കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു…

 

51-ാം മത് (30.11.2021 ) കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു.:
മികച്ച നടൻ ജയസൂര്യയും മികച്ച നടി അന്നാ ബെന്നും പുരസ്കാരങ്ങൾ സ്വീകരിച്ചു.( Kerala State award 2020)

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

35 വിഭാഗങ്ങളിൽ 48 പേരാണ് 2020 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.

മികച്ച സ്വഭാവ നടൻ സുധീഷ് ,സ്വാഭാവനടി ശ്രീരേഖ , മികച്ച സിനിമ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജനപ്രിയ സിനിമ അയപ്പനുംകോശിയും ,മികച്ച സംവിധയാകൻ സിദ്ധാർത്ഥ ശിവ ,ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്, മികച്ച സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ,മികച്ച ഗായകനായി ഷഹബാസ് അമൽ ,മികച്ച ഡബിംങ്ങ് ആർട്ടിസ്റ്റ് ഷോബി തിലകനും അങ്ങനെ 48 പേരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.

പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയ്ക്കാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.
ഈ ചിത്രത്തിൽ ഒരു മുഴുക്കുടിനായി അവതരിപ്പിക്കയാണ് ജയസൂര്യ ആളുകളെ ചിന്തിപ്പിക്കുന്ന തരത്തിൽ അസമാന്വ അഭിനയ മികവിനാണ് പുരസ്കാരം ലഭിച്ചത്.

മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ എന്ന കഥാപാത്രത്തിനു ജീവൻ കൊടുത്ത അന്ന ബെനിനാണ് അവാർഡ്. മരണത്തെ മുഖാമുഖം കാണുന്ന നിമിഷത്തിൽ ജീവൻ രക്ഷിക്കാൻ പൊരുതുന്ന ഹെലൻ എന്ന യുവതിയുടെ കഥ ( തണുപ്പ് ,ഭീതി, മരണം അതിജീവനം) ഇതാണ് ഈ കഥയിൽ പ്രതിപാദിക്കുന്നത്.

സംസ്ക്കാരിക ഊർജം പകരുന്ന ചിത്രങ്ങൾക്കാണ് ഇത്തവണ അവാർഡ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ചടങ്ങിൽ ചലച്ചിത്ര പുരസ്കാരങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ പുസ്തകം മന്ത്രി പി പ്രസാദിന് നൽകി മന്ത്രി പി രാജീവ് പ്രകാശിപ്പിച്ചു.

രാജ്യാന്തര ഡോക്യൂമെൻ്ററി ഹ്രസ്വചിത്രമേളയുടെ ലോഗോ ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് കെ.എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുണിന് നൽകി പ്രകാശിപ്പിച്ചു.എം.ജയചന്ദ്രൻ്റെ നേത്യതത്തിൽ പ്രിയഗീതം എന്ന പരിപാടിയും ചടങ്ങിൽ അരങ്ങേറ്റി.

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിൻ്റെ അഭിമാനമുണ്ടെന്ന് നടൻ ജയസൂര്യ പറഞ്ഞു. ബെസ്റ്റ് ആക്ടർ എന്ന് സ്വയം വിശ്വസിക്കുന്നില്ലെന്നും ബെറ്റർ ആക്ടർ ആകാനാണ് ശ്രമമെന്നും ജയസൂര്യ കൂട്ടി ചേർത്തു. മികച്ച നടിക്കുള്ള അംഗികാരം കിട്ടിയതിന് അന്നാ ബെൻ ദൈവത്തോട് നന്ദി പറഞ്ഞു…

Leave a Comment

Your email address will not be published.