തന്റെ മാതാപിതാക്കൾ എടുത്ത ചില നിലപാടുകളാണ് തന്നെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയത് എന്ന് കങ്കണ റണാവത്…

തന്റെ മാതാപിതാക്കൾ എടുത്ത ചില നിലപാടുകളാണ് തന്നെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയത് എന്ന് കങ്കണ റണാവത്…

 

കൂടുതലായും ബോളിവുഡിലാണ് കങ്കണ റണാവത് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എങ്കിലും തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ആളാണ്… ബോളിവുഡിൽ എന്നും വിവാദങ്ങൾ സൃഷ്ടിക്കാനായി ജനിച്ച താരമായിരുന്നു കങ്കണ റണാവത് എന്ന ഒരു ശ്രുതി തന്നെയുണ്ട്… ബോളിവുഡിൽ കങ്കണക്കി എതിർപ്പ് ഇല്ലാത്ത ആരുമില്ല എന്നാണ് താരത്തെ പറ്റി നമുക്ക് തോന്നാറുള്ളത്… പലരുടെ പേരു എടുത്തു പറഞ്ഞു താരം പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവുമൊടുവിലായി വിവാദമുണ്ടാക്കിയത് ആലിയ ഭട്ടിനെ കുറിച്ച് ആയിരുന്നു.. ആലിയ ഭട്ടിന്റെ പുറത്തിറങ്ങിയ ചിത്രം പൊട്ടിപ്പോകും എന്നും അതിന്റെ പ്രൊഡ്യൂസർ കുത്തുപാളയെടുക്കും എന്നായിരുന്നു പറഞ്ഞത്… എന്നാൽ ആ ചിത്രം വൻ രീതിയിൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു. ഇതുപോലെതന്നെ ദീപികയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രത്തിനും ഇതുപോലെയുള്ള പരാമർശവുമായി താരം രംഗത്തെത്തിയിരുന്നു..

ഹൃതിക് റോഷനും ആയി ഉണ്ടായ അടുപ്പവും പിന്നീടുണ്ടായ പ്രണയവും വമ്പൻ വിവാദങ്ങളാണ് സൃഷ്ടിച്ചിരുന്നത്.. ടെലിവിഷൻ ഷോകളിൽ വന്നിരുന്ന് ഘോരഘോരം ആയി ഹൃതികിനെതിര പ്രസംഗിക്കുന്ന നിരവധി സീനുകൾ നമ്മൾ നിരന്തരം കണ്ടതാണ്..

 

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് താരം രംഗത്തെത്തിയിരുന്നു. മരണത്തിന് കാരണം ബോളിവുഡ് ൽ കൊടികുത്തിവാഴുന്ന നെപോട്ടീസമാണെന്ന് തുറന്നടിച്ചത് ആദ്യമായി കങ്കണ യായിരുന്നു… ബോളിവുഡിലെ നെപ്പോട്ടിസതിനെതിരെ ഏറ്റവുമധികം പ്രതികരിച്ചിട്ടുള്ളത് കങ്കണ തന്നെ… ബോളിവുഡിൽ നായികയോ നായകനോ എത്തണമെങ്കിൽ കപൂർ ഫാമിലിയോ ഖാൻ ഫാമിലിയോ ആയിരിക്കണം.. അല്ലാതെ സിനിമയ്ക്ക് പുറത്തുള്ള ഒരാളെ വാഴിക്കാത്ത സ്ഥലമാണ് ബോളിവുഡ് എന്നാണ് താരം പറഞ്ഞത്. ജനിച്ചതും വളർന്നതും കുഗ്രാമമായ മണാലിയിൽ ആയിരുന്നു. അവിടെ നിന്നും വളരെയധികം സ്ട്രഗിൽ ചെയ്താണ് താരത്തിന് ഇന്ന് ഇവിടെ വരെ എത്താൻ സാധിച്ചത്. അതുകൊണ്ടുതന്നെ നെപോറ്റിസത്തിന്റെ വലിയ ഒരു ഇര തന്നെയായിരുന്നു കങ്കണ. അതുകൊണ്ട് എല്ലാ കാലവും നെപ്പോട്ടിസം കിഡ്സിനോട് വിദ്വേഷം വച്ചുപുലർത്തുന്ന ആൾ ആയിരുന്നു കങ്കണ റണാവത്… ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും വളരെയധികം ആക്ടീവ് ആയ താരം ഇതിലൂടെയാണ് തന്റെ വിവാദ പരാമർശങ്ങൾ പലതും പുറത്തെടുക്കുന്നത്..

 

ഇപ്പോൾ താരം നടത്തിയ ഒരു പരാമർശം ആണ് ശ്രദ്ധ നേടിയിരിക്കുന്നത്… തന്റെ മാതാപിതാക്കൾ എടുത്ത ചില ശക്തമായ തീരുമാനങ്ങളാണ് തന്നെ ഫിനാൻഷ്യലി ഇത്രയ്ക്കും ഇൻഡിപെൻഡൻസ് ആക്കിയത് എന്ന് താരം പറയുന്നു..

 

 

“എൻറെ പപ്പ ബിസിനസ് ചെയ്ത് ഒരുപാട് പണം ഉണ്ടാക്കിയിട്ടുണ്ട്. എന്നെ പഠിപ്പിക്കുവാൻ വേണ്ടി ഒരുപാട് പണം ചെലവഴിച്ചു. ചണ്ഡീഗഡിലെ ഏറ്റവും മികച്ച സ്കൂളിൽ ആയിരുന്നു ഞാൻ പഠിച്ചത്. പക്ഷേ ഞാൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. എന്നോട് വീട്ടിൽ നിന്നും ഇറങ്ങി പോകുവാൻ പപ്പ പറഞ്ഞു. ഞാൻ അങ്ങനെ ചെയ്യുകയും ചെയ്തു” – കങ്കണ പറയുന്നു.

 

തനിക്ക് വേണ്ടി തന്റെ മാതാപിതാക്കൾ ചെയ്ത കാര്യങ്ങൾക്ക് എല്ലാം ഒരുപാട് നന്ദിയുണ്ട് എന്നും തന്റെ മാതാപിതാക്കൾ തന്നോട് പെരുമാറിയത് പോലെയാണ് പലരും അവരുടെ മക്കളോട് പെരുമാറിയിട്ടുണ്ടാവുക എന്നും നമ്മൾ അവരെ ബഹുമാനിക്കണം എന്നും നമുക്ക് നൽകാവുന്ന ഏറ്റവും മികച്ച കാര്യങ്ങൾ അവർ എപ്പോഴും നൽകിയിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം സ്വന്തം കാലിൽ നിൽക്കുവാൻ വേണ്ടി എല്ലാവരും അവരുടെ മക്കളെ ചെറിയ പ്രായത്തിൽ തന്നെ വീട്ടിൽ നിന്നും പുറത്താക്കണം എന്നും അമേരിക്കയിൽ ഒക്കെ ഇങ്ങനെയാണ് എന്നത് ഒരു സത്യമാണ് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *