Latest News

മിഥുൻ ചേട്ടൻ ