മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്കാരം നേടിയതിൻ്റെ ഓർമ്മകൾ പങ്കുവച്ച് കാളിദാസ് ജയറാം……

മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്കാരം നേടിയതിൻ്റെ ഓർമ്മകൾ പങ്കുവച്ച് കാളിദാസ് ജയറാം……

 

മലയാളികളുടെ പ്രിയങ്കരനായ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ നടനാണ് കാളിദാസ് ജയറാം.

പാർവതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് അവരുടെ പാതയിലൂടെ തന്നെ സിനിമയിലെത്തുകയായിരുന്നു.

മലയാളത്തിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമാണ് ഇന്ന് ഈ താരം.

സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്.

പാവ കഥൈകൾ എന്നചിത്രത്തിലെ സത്താറായി എത്തി കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു.

മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരാണ് നടനുള്ളത്.

ഇപ്പോഴിതാ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയതിൻ്റെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് കാളിദാസ് . ഇപ്പോഴിതാ ആ അവാര്‍ഡ് വാങ്ങിയപ്പോഴുള്ള അനുഭവം പങ്കുവെച്ചുള്ള കാളിദാസിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാമിനെ കണ്ടതും ഓട്ടോഗ്രാഫ് വാങ്ങിയതിനെ താരം സംസാരിച്ചത്.

സാര്‍ നേരത്തെ ഞങ്ങളുടെ സ്‌കൂളില്‍ ചീഫ് ഗസ്റ്റായി വന്നിരുന്നു. പ്രസിഡന്റ് ആവുന്നതിന് മുൻപേ യായിരുന്നു. പ്രസിഡന്റായപ്പോഴാണ് നാഷണല്‍ അവാര്‍ഡ് ലഭിച്ചത്. അവിടെയെത്തിയപ്പോള്‍ എനിക്കൊരു ആഗ്രഹം അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങണമെന്ന്. തലേന്ന് ഞങ്ങള്‍ക്ക് ഒരു റിഹേഴ്‌സല്‍ ഉണ്ടായിരുന്നു. അവാര്‍ഡ് വാങ്ങുക, പുറത്തേക്ക് പോവുക. അല്ലാതെ അവിടെ നിന്നും സംസാരിക്കാനൊന്നും പാടില്ല. എന്ന് വീട്ടിൽ നിന്ന് നിർദ്ദേശങ്ങൾ തന്നിരുന്നു. സ്‌റ്റേജില്‍ കയറുന്നതിന് മുൻപ് ഞാനൊരു പേപ്പറും പേനയുമെടുത്ത് എന്റെ കോട്ടിനകത്ത് വച്ചിരുന്നു.പിന്നെ നേരെ സ്റ്റേജില്‍ കയറി അവാര്‍ഡ് വാങ്ങി. അവാര്‍ഡ് സൈഡില്‍ വെച്ചു. നേരെ കോട്ടിനകത്ത് കൈയിട്ടു. എല്ലാവരും പേടിച്ചു പോയി. കോട്ടിനകത്ത് നിന്നും പേപ്പറെടുത്തപ്പോള്‍ സാറു തന്നെ ചിരിച്ചു. കുറേ നേരം വര്‍ത്താനം പറഞ്ഞു. കെട്ടിപ്പിടിച്ചു. ഏത് സ്‌കൂളിലാണ് പഠിക്കുന്നതെന്നൊക്കെ ചോദിച്ചു. താന്‍ ആ സ്‌കൂളില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്ന് കാളിദാസ് പറയുന്നു.

അതേ സമയം അവസാനമായി അഭിനയമികവ് കാണിച്ചത് കമലഹാസന്‍ പ്രധാന വേഷത്തിലെത്തി തിയേറ്ററില്‍ ഹിറ്റായ വിക്രം എന്ന ചിത്രത്തിലാണ് .അതോടെ ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളായ കാളിദാസ് ജയറാമിപ്പോൾ.

 

 

കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് തമിഴ് ചിത്രമായ ‘നക്ഷത്തിരം നഗർകിരത്’ ആണ്. പാ രഞ്ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ഛായാഗ്രഹണം എ കിഷോർ കുമാർ ആയിരുന്നു. തെൻമ സംഗീത സംവിധാനം നിർവ്വഹിച്ചു. ഒരു വിഭാഗം പ്രേക്ഷകരിൽ നിന്ന് മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. കാളിദാസ് ജയറാം നായകനായ ചിത്രത്തിൽ നായികയായത് ദുഷറ വിജയൻ ആണ്.

Leave a Comment

Your email address will not be published. Required fields are marked *