ധൈര്യവും സത്യസന്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണയെന്ന് നടി രമ്യകൃഷ്ണൻ…..

ധൈര്യവും സത്യസന്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണയെന്ന് നടി രമ്യകൃഷ്ണൻ…..

 

ബോളിബുഡിൽ ശ്രദ്ധയമായ നായികമാരില്‍ ഒരാളാണ് കങ്കണ. സമൂഹത്തില്‍ നടക്കുന്ന സമകാലിക വിഷയങ്ങളിലും, രാഷ്ട്രീയപരമായും കാര്യങ്ങളിലും എന്തും തുറന്ന് പറയാന്‍ മടികാണിക്കാത്ത നടി കൂടിയാണ് കങ്കണ.

സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ താരമായ നടിയാണ് കങ്കണ റണാവത്ത്.വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവതത്തില്‍ കങ്കണ അവതരിപ്പിക്കാത്ത കഥാപാത്രങ്ങള്‍ ചുരുക്കമാണെന്ന് പറയാം. നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകൻ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്സ്റ്റർ ആയിരുന്നു. 2006ലാണ് ചിത്രം പുറത്തിറങ്ങിയത്. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപെടുകയും ചെയ്തു.

ഹിന്ദി സിനിമയിലെ മികച്ച അഭിനയത്തിന് മൂന്നു തവണ ദേശീയ പുരസ്കാരം ലഭിച്ച കങ്കണക്ക് വിവാദങ്ങൾ പുത്തരിയല്ല. സൂര്യന് കീഴിലുള്ള എന്തു വിഷയത്തിലും ‘ആധികാരികമായി സംസാരിക്കാൻ കഴിവുള്ള അവർ ഒരു കാലത്ത് ‘ഫെമിനിസ്റ്റ് പോസ്റ്റർ ലേഡിയാണ് കങ്കണ.

ചലച്ചിത്ര പ്രവർത്തകർ, സഹപ്രവർത്തകർ, സ്വജനപക്ഷപാതം എന്നിവയെ കുറിച്ചുള്ള കങ്കണയുടെ പ്രസ്താവനകൾ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു..

ഇയിടെ താരം രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ സന്ദർശിച്ചുഒരു സന്തോഷം പങ്കു വയ്ക്കുകയാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു..

ഇപ്പോഴിതാ കങ്കണയെ പ്രശംസിച്ച്‌ കൊണ്ട് നടി രമ്യ കൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.രാജ്യത്തെ യുവ താരങ്ങള്‍ക്കിടയില്‍ ഏറ്റവും മികച്ച അഭിനേത്രിയാണ് കങ്കണയെന്ന് നടി രമ്യ കൃഷ്ണന്‍. മികച്ച കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കങ്കണയ്ക്ക് കഴിവ് ഉണ്ട്.

ധൈര്യവും സത്യസന്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണയെന്നും അതിനാലാണ് താന്‍ കങ്കണയെ ഇഷ്ടപ്പെടുന്നതെന്നും രമ്യ വ്യക്തമാക്കി.

ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും അഭിനയിച്ച നടിയാണ് രമ്യ കൃഷ്ണൻ.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് 260 ലേറെ ചിത്രങ്ങളിൽ രമ്യ കൃഷ്ണ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രം ഏറ്റവും കൂടുതൽ ശ്രദ്ധേയമാക്കിയത്.വിജയ് ദേവേരകൊണ്ടയുടെ ലൈഗറാണ് അവസാനം റീലിസ് ചെയത സിനിമ.

അതേസമയം, മണികർണികയ്ക്ക് ശേഷം വീണ്ടും സംവിധായികയുടെ കുപ്പായമണിഞ്ഞിരിക്കുകയാണ് കങ്കണ റണാവത്.

 

ഇന്ദിരാഗാന്ധിയുടെ

ജീവചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന എമർജൻസി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് താരം. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷമാണ് നടി കങ്കണ അവതരിപ്പിക്കുന്നത്. അടിയന്തിരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തുടങ്ങിയ ഇന്ത്യൻ ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളടക്കംസിനിമയിലുണ്ടാകും. റിതേഷ് ഷായാണ് തിരക്കഥ. പിങ്ക്, കഹാനി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് റിതേഷ്.കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭം കൂടിയാണിത്.

ചിത്രത്തില്‍ മലയാളി താരം വിശാഖ് നായരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സഞ്‍ജയ് ഗാന്ധിയുടെ വേഷത്തിലാണ് വിശാഖ് എത്തുന്നത്. ‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിശാഖ്.

 

 

 

 

.

Leave a Comment

Your email address will not be published.