വിജയ് ബാബുവിനെ കുറിച്ച് യുഎഇയിൽ നിന്ന് മറുപടിയൊന്നും ലഭിക്കാതെ കേരളപോലീസ്..

വിജയ് ബാബുവിനെ കുറിച്ച് യുഎഇയിൽ നിന്ന് മറുപടിയൊന്നും ലഭിക്കാതെ കേരളപോലീസ്..

 പ്രമുഖ നടിയെ ബലാത്സംഗത്തിനിരയാക്കി എന്ന നടിയുടെ പരാതിയിന്മേൽ നടൻ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു… എന്നാൽ പരാതി നൽകിയതിനെത്തുടർന്ന് വിജയ്ബാബു പ്രകോപിതനാകുകയും ഫേസ്ബുക്കിൽ ലൈവിൽ വന്ന് നടിക്കെതിരെ സംസാരിക്കുകയും ചെയ്തിരുന്നു.. നടിയുടെ പേര് ഫേസ്ബുക്ക് ലൈവിൽ കൂടി വിളിച്ചു പറയുകയും ചെയ്തു.. ഇതാണ് വിജയ് ബാബുവിനെതിരെ ശക്തമായ നടപടിക്രമങ്ങൾക്ക് വഴിവെച്ചത്… എന്നാൽ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസ്സിലാക്കിയ വിജയ് ബാബു എത്രയും പെട്ടെന്ന് വിദേശത്തേക്ക് കടന്നിരുന്നു.. ഇദ്ദേഹം ദുബായിൽ ആണ് ഒളിവിൽ താമസിക്കുന്നത് എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു…വിജയ് ബാബു ഒളിവിൽ പോയതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ പീഡനത്തിനിരയായ നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ പരാതി നൽകി മുന്നോട്ടു വന്നു..

 പോലീസിന്റെ അപേക്ഷയെ തുടർന്ന് അയാൾക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.. ഇതിൽ ഇതുവരെ യുഎഇയിൽ നിന്ന് കൊച്ചി പോലീസിന് മറുപടി കിട്ടിയിട്ടില്ല വിജയ് ബാബു അവിടെ എത്തിയ കാര്യം യുഎഇ എംബസി യും പോലീസിനെ അറിയിച്ചിട്ടുണ്ട്.. അയാളുടെ മേൽ വിലാസം കിട്ടിയാൽ മാത്രമേ അടുത്ത നടപടി ആയ നോട്ടീസ് പുറത്തിറക്കാനാകുള്ളൂ ..

 റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ ബന്ധപ്പെട്ട ആളെ നാട്ടിലേക്ക് കയറ്റി അയക്കാൻ അവിടുത്തെ പോലീസ് നിർബന്ധിതരാകും.. മേൽവിലാസം കിട്ടാത്തതിനാൽ നടപടിയിലേക്ക് കടക്കാനായില്ല.. പീഡന കേസ് അന്വേഷണം ഏറെക്കുറെ പൂർത്തിയായതായി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്തമാക്കി..

 വിജയ് ബാബുവിനെതിരെ കേസുമായി ബന്ധപ്പെട്ട് മുപ്പതോളം പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്…പരാതിക്കാരൻ പരാതികൾ ഒത്തുതീർപ്പാക്കാൻ സാക്ഷികളെ സ്വാധീനിച്ചതിന് വ്യക്തമായ തെളിവില്ലെന്നും കമ്മീഷണർ വ്യക്തമാക്കി….വിജയ് ബാബുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രണ്ടുദിവസത്തിനകം ലഭിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്… ഇന്റർ പോളിന്റെ സഹായത്തോടെ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു… കൊച്ചി സിറ്റി പോലീസ് വിദേശമന്ത്രാലയം വഴിയാണ് അപേക്ഷ നൽകിയത്..

 വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷക്കുവേണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന പരാതി ഹൈക്കോടതി ഈ മാസം 18 ന് പരിഗണിക്കും… ഇതിന്റെ തീരുമാനം അറിയുന്നവരെ ഒളിവിൽ കഴിയാനാണ് വിജയ് ബാബുവിന്റെ നീക്കമെന്നും പോലീസ് സംശയിക്കുന്നു..

 വിജയ് ബാബു കേസുമായി ബന്ധപ്പെട്ട് അമ്മ എന്ന സംഘടനയിൽ ശക്തമായ വാക് പയറ്റ് തുടർന്നുകൊണ്ടിരിക്കുന്നു…ഒരു വിഭാഗം വിജയ് ബാബുവിനെ എതിർത്തും വേറൊരു വിഭാഗം സപ്പോർട്ട് ചെയ്തും രംഗത്തുവന്നിട്ടുണ്ട് എങ്കിലും അമ്മ എന്ന സംഘടനയിൽ സംഘാടകർ വിജയ് ബാബുവിന് ഒപ്പമാണ്..

Leave a Comment

Your email address will not be published.