വാരിസ് ക്ലൈമാക്‌സ് ഷൂട്ടില്‍ വിജയിക്ക് 103 ഡിഗ്രി പനി, എന്നിട്ടും അദ്ദേഹം അഭിനയം തുടര്‍ന്നു; വിജയിയുടെ ഡെഡിക്കേഷനെ കുറിച്ച് ഖുശ്ബു-വാക്കുകള്‍ വൈറല്‍…….
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം വാരിസ്’. .വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ഈ ചിത്രം ഒരു മാസ് ഫാമിലി എന്റര്‍ടെയ്നര്‍ ആണ് .വാരിസിന്റെ ട്രെയ്ലര്‍ കണ്ടത്.
നാല് കോടിയിലധികം കാഴ്ചക്കാരാണ് .ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വിജയിയെ കുറിച്ച് നടി ഖുശ്ബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ അഭിനയിക്കവെ വിജയ് കാണിച്ച അര്‍പ്പണത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖുഷ്ബു സുന്ദര്‍.
103 ഡിഗ്രി പനി വക വയ്ക്കാതെ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ വിജയ് അഭിനയിച്ചതിനെ കുറിച്ചാണ് ഖുശ്ബു പറയുന്നത്. സിനി ഉലകത്തിന് നല്കിയ അഭിമുഖത്തിലാണ് ഖുഷ്ബു ഇതേക്കുറിച്ച് പറയുന്നത്.
വാരിസ് ക്ലൈമാക്‌സ് ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിന് (വിജയ്) 103 ഡിഗ്രി പനി ഉണ്ടായിരുന്നു. പക്ഷേ വലിയ സെറ്റും ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ചേര്‍ന്നുള്ള കോമ്പിനേഷന്‍ സീനുകളാണ് എടുക്കാനുണ്ടായിരുന്നത്.
ഷൂട്ട് തീര്‍ത്തേ പറ്റൂ. ഈ മനുഷ്യന്‍ ഷൂട്ടിന്റെ ഇടവേളയില്‍ അടുത്തുള്ള ഒരു ഗാരേജിലേക്ക് പോയി തറയില്‍ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടന്ന് ഉറങ്ങും. വിളിക്കുമ്പോള്‍ അവിടെനിന്ന് എണീറ്റ് വരും.ഷൂട്ട് പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ദിവസം അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ആ ഡെഡിക്കേഷന്‍. കര്‍മ്മമാണ് പ്രാര്‍ഥന എന്ന് പറയില്ലേ. തൊഴിലാണ് എന്റെ ദൈവം. അതുകൊണ്ടാണ് ഇത്തരം മനുഷ്യര്‍ വലിയ വിജയികളാവുന്നത്, ഖുഷ്ബു പറഞ്ഞു.
ഖുശ്ബുബിന്റെ വാക്കുകള്‍ സിനിമ പ്രേമികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുകയാണ്. ദളപതിയുടെ ഈ ഡെഡിക്കേഷന്‍ വെറുതെയാകില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തവണ പൊങ്കല്‍ ദളപതി എടുക്കും എന്നാണ് ആരാധകര്‍ പറയുന്നത്.
രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രത്തിന് മേല്‍ ആരാധകര്‍ വന്‍ പ്രതീക്ഷയാണ് ഒരുക്കുന്നത്. ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ഈ പൊങ്കല്‍ സ്വന്തമാക്കുമെന്നാണ് വിജയ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കേരളത്തില്‍ ഒരുപാട് ആരാധകരുള്ള താരമാണ് വിജയ്. അതിനാല്‍ 400 അധികം സ്‌ക്രീനുകളിലായാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. തമിഴിലും തെലുങ്കിലും ഒരേസമയമാണ് ചിത്രം എത്തുക
എസ്. തമൻ ആണ് ഗാനങ്ങൾ ഒരുക്കിയത്. രഞ്ജിതമേ, തീ ദളപതി, സോൾ ഓഫ് വാരിസ് തുടങ്ങിയ ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങിയതാണ്.