ധനുഷ് ചിത്രത്തിൽ സുപ്രധാന വേഷത്തിൽ കാളിദാസ് ജയറാം..
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. മലയാളികളുടെ ജനപ്രിയ താരം ജയറാമിന്റെ മകൻ എന്നതിലുപരിയായി കാളിദാസിന്റെ കുട്ടിക്കാലം മുതലേ നമ്മൾ സിനിമയിൽ കണ്ടുവളർന്ന പയ്യനാണ്.. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ജയറാമിന്റെ മകനായി എത്തി മലയാളികളുടെ മനം കവർന്ന കാളിദാസ് പിന്നീട് പ്രത്യക്ഷപ്പെട്ടത് എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലാണ്..രണ്ടു ചിത്രങ്ങളിലും മികച്ച അഭിനയം തന്നെ കാഴ്ചവച്ച കാളിദാസ് പിന്നീട് വർഷങ്ങൾക്കുശേഷം നായകനായി വന്നപ്പോൾ മലയാള സിനിമയിൽ വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെടാൻ സാധിച്ചില്ല. എന്നാൽ തമിഴിൽ വളരെ സജീവമാണ് കാളിദാസ്.. തമിഴിൽ തനിക്ക് വരുന്ന സ്ക്രിപ്റ്റുകളും അത്രയും നല്ലതാണ്. തമിഴിൽ താരത്തിന്റെ അഭിനയ മികവും എടുത്തുപറയേണ്ടതാണ്..
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസൻ നേടി..
2018 പുറത്തിറങ്ങിയ പൂമരം എന്ന സിനിമയാണ് താരത്തിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രം. പിന്നീട് മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, അർജന്റീന ഫാൻസ് കാർട്ടൂൺ കടവ്, ഹാപ്പി സർദാർ, ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങൾ താരത്തിന്റെതായി പുറത്തുവന്നു.. നായകനായി പുറത്തിറങ്ങിയ ഒറ്റ ചിത്രങ്ങളും വിജയിച്ചില്ല എന്നുള്ളതാണ് കാളിദാസിന്റെ മലയാള ഇൻഡസ്ട്രിയിലെ പരാജയം.. ഇതേ തുടർന്ന് മലയാളത്തിനെ പൂർണമായും ഉപേക്ഷിക്കുന്ന പോലെയാണ് കാളിദാസിന്റെ നിലപാട്. മലയാളത്തിൽ ഇപ്പോൾ അഭിനയിക്കാതിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്..
എന്നാൽ തമിഴിൽ വലിയ ശ്രദ്ധ നേടിയിരുന്നു കാളിദാസ് ജയറാം. നിരവധി ചിത്രങ്ങൾ ആയിരുന്നു താരത്തിന്റെതായി തമിഴിൽ ഒരുങ്ങിയത്. ഇപ്പോഴിതാ ധനുഷ് ചിത്രത്തിലും എത്തുകയാണ് കാളിദാസ്. നടൻ ധനുഷ് വീണ്ടും സംവിധായകനാകുന്ന പുതിയ ചിത്രത്തിലാണ് കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വിഷ്‍ണു വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് സിനിമ ഒരുക്കുമെന്ന റിപ്പോര്‍ട്ട് എത്തിയിരുന്നു. ഈ ചിത്രത്തിൽ കാളിദാസും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ..കാളിദാസന്റെ പുതിയ സിനിമയുടെ റിപ്പോർട്ടുകൾ കേട്ട് ആവേശം കൊള്ളുകയാണ് താരത്തിന്റെ ആരാധകർ.മലയാളികൾക്ക് അല്ലെ വില ഇല്ലാത്തത്, തമിഴിൽ പൊന്നും വിലയുള്ള താരമാണ് ഞങ്ങളുടെ കാളി എന്നാണ് ആരാധകർ പറയുന്നത്.