Latest News

പ്രതിഫലം 30 ശതമാനം കുറയ്ക്കാനൊരുങ്ങി കീര്‍ത്തി സുരേഷ്

പ്രതിഫലം 30 ശതമാനം കുറയ്ക്കാനൊരുങ്ങി കീര്‍ത്തി സുരേഷ്

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗം ഏറെ തകിടം മറിഞ്ഞ അവസ്ഥയിലാണ്. പലരുടേയും ജോലികള്‍ ഇല്ലാതായിരിക്കുകയാണ്. സിനിമാ മേഖലയിലും തീയേറ്ററുകളിൽ സിനിമകളില്ല, ഷൂട്ടിംഗും മുടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പലരുടേയും സ്ഥിതി പരിതാപകരമാണ്.

ഈ അവസരത്തിലാണ് സിനിമാതാരങ്ങള്‍ ഇനി പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വിവിധ സിനിമാ സംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്നത്. പല താരങ്ങളും പ്രതിഫലം കുറയ്ക്കാൻ തയ്യാറായി മുന്നോട്ട് വരുന്നുമുണ്ട്. അക്കൂട്ടത്തിലുള്ള താരങ്ങളുടെ നിരയിൽ തെന്നിന്ത്യൻ നായിക കീര്‍ത്തി സുരേഷും ഇപ്പോഴുണ്ട്.

തന്‍റെ പുതിയ സിനിമകളില്‍ ഇപ്പോള്‍ വാങ്ങുന്നതിന്‍റെ 20-30 ശതമാനം കുറഞ്ഞ പ്രതിഫലം ആയിരിക്കും വാങ്ങുകയെന്നാണ് കീര്‍ത്തിയുടെ തീരുമാനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മലയാളത്തിലൂടെയെത്തി തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് കീര്‍ത്തി. തെന്നിന്ത്യയിൽ ആദ്യമായാണ് ഒരു നടി കൊവിഡ് 19 സാഹചര്യത്തില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായിരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close