾ ജോസഫ് എഴുതിയ പ്രതികരണം ഇങ്ങനെ

വ്യക്തിബന്ധങ്ങൾ തകരുന്നതിന് പിന്നിൽ..

എല്ലാവരും സ്വതന്ത്ര വ്യക്തികൾ തന്നെയാണ്. പല വ്യക്തികൾ കൂടിച്ചേർന്ന് പോകുമ്പോൾ പലപ്പോഴും അവർക്കിടയിൽ വഴക്കുകൾ ഉണ്ടാകുന്നത് കാണാം. അത് സൌഹൃദത്തിലായാലും കുടുംബത്തിനകത്തുള്ള വ്യക്തികൾ തമ്മിലായാലും, ഭാര്യാഭർക്കൻമാർ തമ്മിലായാലും ഇത്തരം വഴക്കുകൾ ഉടലെടുക്കുന്നതിന് കാരണം ഓരോവ്യക്തിയിലേയും സ്വതന്ത്രവാദത്തിൽ നിന്നും തന്നെയാണ്.

വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോൾ പ്രധാനമായും വരുന്ന വിഷയമാണ് ഓരോ വ്യക്തിയുടേയും കംഫർട്ട് സോൺ. ഏതൊരു വ്യക്തിക്കും അയാളുടേതായ കംഫർട്ട് സോണുണ്ട്, ആ കംഫർട്ട് സോണിൽ നിന്നും മറ്റൊരാളുടെ കംഫർട്ട് സോണിന് വിധേയമാകേണ്ടി വരുന്ന സാഹചര്യങ്ങൾ തന്നെയാണ് ഏതൊരു അഭിപ്രായ വ്യത്യാസങ്ങൾക്കും കാരണം എന്നു ഞാൻ കരുതുന്നു

വിശദീകരിക്കാം..

നമ്മുടെ മക്കൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മളവരോട് സമയം വൈകി, കളിമതിയാക്കി വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് പഠിക്കാനിരിക്കൂ എന്നാവശ്യപ്പെടുന്നു. മിക്കവാറും വീടുകളിൽ നടക്കുന്ന സ്വാഭാവികമായ ഒരു കാര്യം മാത്രമാണ് ഇത്. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ സംബന്ധിച്ച് കളിക്കുക എന്നതാണ് ആ സമയത്തെ അവന്റെ/അവളുടെ കംഫർട്ട് സോൺ. എന്നാൽ മാതാപിതാക്കളുടെ ചിന്താരീതിയിൽ അവർ മക്കൾക്കായി ചില ചിട്ടകൾ രൂപപ്പെടുത്തിയിട്ടുണ്ട്, ആ കുട്ടിയെ സംബന്ധിച്ച് ആ കുട്ടിയുടെ ജീവിതത്തെ കുറിച്ച് പല പ്ലാനിങ്ങുകളും അവർ നടത്തുന്നു. ആ പ്ലാനിലേക്ക് അവർ നിർബന്ധിച്ച് കുട്ടിയെ കൊണ്ടുവരികയാണ് ഇവിടെ ചെയ്യുന്നത്. അതായത് മാതാപിതാക്കളുടെ പ്ലാനിലേക്ക് ആ കുട്ടിയെ, ആ കുട്ടിയുടെ കംഫർട്ട് സോണിനെ മാനിക്കാതെ മോൾഡ് ചെയ്തെടുക്കുകയാണ്. പലരും ആ മോൾഡിങ്ങിന് വിധേയപ്പെടാം ചിലരൊക്കെ ആ മോൾഡിങ്ങിന് നിന്നുകൊടുക്കുന്നു എന്ന തോന്നൽ മാതാപിതാക്കളിൽ ഉളവാക്കി അവരുടെ കംഫർട്ട് സോണിൽ തുടരാനാഗ്രഹിക്കുന്നു.

ഇതുപോലെ തന്നെയാണ് ഭാര്യാ ഭർത്താക്കൻമാർക്കിടയിലും സംഭവിക്കുന്നത്.

