Latest NewsSocial Media Trend

കിടപ്പറയിൽ പരാജയം, ആണിന് കൊടുക്കാൻ ഒന്നുമില്ലാത്തവൾ- കല മോഹൻ

കിടപ്പറയിൽ പരാജയം, ആണിന് കൊടുക്കാൻ ഒന്നുമില്ലാത്തവൾ- കല മോഹൻ

ഉത്രയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി കുറിപ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ പിന്തുണ നൽകൂ മരിച്ചിട്ട് അല്ല,-  എന്ന പേരിൽ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ സൈക്കോളജിസ്റ്റ് കൗൺസിലർ കല മോഹൻ പങ്കുവെച്ച കുറിപ്പും വൈറലാവുകയാണ്.

കലയുടെ കുറിപ്പിന്റെ പൂർണരൂപം;

ജീവിച്ചിരിക്കുമ്പോൾ പിന്തുണ നല്കൂ, മരിച്ചിട്ട് ## ഇടാതെ. ഞാൻ മരിച്ചാൽ ദൈവത്തെ ഓർത്തു അത് ചെയ്യരുത്. പൊറുക്കില്ല ഞാനത്. മരണാനന്തരം Justice for കല ### എന്നത് ഞാൻ വെറുക്കുന്നു. അച്ഛനും അമ്മയും സഹോദരനും വിവാഹബന്ധം ഉപേക്ഷിച്ചു ഞാൻ തിരികെ ചെന്നാൽ എന്നും എന്നെ സ്വീകരിക്കാൻ ഒരുക്കമായിരുന്നു. എന്റെ ജീവൻ അപകടത്തിൽ ആണെന്ന് എനിക്ക് ഒഴിച്ച് മറ്റുള്ളവർക്ക് തോന്നിയിരുന്നു. പക്ഷെ ഞാൻ അതിനു മുതിർന്നിട്ടില്ല, 19 വർഷവും. നിന്നെ വേണ്ട എന്നത് അദ്ദേഹം പറയുന്നത് വരെ. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇനി ഞാൻ വേണ്ട എന്ന് തീരുമാനം എടുത്തത് അദ്ദേഹവും വീട്ടുകാരും ആണ്.

പിഴച്ചവൾ അല്ല കിടപ്പറയിൽ പരാജയം എന്നതായിരുന്നു എന്റെ മേലെ ഉള്ള പ്രധാന ആരോപണം. ആണിന് കൊടുക്കാൻ ഒന്നുമില്ലാത്തവൾ. ലൈംഗിക താല്പര്യം ഇല്ലാത്ത സ്ത്രീ എന്നാണ് ആരോപണം,
ആണുമായോ പെണ്ണുമായോ എനിക്ക് മറ്റുബന്ധങ്ങൾ ഇല്ല എന്നതും അദ്ദേഹം പറയുന്നുണ്ട്. എന്റെ അച്ഛനോട് നിങ്ങളുടെ മകളുടെ കഴിവ് കേട് കൊണ്ടാണ് എന്ന് പറഞ്ഞു അച്ഛൻ ചോദ്യം ചെയ്ത ചില കാര്യങ്ങൾ അദ്ദേഹം ന്യായീകരിച്ച നിമിഷം മുതൽ അച്ഛൻ മാനസികമായി അദ്ദേഹത്തെ ഒട്ടും ബാക്കി ഇല്ലാതെ വെറുത്തു. കുത്തിക്കൊള്ളണം എന്ന് അമ്മ ആഗ്രഹിച്ചു. ആങ്ങളയ്ക്ക് കൈയ്യൂക്ക് കാണിക്കാൻ ഞാനും മോളും തടസ്സം നിന്നു.

കോടതിയിൽ ജഡ്ജിന്റെ മുന്നില് ഞാൻ ഒറ്റയ്ക്ക് ആയിരുന്നു. എനിക്ക് വക്കീൽ ഇല്ല. എന്റെ വീട്ടുകാർ അറിഞ്ഞിരുന്നില്ല, ഞാൻ അദ്ദേഹം തന്ന പേപ്പറിൽ sign ചെയ്തു കൊടുത്തത്. Judge എനിക്ക് പറയാനുള്ളത് ചോദിച്ചു. എന്നെ വേണ്ട എന്ന് പറയുന്നു,ഇനി ഞാൻ എന്താ വേണ്ടത്. അദ്ദേഹം ഒരു വേള എന്നെ നോക്കി, പേപ്പറിൽ എഴുതി. നാട്ടാര് എന്ത് പറയും, കരുതും എന്ന് ഓർത്തു നീങ്ങുന്ന വലിയ കുടുംബ മഹിമയാണ് ഞങ്ങളുടേത്. മനസ്സിന്റെ പച്ചയായ ചിന്ത അവർക്ക് വഴിതെറ്റൽ ആണ്. ഇപ്പോൾ അച്ഛനും അമ്മയും പൊതുഇടങ്ങളിൽ പോകാറില്ല. മോൾടെ കാര്യം ചോദിക്കുമ്പോൾ അച്ഛന്റെ തല കുനിയുന്നു എന്നാണ് പറയാറ്..
കോടതിയിൽ അത്യവശ്യം പോയി ജൂനിയർ വക്കീലിനെ കൊണ്ട് കേസ് നടത്തി അച്ഛൻ ഒതുങ്ങി. ദേഷ്യം, പൊട്ടിത്തെറി ഇതൊക്കെ ആണ് ഇപ്പൊ അച്ഛനും അമ്മയ്ക്കും എന്നെ കണ്ടാൽ. ആരുടെയും ഫോൺ അച്ഛൻ എടുക്കാറില്ല. ഞാൻ അങ്ങോട്ട് പോകുന്നതും വിരളം.

