അജയ് ദേവ്ഗണ് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഖുശ്ബു..

അജയ് ദേവ്ഗണ് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഖുശ്ബു..

 

ഖുശ്ബു എന്ന സിനിമ താരത്തെ നമുക്ക് മറക്കാൻ കഴിയില്ല.. ചുരുങ്ങിയ മലയാളം സിനിമകളിൽ മാത്രമാണ് ഗുഷ്ബു എന്ന സിനിമാതാരം വേഷമിട്ടിട്ടുള്ളത് എങ്കിലും ഖുശ്ബുവിനെ മറക്കാൻ മലയാളികൾക്ക് സാധിക്കില്ല..

 

നമ്മൾ കാണുന്ന കാലംതൊട്ട് ഖുശ്ബു എന്ന നടി തടിചുരുണ്ട സ്ത്രീയാണ്..അവരെ അങ്ങനെയാണ് നമ്മൾ കണ്ടിട്ടുള്ളത്.. എന്നാൽ ഈയെടുത്ത് താരം വളരെയധികം മെലിഞ്ഞു സുന്ദരിയായി ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ നമ്മളെ ഞെട്ടിച്ചിരുന്നു… ബിജെപി നേതാവു കൂടെ ആയ ഖുശ്ബു ഇത്തരം ഫോട്ടോഷൂട്ടുകളിലൂടെ തന്നെ ആരാധകരെ പിന്നെയും പിന്നെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്…

നന്നേ ഭാരം കുറച്ചതിനുശേഷം ഉള്ള താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.. ഏകദേശം 20 കിലോ വരെ ഭാരമാണ് താരം വർക്ക്ഔട്ടിലൂടെ കുറച്ചത്…

 

 

ട്വിറ്ററിലും വളരെയധികം ആക്ടീവ് ആണ് ഖുശ്ബു..2021ൽ തന്റെ ശരീരഭാരം ഇനിയും കുറക്കണം എന്ന് ഖുഷ്‌ബു ട്വീറ്റ് ചെയ്തിരുന്നു..ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിൽ ഞാൻ എത്തിയിരിക്കുന്നു.. നിങ്ങളും നിങ്ങളുടെ ആരോഗ്യം നോക്കുക. ഓർക്കുക ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്.. നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി.. ഒരിക്കലും ഞാൻ ഇത്രയും ഫിറ്റായി ഇരുന്നിട്ടില്ല ഇവിടെയുള്ള പത്തു പേരെങ്കിലും തടി കുറച്ച് ഫിറ്റ് ആകാൻ ഞാൻ പ്രചോദനമായിട്ടുണ്ടെങ്കിൽ അതായിരിക്കും വിജയം എന്നാണ് അന്ന് ഖുശ്ബു ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്..

ഇപ്പോൾ ഗുഷ്ബു എന്ന താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഫോട്ടോസുകൾ ആണ് ശ്രദ്ധ നേടുന്നത്..തന്റെ പ്രിയ താരത്തെ നേരിൽ കണ്ട സന്തോഷമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്… ആ നടൻ വേറെ ആരുമല്ല, ബോളിവുഡ് സ്റ്റാർ ആയ അജയ് ദേവഗൺ ആണ്.. അജയ് ദേവ് ഖാനു ഒപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ഖുഷ്ബു തന്റെ ഇൻസ്റ്റഗ്രാമിൽ കൂടി ഷെയർ ചെയ്തത്..

 

എന്റെ ഹീറോയെ കണ്ടുമുട്ടിയത് സ്വപ്നം യാഥാർത്ഥ്യമായതു പോലൊരു മുഹൂർത്തം ആയിരുന്നു…ലാളിത്യം, വിനയം, ഡൌൺ ടു ഏർത് മനോഭാവം എന്നിവ കൊണ്ട് അദ്ദേഹം എന്നെ ഞെട്ടിച്ചു.. ഈ മനുഷ്യനിൽ വ്യാജമായി ഒന്നുമില്ല. ശരിക്കും എനിക്ക് ഒരു ഫാൻ ഗേൾ മൊമെന്റ് ആയിരുന്നു.. എനിക്കായി നൽകിയ സമയത്തിനും ഊഷ്മളതക്കും നന്ദി..ഉടൻതന്നെ നിങ്ങളെ വീണ്ടും കാണാൻ കാത്തിരിക്കുന്നു..ഇതായിരുന്നു ഗുഷ്ബു ഇൻസ്റ്റയിൽ കുറിച്ച കുറിപ്പ്..

ഒന്നിച്ചു കാണുമ്പോൾ നല്ല ജോഡികളാണ് നിങ്ങൾ ഒന്നിച്ച് അഭിനയിക്കൂ എന്നാണ് ചില ആരാധകർ ഈ ചിത്രത്തിന് കമന്റ് നൽകിയത്… ഇരുവരെയും ഒരുമിച്ച് നായിക നായകന്മാരായി കാണാൻ കാത്തിരിക്കുകയാണ് ആരാധകർ..

Leave a Comment

Your email address will not be published.