ഭർത്താവിനും ഭാര്യക്കും വിവിധങ്ങളായ കംഫർട്ട് സോണായിരിക്കും, അതിനെ പരസ്പര മനസ്സിലാക്കലുകളിലൂടെ രണ്ടുപേർക്കും സ്വീകാര്യമായ ഒരു കംഫർട്ട് സോണിലേക്ക് എത്തിക്കാനാകാതെ വരുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കുന്നു. ഈ മനസ്സിലാക്കലുകളുടെ അഭാവത്തിലുള്ള നിർബന്ധിക്കലുകളും അടിച്ചേൽപ്പിക്കലുകളും തുടരുമ്പോൾ, മനസ്സില്ലാമനസ്സോടെയുള്ള വിധേയപ്പെടലുകൾ വിഷയങ്ങൾക്ക് കാരണമാകുന്നു. നിവർത്തികേടുകൊണ്ടുള്ള വിധേയപ്പെടലുകൾക്കിടയിലും സ്വന്തം കംഫർട്ട്സോണിലേക്ക് എത്തിപ്പെടാനായി പലരും ആഗ്രഹിക്കുന്നു. ഇതുകൊണ്ടു തന്നെയാണ് വഴിപിരിയലുകളിലേക്കെത്തുന്ന ഓരോ വ്യക്തിയും തന്റെ പങ്കാളിയെ കുറ്റപ്പെടുത്തി “അവന്/അവൾക്ക് എന്നെ ഒരിക്കലും മനസ്സിലാക്കാനാകില്ല” എന്ന സ്റ്റേറ്റ്മെന്റ് നടത്തുന്നത് കാണാൻ സാധിക്കുന്നത്. ഇവിടെയാണ് നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ട അടിസ്ഥാന വിഷയം കടന്നു വരുന്നത്.

സുഹൃദ് ബന്ധങ്ങളിലും ഇതു തന്നെയാണ് സംഭവിക്കുന്നത്.

ഓരോ വ്യക്തിയും സ്വതന്ത്ര വ്യക്തികളാണ്. ഓരോ സ്വതന്ത്ര വ്യക്തികൾക്കും അവരുടേതായ കംഫർട്ട് സോണുകൾ ഉണ്ട്. ആ കംഫർട്ട് സോണുകൾ അവരുടെ താൽപര്യങ്ങളും, ആഗ്രഹങ്ങളും, പ്രിഫറൻസുകളും, ചോയ്സുകളും, പ്ലാനിങ്ങുകളും ഒക്കെ കൂടിയതാണ്. ഒന്നിലധികം വ്യക്തികളുടെ ഇടപെടലുകളോ, ഒരുമിച്ചുള്ള ജീവിതമോ ആകുമ്പോൾ, കംഫർട്ട് സോണുകളെ പരസ്പരം മനസ്സിലാക്കി, തങ്ങളുടേതായ ഒരു കംഫർട്ട് സോണിലേക്കെത്താനാകാതെ ആ വ്യക്തിബന്ധങ്ങൾ തുടരേണ്ടി വരുമ്പോൾ അവിടെ നിർബന്ധിക്കലുകളും അടിച്ചേൽപ്പക്കലുകളും വിധേയപ്പെടലുകളും വേണ്ടിവരികയും, പതിയെ അതിൽ നിന്നൊക്കെ സ്വതന്ത്രമായി സ്വന്തം കംഫർട്ട് സോണിലേക്ക് മടങ്ങാൻ ഏതൊരു വ്യക്തിയും നിർബന്ധിതരാകുകയോ, അതിന് കഴിയാതെ വരികയോ, അത്തരമൊരാഗ്രഹം വിധേയപ്പെടലിനെ മറികടക്കുകയും ചെയ്താൽ വ്യക്തികൾക്കിടയിൽ സംഘർഷങ്ങൾ ആരംഭിക്കുകയോ വ്യക്തിബന്ധങ്ങൾ തകരുകയോ ചെയ്യാം. ബന്ധങ്ങളിൽ വിള്ളലുകൾ വീണ് തുടങ്ങിയാൽ പിന്നെ പോരാട്ടമോ, പിടിച്ചെടുക്കലോ, കീഴ്പ്പെടുത്തലോ, യുദ്ധമോ ഒക്കെയായി. പിന്നെ ജയിക്കലും തോൽപ്പിക്കലും മാത്രമായി മാറുന്നു ലക്ഷ്യവും പരിഗണനാ വിഷയവും.

