ഇപ്പോൾ എന്റെ കുടുംബത്തെ സഹായിക്കുന്നത് നടൻ ദിലീപാണ്. സ്വന്തം സഹോദരനെ പോലെയാണ് ദിലീപ്

കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയെത്തി സിനിമയുടെ ഭാഗമായി മാറിയ ആളാണ് ഹനീഫ. . വില്ലൻ കഥാപാത്രങ്ങളിലൂടെയായിരുന്നു സിനിമയിൽ തുടക്കം. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമായി അദ്ദേഹം. അങ്ങനെ കൊച്ചിൻ ഹനീഫ എന്ന് അദ്ദേഹം അറിയപ്പെട്ടുതുടങ്ങി. മലയാളികളെ തന്റെഅഭിനയം കൊണ്ട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത് ഒരു അതുല്യ കലാകാരനാണ് കൊച്ചിൻഹനീഫാ.

അഭിനയത്തിലും വ്യക്തി ജീവിതത്തിലും തിളങ്ങി നിന്ന താരം മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട താരമായിരുന്നു നടൻ എന്നതിലുപരി താരം നിരവധി സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പുറമെ ഹിന്ദി, കാനഡ, തെലുഗ്, തമിഴ്, എന്നീ ഭാഷയിലും തന്റെ അഭിനയ പാടവം തെളിയിച്ച താരം കൂടിയാണ്. ആ അതുല്യ നടൻ നമ്മളെ വിട്ട് പോയിട്ട് ഇപ്പോൾ 11വർഷം കഴിയുകയാണ്.

അവസാനമായി തമിഴിൽ അഭിനയിച്ചത് തമിഴ് സൂപ്പർ സ്റ്റാർ രഞ്ജനികാന്തിന്റെ യന്തിരനിൽ ആയിരുന്നു. തമിഴ് സിനിമയിൽ വില്ലനായും, കോമഡി നടനായും നിരവധി സിനിമയിലാണ് താരം അഭിനയിച്ചത്. മലയാളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധരുള്ളത് തമിഴിൽ ആണ്. സിനിമ ആരാധകരെ മുഴുവൻ സങ്കടതിലാക്കി 2010ൽ അതുല്യ കലാകാരൻ നമ്മളെ വിട്ട് പോയത്. മലയാത്തിൽ വില്ലൻ വേഷങ്ങൾ ചെയിതായിരുന്നു താരത്തിന്റെ തുടക്കം പിനീട് ഹാസ്യത്തിലൂടെ മലയാളികളെ കിട്ടുകിട്ട ചിരിപ്പിച്ച താരം ഇതിനകം 300ൽ പരം സിനിമയിലാണ് അഭിനയിച്ചത്.

 

ഇപ്പോൾ എന്റെ കുടുംബത്തെ സഹായിക്കുന്നത് ദിലീപാണ്. സ്വന്തം സഹോദരനെ പോലെയാണ് ദിലീപ്. എനിക്കും എന്റെ മകൾക്കും ഇപ്പോൾ അക്കെ ഉള്ള ആശ്രയം ദിലീപാണ് ഏത് തിരക്കിൽ ആണെങ്കിലും എന്ത് സഹായം ചോദിച്ചാലും ദിലീപ് പരിഹരിക്കാറുണ്ട്. ഇക്ക പോയതിന് ശേഷം എന്നും കൂടെ നിന്നതും സഹായിച്ചതും ദിലീപാണ്. കൂടാതെ സിനിമ മേഖലയിൽ നിന്ന് ആദ്യം സഹായമായി എത്തിയതും ദിലീപാണെന്ന്. അദ്ദേഹത്തെ ഈ സ്നേഹം കാണുമ്പോൾ നമുക്കും ആരൊക്കെയോ ഉണ്ടെന്ന് തോനുന്നു എന്നാണ് ഹനീഫയുടെ ഭാര്യ പറഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുകയാണ് ഹനീഫയുടെ ഭാര്യ പറഞ്ഞ വാക്കുകൾ.

Leave a Comment

Your email address will not be published. Required fields are marked *