സിനിമയിൽ താൻ ഏറ്റവും അധികം ആരാധിച്ച നടി ശ്രീദേവി ആണെന്ന് കരീന കപൂർ..

സിനിമയിൽ താൻ ഏറ്റവും അധികം ആരാധിച്ച നടി ശ്രീദേവി ആണെന്ന് കരീന കപൂർ..

 

ബോളിവുഡിൽ തന്റേതായ ഒരു ലോകം തന്നെ സൃഷ്ടിച്ച നായിക നടിയാണ് കരീന കപൂർ.. സിനിമ പാരമ്പര്യം വേണ്ടുവോളം ഉള്ള കരീനയ്ക്ക് ബോളിവുഡിൽ എത്താൻ യാതൊരു പ്രയാസവും ഉണ്ടായില്ല.. തന്റെ അടുത്ത സുഹൃത്തായ കരൺ ജോഹറിന്റെ സിനിമയിൽ തന്നെയാണ് താരം ആദ്യമായി അഭിനയിച്ചത്..

സഹോദരിയായ കരിഷ്മ കപൂറും ഇതിനോടകം വലിയ സ്ഥാനം തന്നെ ബോളിവുഡിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കരീന കപൂർ അഭിനയിച്ച സിനിമകളെല്ലാം ബോളിവുഡിൽ വൻ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.. നായക നടനായ സേഫ് അലി ഖാനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

 

താരത്തിന് രണ്ട് മക്കളും ഉണ്ട്. തന്റെ രണ്ട് ആൺമക്കളെയും ഗർഭധാരണം മുതൽ ഉള്ള ഓരോ നിമിഷവും സോഷ്യൽ മീഡിയയിലും തന്റെ കർമ്മ മേഖലയിലും സജീവമായി തുടരാൻ താരം ശ്രദ്ധിച്ചിരുന്നു. രണ്ടു പ്രസവങ്ങളിലൂടെയും വലിയ സന്ദേശം തന്നെയാണ് കരീന കപൂർ കൈമാറിയിരുന്നത്..

ബോളിവുഡിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി ശ്രീദേവിയാണ് എന്ന് പറയുകയാണ് കരീന ഇപ്പോൾ.. ഇന്ത്യയിലെ തന്നെ ആദ്യത്തെ ലേഡീ സൂപ്പർസ്റ്റാർ ആണ് ശ്രീദേവി കപൂർ.. ബാലതാരമായി സിനിമയിലെത്തിയ ശ്രീദേവി മരിക്കുന്നതുവരെ നായികയായി തന്നെ അഭിനയിച്ചിരുന്നു. വളരെ അപ്രതീക്ഷിതമായിരുന്നു നടിയുടെ മരണം.. ഏവരെയും ഞെട്ടിച്ചുകൊണ്ട് ദുബായിലെ ഒരു ആഡംബര ഹോട്ടലിലെ ബാത്ത് ടബ്ബിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു..

 

ശ്രീദേവിയെക്കുറിച്ച് പറയുമ്പോൾ എല്ലാം താരങ്ങൾക്കും നൂറു നാവാണ്. ശ്രീദേവിയുടെ അഭിനയം കണ്ടിട്ടാണ് താൻ അഭിനയിക്കാൻ എത്തിയത് എന്നാണ് നടി കരീന കപൂർ ഇപ്പോൾ പറയുന്നത്.. ശ്രീദേവിയുടെ ഡാൻസും എടുത്തു പറയേണ്ടതാണ്. ഒരു കാലഘട്ടത്തിൽ ഇത്രയധികം നന്നായി ഡാൻസ് ചെയ്യുന്ന നടി വേറെ ഉണ്ടായിരുന്നില്ല. ശ്രീദേവിയുടെ ഡാൻസ് കണ്ടിട്ട് അതേപോലെ ഡാൻസ് ചെയ്യണമെന്ന് ആഗ്രഹിച്ച ആളായിരുന്നു കരീന.. ചിലരൊക്കെ തന്നോട് താൻ ശ്രീദേവിയെക്കാൾ നന്നായി ഡാൻസ് ചെയ്യുന്നുണ്ട് എന്നും പറഞ്ഞിട്ടുണ്ടെന്ന് താരം പറയുന്നു..

2018 ഫെബ്രുവരിയിൽ ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശ്രീദേവിയുടെ മരണവാർത്ത എത്തുന്നത്.. ഒരു വിവാഹ ചടങ്ങിനായി പങ്കെടുക്കാൻ പോയ നടി ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം അഭിനയ ജീവിതത്തിൽ സജീവമാകാൻ ഒരുങ്ങുകയായിരുന്നു താരം. അപ്പോഴാണ് ശ്രീദേവിയെ തേടി മരണമെത്തുന്നത്. അവസാനം അഭിനയിച്ച സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ശ്രീദേവിയെ തേടി എത്തിയിരുന്നു.. മരണശേഷമാണ് നടിക്ക് ഈ അംഗീകാരം ലഭിക്കുന്നത് എന്നതും വളരെയധികം ദുഃഖം ഉണ്ടാക്കുന്ന കാര്യമായിരുന്നു..

Leave a Comment

Your email address will not be published. Required fields are marked *