 

പത്തുമാസം ചുമന്ന കണക്കും, ഇരുപത് വയസ്സുവരെ വളർത്തി വലുതാക്കിയ കണക്കും പറയുന്ന മാതാപിതാക്കൾ, മക്കൾ സ്വതന്ത്ര വ്യക്തികളാണ് എന്നും അവരുടെ കംഫർട്ട് സോണിന് നിങ്ങളെത്രത്തോളം വിലങ്ങുതടിയോ തടസ്സമോ അയിരുന്നു എന്നതും കൂടി ചിന്തിച്ചാൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്താനാകും. അതിനൊക്കെ ആർക്ക് സമയം അല്ലേ? ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചും, ഓരോരുത്തരുടേയും കംഫർട്ട് സോണുകളെ മാനിക്കണ്ടേതിനെ കുറിച്ചും അറിവും ബോധവും നൽകി മക്കളെ വളത്താനും, ഇതൊക്കെ മനസ്സിലാക്കി കൊണ്ടും അംഗീകരിച്ചുകൊണ്ടും അവരുടെ വളർച്ചക്ക് സഹായമാകാനും കഴിയണം.

കംഫർട്ട് സോണിലെ പ്രിഫറൻസുകൾക്കും ഓരോ വ്യക്തിയുടെ താൽപര്യങ്ങൾക്കും, ആഗ്രഹങ്ങൾക്കും ചോയ്സുകൾക്കും ദിവസങ്ങൾ കഴിയുമ്പോൾ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആ മാറ്റവും നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. വ്യക്തികളുടെ ഇഷ്ടങ്ങളെ, ആഗ്രഹങ്ങളെ, ചോയ്സുകളെ, പ്രിഫറൻസുകളെ മാനിക്കാൻ പഠിക്കാം. അതിനുമപ്പുറം ഓരോ വ്യക്തിയും സ്വതന്ത്ര വ്യക്തികളാണ് എന്ന യാഥാർത്ഥ്യം അംഗീകരിച്ച് ഇടപെടൽ നടത്താൻ ആരംഭിക്കാം.

എന്നെ മനസ്സിലാക്കുന്നില്ല എന്ന് നിരന്തരം പരിഭവിക്കുമ്പോൾ, നമ്മളെന്താണെന്നും നമ്മുടെ കംഫർട്ട് സോണെന്താണ് എന്നും നമ്മുടെ സുഹൃത്തിനോ, മാതാപിതാക്കൾക്കോ, പങ്കാളിക്കോ മനസ്സിലാക്കിക്കൊടുക്കാനായി നമ്മൾ എന്തു ചെയ്തു എന്നതും വിഷയമാണ്. ഈ മനസ്സിലാക്കി കൊടുക്കലിൽ നമ്മളും പരാജയപ്പെടുമ്പോഴാണ് എന്നെ മനസ്സിലാക്കിയില്ല എന്ന പരാതി നമ്മൾ തന്നെ പറയേണ്ടി വരുന്നത്.

നബി – സയനൈഡ് കൊടുത്തും പാമ്പിനെ കൊണ്ട് കടിപ്പിച്ചും സ്വന്തം പങ്കാളികളെ കൊന്നുതള്ളി സ്വത്ത് കൈക്കലാക്കാനായി നടക്കുന്ന ക്രിമിനലുകളുടെ ചിന്താഗതി വിലയിരുത്താൻ ഞാനാളല്ല. Vino യും Ezra യും തമ്മിൽ ഇന്നലെ നടന്ന ചർച്ചയുടെ ചുവടുപിടിച്ച് എഴുതിയത്.

Tags
Show More

Related Articles

Back to top button
Close