കാമുകി തരിണി കലിംഗരായര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കാളിദാസ്..
ജയറാം എന്ന ജനപ്രിയ നടനെ മലയാളികൾക്ക് ഏവർക്കും പ്രിയപ്പെട്ടതാണ്. ജയറാമിന്റെ മകനായ കാളിദാസ് ജയറാം വളരെ ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിൽ വന്ന് ഹിറ്റടിച്ച താരമാണ്.. എന്നാൽ നായകനായി അരങ്ങേറിയപ്പോൾ താരത്തിന് വേണ്ടത്ര മലയാളം ഇൻഡസ്ട്രിയിൽ ശോഭിക്കാനായി സാധിച്ചില്ല.. അഭിനയിച്ച ചിത്രങ്ങളെല്ലാം വമ്പൻ പരാജയങ്ങൾ ആയി മാറിയപ്പോൾ താരത്തിന് എതിരെ നിരവധി ട്രോളുകളും വന്നു.. ഒരു ഘട്ടത്തിൽ അഭിനയം നിർത്താൻ തന്നെ തീരുമാനിച്ച പോലെയായിരുന്നു കാളിദാസ്..
മകൾ മാളവിക എന്ന ചക്കി മോഡലിംഗിലും സ്പോർട്സിലുമാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. ചക്കിയുടെയും പാർവ്വതിയുടെയും സിനിമാ പ്രവേശനം കാത്തിരുന്നത്.അടുത്തിടെയാണ്കാളിദാസിന്റെ പ്രണയിനി തരിണിയെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. കാളിദാസ് തരിണിയോട് ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച് ആണ് ആരാധകാരോട് തന്റെ പ്രണയം തുറന്ന് പറഞ്ഞത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. ഇരുവരും ദുബായിൽ ഏഴു ദിവസം ഒരുമിച്ച് കഴിഞ്ഞതിന്റെ ചിത്രങ്ങളെല്ലാം കാളിദാസ് പങ്കുവച്ചിരുന്നു. , കാളിയ്ക്കൊപ്പം തരിണിയും ചെന്നൈയിലെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.
മാത്രമല്ല, തരിണിയെ കുടുംബത്തിലെ മരുമകളായി പാർവ്വതിയും ജയറാമും അംഗീകരിച്ചും കഴിഞ്ഞു.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ കുടുംബം. നാലു പേരുടെയും സന്തോഷ നിമിഷങ്ങളെല്ലാം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെമൊക്കെ ആരാധകരെ അറിയിക്കാറുണ്ട്. കാളിദാസ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിത കാമുകി തരിണി കലിംഗരായര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കാളിദാസ് കുറിച്ച ആശംസകളാണ് ശ്രദ്ധ നേടുന്നത്. മരുഭൂമിയില്‍ ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തിന് ഒപ്പമാണ് കാളിദാസിന്റെ പ്രണയാര്‍ദ്രമായ കുറിപ്പ്.നിന്റെ ജന്മദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു.
നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. !നമ്മള്‍ ഒരുമിച്ച് ഒരു ടണ്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്,എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്‌നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള്‍ കുട്ടി, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു -എന്നാണ് കാമുകിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കാളിദാസ് കുറിച്ചത്.