നടി അന്ന ബെന്നിന് കോവിഡ് . . .
വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായ മാറിയ നടിയാണ് അന്ന ബെന്‍.
നടി അന്ന ബെന്നിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. മണമില്ലാത്തതൊഴിച്ചാല്‍ മറ്റെല്ലാ ലക്ഷങ്ങളും ഉണ്ടെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് രോഗം പരിശോധിക്കാനും താരം ആവശ്യപ്പെട്ടിട്ടുണ്ട് . ഇപ്പോള്‍ ഇന്‍ഹോം ക്വാറന്റൈനില്‍ ആണ്. എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി പരിശോധിക്കുക, നിങ്ങള്‍ സുരക്ഷിതരാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.എന്നാണ് അന്ന ബെന്‍ കുറിച്ചത് .
തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെന്‍ .
എറണാകുളം സെന്റ് തെരേസ കോളേജിൽ ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈർ എന്ന കോഴ്സിൽ ബിരുദധാരിയാണ്.
മലയാള സിനിമയില്‍ തന്റേതായ ഒരിടം സ്ഥാപിച്ചെടുക്കാന്‍ അന്നയ്ക്ക് കഴിഞ്ഞു. ചെയ്ത വേഷങ്ങളിലെ വ്യത്യസ്തത തന്നെയാണ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചതെന്ന് അന്ന പറയുന്നു. എത്ര വേഷങ്ങള്‍ ചെയ്യുന്നു എന്നതിലല്ല, ചെയ്ത വേഷങ്ങള്‍ എത്രമാത്രം നന്നായി ചെയ്യാന്‍ പറ്റി എന്നതിലാണ് കാര്യം. അതായത് എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രാധാന്യം എന്നത് തന്നെയാണ് കരിയറിനെക്കുറിച്ചുള്ള അന്നയുടെ കാഴ്ചപ്പാട്.
ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സാണ് ആദ്യ സിനിമ. ഹെലനിലെ അഭിനയത്തിന് അന്ന ബെന്നിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്ന ബെൻ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഈ പെണ്‍കുട്ടി. കുമ്പളങ്ങി നൈറ്റ്സ്, ഹെലന്, കപ്പേള, സാറാസ് എന്നീ നാലു ചിത്രങ്ങളില്‍ മാത്രമാണ് ഇതുവരെ അഭിനയിച്ചതെങ്കിലും യുവനടിമാരില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമാണ് അന്ന ബെന്‍ ഇന്ന്.
ആഷിഖ് അബുവിന്റെ നാരദൻ,
വൈശാഖ് സംവിധാനം നിർവഹിക്കുന്ന നൈറ്റ് ഡ്രൈവ്, പൃഥ്വിരാജ് ചിത്രം കാപ്പ, രഞ്ജൻ പ്രമോദ് ചിത്രം, എന്നിട്ട് അവസാനം തുടങ്ങിയ ചിത്രങ്ങളാണ് അന്നയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
അമ്മ ഫുൽജ ബെന്നി, സഹോദരി സൂസന്ന ബെൻ. കൊച്ചിയിൽ താമസം