ദിലീപിനും പൃഥ്വിരാജിനും എതിരെ രൂക്ഷ വിമർശനവുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി..

ദിലീപിനും പൃഥ്വിരാജിനും എതിരെ രൂക്ഷ വിമർശനവുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി..

 

മലയാള സിനിമ രംഗത്ത് വർഷങ്ങളായി തുടരുന്ന സംഗീത പ്രതിഭാസമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി.. തന്റെ 72ആം വയസ്സിലും സംഗീതം തന്നെയാണ് ജീവിതം എന്ന് കരുതി ജീവിക്കുന്ന മനുഷ്യൻ കൂടിയാണ് അദ്ദേഹം. നൂറുകണക്കിന് ഹിറ്റ് ഗാനങ്ങളാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്.. അദ്ദേഹത്തിന്റെ പാട്ടുകൾ ഏറ്റുപാടുന്ന തലമുറകൾ തന്നെയാണ് ഇന്നും ഉള്ളത്..

എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് ‘തിരുവരങ്ങ്’ എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു 1970-കളിൽ കവിത-ഗാന രംഗത്തേക്കു കടന്നു കൈതപ്രം.. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ൽ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. 1985-ൽ ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ്‌ കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20-ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

1993-ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996-ൽ ദേശാടനത്തിലൂടെ സംഗീതസംവിധായകനുമായി. 1997-ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി. ഇതിനകം നാനൂറിൽപ്പരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ഇദ്ദേഹം സ്ഥാപിച്ച സ്വാതിതിരുനാൾ കലാകേന്ദ്രം സംഗീതപഠനത്തിനും ഗവേഷണത്തിനുമുളള ഒരു മാതൃകാ സ്ഥാപനമാണ്. രോഗശമനത്തിന് സംഗീതചികിത്സ ഫലപ്രദമാണെന്നു തെളിയിക്കാൻ കേരളത്തിലെ നിരവധി ആതുരാലയങ്ങളിൽ ഇദ്ദേഹം സംഗീതപരിപാടികളും ഗവേഷണങ്ങളും നടത്തിവരുന്നു.

 

ഇപ്പോൾ കൈതപ്രം സിനിമാനടൻമാരായ ദിലീപിനെതിരെയും പൃഥ്വിരാജിനെതിരെയും പറയുന്ന രൂക്ഷ വിമർശനമാണ് ചർച്ചാവിഷയം ആയിരിക്കുന്നത്.. ഇപ്പോൾ ഈ സൂപ്പർതാരങ്ങൾക്ക് തന്നെ പോരാ എന്ന മട്ടാണ്.. സൂപ്പർ താരങ്ങൾ താരമായത് ഞാൻ എഴുതിയ പാട്ടിലൂടെ കൂടിയാണ്. ദിലീപ് എന്നെ തിളക്കം എന്ന സിനിമയിലെ പാട്ട് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് പറഞ്ഞു വിട്ടിട്ടുള്ളത്. അതുപോലെതന്നെയാണ് പൃഥ്വിരാജ്. ഈ കാലും വച്ച് മുടന്തി രണ്ടാമത്തെ നില വരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയിൽ പോയിട്ട് എഴുതിയ എന്നെ അയാൾ പറഞ്ഞയക്കുമ്പോൾ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ.. ദിലീപ് എന്നെ ഒരു പാട്ടിൽ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാൻ പറ്റില്ല.. ഇതൊക്കെയാണ് ഇവരുടെ ഗുരുത്വക്കേട്. അത് മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു..

Leave a Comment

Your email address will not be published.