ഞാൻ ഇറങ്ങി വന്ന, ഞാനും മോളും അവളുടെ അച്ഛനും ആയി താമസിച്ചിരുന്ന ആ വീട്ടിൽ അദേഹത്തിന്റെ ഇഷ്ടക്കാരും അദ്ദേഹവും സന്തോഷത്തോടെ വാഴുന്നു എന്നത് അച്ഛന് ഉൾകൊള്ളാൻ പറ്റുന്നതല്ല. ശപിക്കാൻ അച്ഛന് ശക്തി ഇല്ലാ എന്നെനിക്ക് ഇപ്പോൾ അറിയാം..അവൻ നശിച്ചു പോകുമെന്ന് കരഞ്ഞു കൊണ്ട് പറയുന്ന അമ്മയ്ക്കും ഇല്ല. കാരണം, ആ വീട്ടിൽ അദ്ദേഹത്തിനും കൂട്ടർക്കും ഒന്നിനും കുറവില്ലല്ലോ. അപ്പൊ ദൈവഹിതം മറ്റൊന്നാണ്. എന്റെ അച്ഛൻ എനിക്കു മുന്നേ ഈ ലോകം വിട്ടാൽ അതെന്നെ ഓർത്തു നീറി ആകും എന്നെനിക്ക് അറിയാം. ഞാൻ നിസ്സഹായ ആണ്. കാരണം എന്റെ മോൾക്ക് അവളുടെ അച്ഛന്റെ മേലെ ഒരു മണ്ണ് വീണാൽ സഹിക്കില്ല.

അനുവാദം ഇല്ലാതെ നടു വിട്ട എന്നെ മൂന്ന് പേരും ഒരുപാട് ശപിച്ചിട്ടുണ്ട്. ഇന്നും സഹോദരനും ഞാനും തമ്മിൽ അടുപ്പമില്ല. കുടുംബം എന്നത് ശ്മശാനം പോലെ ആയി. ഇപ്പോൾ ഞാൻ ഈ fb യിൽ എഴുതി എഴുതി, വളരെ കുറച്ചു നന്മ ഉള്ളവരുടെ സാന്ത്വനത്തിൽ കുറച്ചു മാറ്റങ്ങൾ അച്ഛനുമമ്മയ്ക്കും ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നു. ഇങ്ങനെ fbyil എഴുതുമ്പോൾ മറ്റുള്ളവർ, പരിഹസിച്ചതോ സഹതപിച്ചതോ ഞാൻ അറിഞ്ഞിട്ടില്ല. എനിക്ക് പിന്നിലെ പുച്ഛച്ചിരി ഞാൻ എഴുതി തള്ളി. ഞാൻ ഇടുന്ന പോസ്റ്റുകൾ ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചു, അശ്ലീല ചുവയോടെ ആറാടി. എന്റെ ചിരി അസഹ്യമായത് ശത്രുക്കൾക്കു അല്ലായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. പോസ്റ്റിനു കീഴെ വരുന്ന കമന്റ്‌സ് വായിച്ചു ഓരോരുത്തരും എന്നെ സന്തോഷം അറിയിച്ചു. ഞാൻ ദുഃഖങ്ങൾ തട്ടിത്തെറിപ്പിച്ചത് അവർ സഹിച്ചില്ല.

അവസാനമായി അത്തരത്തിൽ ഒരു കമെന്റ് എന്റെ ഒരു ഫെമിനിസ്റ്റ് സുഹൃത്ത് അവളുടെ ജാരൻ പറഞ്ഞു എന്ന് ചൂണ്ടി കാട്ടി. ഒരു നിമിഷം കളയാതെ ജോലി ചെയ്ത് നീങ്ങുന്ന ഞാൻ ഒരുത്തന്റെയും കുടുംബം കലക്കി ഒരു നേരത്തെ കാശിനു വേണ്ടി എന്റെ ലൈംഗികത വിറ്റിട്ടില്ല എന്നത് മനസ്സ് കൊണ്ട് അവളെ പുച്ഛിച്ചു ഞാൻ മറുപടി വിഴുങ്ങി. ഇത്തരം ഒരുപാട് പേരെ ഞാൻ അകറ്റി നിർത്തിയിട്ടുണ്ട് ഇപ്പോൾ.. ഒന്നും കൊണ്ടല്ല, അല്ലേൽ എന്റെ ഊർജം അവർ തല്ലികെടുത്തും.

