കലാഭവന്‍ ഹനീഫിന്റെ മകന്‍ വിവാഹിതനായി!! വിവാഹ വേദിയിൽ നിറ സാന്നിധ്യമായി ദിലീപ്…
മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് കലാഭവൻ ഹനീഫ്.
കൊച്ചുകൊച്ചു വേഷങ്ങളിലൂടെ ചലച്ചിത്ര വേദിയിൽ ഇടംപിടിച്ച മിമിക്രി കലാകാരനാണ് കലാഭവൻ ഹനീഫ്. കൊച്ചിക്കാർ ഹനീഫ് ഭായ് എന്ന് വിളിക്കുന്ന കലാഭവൻ ഹനീഫ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സൗഹൃദവലയത്തിനകത്തു നിൽക്കുന്ന ഒരാളാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്
ഇപ്പോൾ ശ്രദ്ധ നേടുന്നത് കലാഭവൻ ഹനീഫ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. തന്റെ മകൻ ഷാരൂഖ് ഹനീഫ് വിവാഹിതനായ വിവരമാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ചത്. ഷാരൂഖ് ഹനീഫ് വിവാഹം കഴിച്ചത് ചിപ്പുവിനെ ആണ്. ഡിസംബർ 25 നാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും ഹനീഫിന്റ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
എന്നാല്‍ ഇതില്‍ കുറെ റോളുകള്‍ നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിമിക്രി രംഗത്ത് നിന്നും സിനിമ മേഖലയിലേക്ക് എത്തിയ നടന്‍ സന്ദേശം, ഗോഡ്ഫാദര്‍ പോലുളള സിനിമകളിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. കലാഭവന്‍ ഹനീഫ് ചെയ്ത കോമഡി റോളുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. 1989 ഒക്ടോബർ 12 ന് നടൻ ഹനീഫ് വാഹിദയെ വിവാഹം കഴിച്ചു. ഹനീഫക്ക് രണ്ട് മക്കളാണ് ഉള്ളത് ഷാരൂഖ് ഹനീഫും സിത്താര ഹനീഫും.
കലാഭവന്‍ മിമിക്‌സില്‍ അംഗമായിരുന്ന ഹനീഫ് കോമഡി താരമായാണ് സിനിമയിലേക്ക് എത്തിയതും കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ദിലീപിന്റെ സിനിമകളിലും വളരെ ശ്രദ്ധേയ റോളുകള്‍ നടന്‍ ചെയ്തിട്ടുണ്ട്. ദിലീപിന്‌റെ സിനിമകളിലെ തന്റെ സ്ഥിരം സാന്നിദ്ധ്യത്തെ കുറിച്ച് ഹനീഫ് മനസുതുറന്നിരുന്നു. ദിലിപീന്റെ സിനിമകളില്‍ എപ്പോഴും വേഷങ്ങള്‍ ലഭിക്കാറുണ്ടെന്ന് നടന്‍ പറഞ്ഞു. ഇനി അഥവാ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും പോയി അഭിനയിക്കുകയും ചെയ്യാറുണ്ട്. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാന്‍ പിടിച്ച ഒരു പരിപാടിക്കിടെ ആണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്..മിക്കവരും ഇപ്പോഴും ഓര്‍ത്തിരിക്കുന്ന രംഗങ്ങളില്‍ ഒന്നാണത്. മണവാളനായ കലാഭവന്‍ ഹനീഫിന്‌റെ കഥാപാത്രത്തെ ദിലീപും ഹരിശ്രീ അശോകനും ചേര്‍ന്ന് ഒരുക്കുന്നതാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്. പറക്കുംതളികയ്ക്ക് പുറമെ പാണ്ടിപ്പട, സൗണ്ട് തോമ, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ദിലീപ് സിനിമകളിലെ കലാഭവന്‍ ഹനീഫ് ചെയ്ത കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു
ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വേഷങ്ങളായിരുന്നു. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. “കോമഡിയും മിമിക്സും പിന്നെ ഞാനും” അടക്കം പല ടെലിവിഷൻഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രിഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.