അഴകിയരാവണൻ വിജയകരം അല്ലാത്തതിന്ടെ കാരണം തുറന്നുപറഞ്ഞു കമൽ.

അഴകിയരാവണൻ വിജയകരം അല്ലാത്തതിന്ടെ കാരണം തുറന്നുപറഞ്ഞു കമൽ..

 

മലയാള സിനിമ കണ്ടിട്ടുള്ള വലിയ സംവിധായകരിൽ ഒരാളാണ് കമൽ.

 

കമലിന്റെ സംവിധാനത്തിൽ നിരവധി സിനിമകൾ മലയാളത്തിൽ ലഭിച്ചിട്ടുണ്ട്.. നിരവധി സിനിമകളാണ് കമലിന്റെതായി മലയാളികളുടെ മനസ്സിൽ ഉള്ളത്.. നിരവധി പുതുമുഖ താരങ്ങളും അവസരം നൽകിയിട്ടുള്ളവനാണ് കമൽ… നമ്മൾ എന്ന സിനിമ സംവിധാനം ചെയ്തത് കമലാണ്…

ഒരു ഇന്റർവ്യൂവിൽ കമൽ തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നായകന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നായിക പരിശുദ്ധ ആകണമെന്ന് പൊതുബോധം തൊണ്ണൂറുകളിലെ കാലത്ത് എല്ലാവർക്കും ഉണ്ടായിരുന്നു എന്ന് സംവിധായകൻ പറയുന്നു… കുടുംബ പ്രേക്ഷകരെയാണ് സിനിമ മുഴുവനായി ടാർഗറ്റ് ചെയ്യാറുള്ളത്. കുടുംബപ്രേക്ഷകർക്ക് ഇന്റിമേറ്റ് സീനുകൾ പറ്റാത്തതുകൊണ്ട് പല സിനിമകളും ചെയ്യാതെ പോയിട്ടുണ്ട് എന്ന് കമൽ പറഞ്ഞു…

മഴയെത്തും മുമ്പേ എന്ന സിനിമ ഒരുകാലത്ത് വൻ ഹിറ്റായ സിനിമയാണ്. മമ്മൂട്ടിയും ആനിയും ശോഭനയും ആണ് അതിൽ പ്രധാനകഥാപാത്രങ്ങൾ ചെയ്തത്. അതിലെ ഗാനങ്ങൾ വർഷങ്ങൾക്കുശേഷം ഇപ്പോഴും വൻ ഹിറ്റാണ്. അതിൽ ഇന്റിമേറ്റ് സീനുകൾ ഒഴിവാക്കേണ്ടി വന്നിരുന്നു എന്നു കമൽ തുറന്നുപറയുന്നു. ചിത്രത്തിൽ ആനിയുടെ കഥാപാത്രവും നന്ദൻ മാഷുമായി വരുന്ന ശാരീരിക ബന്ധം ചിത്രീകരിക്കേണ്ടത് ഉണ്ടായിരുന്നു. എന്നാൽ അത് ചെയ്യാൻ പ്രൊഡ്യൂസർ സമ്മതിച്ചില്ല.. മമ്മൂട്ടിയുടെ പ്രതിച്ഛായ അത് നശിപ്പിക്കുമെന്നും കുടുംബ പ്രേക്ഷകർക്ക് കാണാൻ വിമ്മിഷ്ടം ഉണ്ടാകും എന്നും പറഞ്ഞാണ് സീനുകൾ ഒഴിവാക്കിയത്. ശ്രീനിവാസനും അത്തരം സീനുകൾ ചെയ്യാൻ വിസമ്മതിച്ചിരുന്നു എന്ന് തുറന്നു പറയുന്നു. ഒരുപക്ഷേ ഈ കാരണം കൊണ്ട് ആയിരിക്കാം ആ സിനിമ ഹിറ്റായത്….

തൊണ്ണൂറുകളിൽ നിരവധി ഹിറ്റ് സിനിമകൾ സൃഷ്ടിച്ച സംവിധായകൻ അക്കാലത്ത് ചിത്രീകരണത്തിൽ നേരിട്ട വിഷമങ്ങൾ തുറന്നു പറയുമ്പോൾ ഇന്ന് ഈ ഒരു നൂറ്റാണ്ടിൽ കൗതുകകരമായി തോന്നുന്നു എങ്കിലും അന്നത്തെ സംവിധായകരുടെ ബുദ്ധിമുട്ടുകൾ നാം മനസ്സിലാക്കേണ്ടതുണ്ട്..

 

അഴകിയ രാവണനിലെ ബിജു മേനോനെയും ബാനുപ്രിയയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ റിസ്ക് താൻ ഏറ്റെടുക്കാം എന്ന് പറഞ്ഞതുകൊണ്ടാണ് സിനിമയിൽ അങ്ങനെയൊരു രംഗം ഷൂട്ട് ചെയ്യാൻ സാധിച്ചത്. നായികയുടെ പരിശുദ്ധി വിഷയം ആയതുകൊണ്ടാണ് മഴയെത്തും മുൻപേ ഹിറ്റായത്. അഴകിയ രാവണൻ അത്ര പറ്റാതെ പോയത് എന്നും കൂട്ടിച്ചേർക്കുന്നു..

 

അന്ന് നെഗറ്റീവ് പറഞ്ഞിരുന്നത് ഭാനുപ്രിയയുടെ കഥാപാത്രം അങ്ങനെ ചെയ്തുവല്ലോ എന്നതാണ്. ഒരുപാട് വിട്ടുവീഴ്ചകൾ അവസാനം അതിൽ ചെയ്യേണ്ടിവന്നു. അവൾ കാലിൽ വീണു വെറുപ്പിന്റെ അവസാനം എന്നൊക്കെ പറയുന്നുണ്ട്. എത്രമാത്രം സ്ത്രീവിരുദ്ധമാണ് അത്… ഇന്നാണെങ്കിൽ അങ്ങനെ ഒരു സിനിമ ചെയ്യില്ലെന്ന് കമൽ പറയുന്നു.. മറ്റൊരാളുടെ കൂടെ ഒരു ദിവസമെങ്കിലും ജീവിച്ച പെണ്ണിനെ ഏറ്റെടുക്കുന്നത് നായകന്റെ മഹത്വമായി ഉദ്ഘോഷിക്കുന്ന തരത്തിലാണ് ആ സിനിമ എല്ലാവരും നോക്കിക്കണ്ടത്..

Leave a Comment

Your email address will not be published. Required fields are marked *