ഒളിഞ്ഞും മൂക്കിൽ കറക്കി പിടിച്ചും ലൈംഗിക താല്പര്യം പ്രകടിപ്പുന്നവരോട് ഞാൻ പറയാറുണ്ട്, മുൻഭാര്തതാവിന്റെ സർട്ടിഫിക്കറ്റ് ഇതാണെന്നു. ചുമ്മാ നിന്ന് കാല് കഴയ്‌ക്കേണ്ടല്ലോ. ആൺ ശരീരമെന്നാൽ എനിക്ക് അറപ്പാണ് എന്ന് അറിഞ്ഞൂടെ?? കൊഴുത്ത ശരീരത്തിനുള്ളിൽ ഒരു ആണിനും വഴങ്ങാത്ത ധ്രാഷ്ട്യമുള്ള രതിയുടെ മുഷിഞ്ഞ ഇടങ്ങളാണ്. പുരുഷഭാഗം എന്നാൽ എനിക്ക് അയ്യേ എന്നാണ്. അതിനാൽ എന്റെ ശരീരത്തിലെ മുഴുപ്പ് കണ്ടു ഇളകി അടുത്ത് വരല്ലേ. ഏതു നിയമത്തെക്കാളും ശക്തി എന്റെ പേനയ്ക്ക് ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. പെണ്ണുങ്ങളെ, നമ്മുക്ക് ഉച്ചത്തിൽ സംസാരിക്കാൻ പറ്റണം. ദുരഭിമാനം എന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്. ഉറക്കെ പറയണം, ശബ്ദിക്കണം. കരഞ്ഞു ഇരുന്നാൽ സഹതാപം കിട്ടും. കരച്ചില് നിർത്തിയാൽ ആരോപണം കിട്ടും. രണ്ടും നോക്കേണ്ട. നമ്മുക്ക് നമ്മളാണ് തുണ… !

കോളേജില് പാർട്ട് ടൈം ജോലി ഉണ്ട്, ഫ്രീലാൻസിങ് ഉണ്ട്, ഓൺലൈൻ consultation ഉണ്ട്, ഇഗ്‌നോ facutly ആണ് അങ്ങനെ നിരവധി മേഖലയിൽ ഞാൻ 24 മണിക്കൂറും സജീവം ആണ്. കിടപ്പാടം സ്വന്തമായി ഉണ്ട്.. ആരും ഇറക്കി വിടില്ല. ഒറ്റ രൂപ കടമില്ല.. അതാണ് സമ്പാദ്യം. കടുത്ത ഈശ്വരവിശ്വാസി ആണ്. എന്റെ അച്ഛൻ എനിക്കു തന്ന സ്ത്രീധനമൊക്കെ നഷ്ടമായി. കട്ടോണ്ട് പോകാൻ പറ്റാത്തതായി എന്റെ വിദ്യാഭ്യാസമാണ്. അതിലാണ് എന്റെ നിലനിൽപ്പ്. മാതാപിതാക്കളെ അത് മാത്രം കൊടുക്ക് മക്കൾക്ക്. അഭിനന്ദനങ്ങളെക്കാൾ ആരോപണം ആണ് തുറന്നെഴുതുന്നതിൽ എനിക്ക് കിട്ടാറുള്ളത്.

നേരെ മറിച്ചു ഞാൻ കൊല്ലപ്പെട്ടിരുന്നു, എങ്കിൽ, ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ, ഇതേ ആളുകൾ justice for കല # എന്ന് എന്റെ ഫോട്ടോ എടുത്തു ആറാടി തകർത്തേനെ. പ്രതികരിക്കുന്ന ഏത് പെണ്ണും സമൂഹത്തിൽ അപഥസഞ്ചാരിണി ആണ്. പുച്ഛം തോന്നുന്നു സമൂഹത്തോട്. പക്ഷെ ഞാൻ നിർത്തില്ല. എഴുതും,എന്റെ സഹായം വേണ്ടവർക്ക് ചെയ്തും കൊടുക്കും. ജീവനുള്ളടുത്തോളം. കൗൺസലിംഗ് എന്നാൽ ഉപദേശം അല്ല. ഉപദേശിക്കാൻ ഞാൻ നിൽക്കാറില്ല. എങ്ങനെ പ്രതിസന്ധികൾ തരണം ചെയ്യാം എന്നതാണ് എന്റെ കയ്യിലുള്ള മരുന്ന്. അതിൽ ഞാൻ വിജയിച്ചതാണ്. ആത്മഹത്യ എന്റെ മാർഗ്ഗമല്ല. അതേ ഞാൻ മറ്റുള്ളവർക്കും കൊടുക്കുന്നുള്ളു.. ഉത്തരയ്ക്ക് നീതി കൊടുക്കാനുള്ള tag കുതിയ്ക്കുക ആണ്.. ജീവിച്ചിരിക്കുന്നവർക്ക് കൊടുക്കാൻ എന്തേ പറ്റുന്നില്ല.

Tags
Show More

Related Articles

Back to top button
Close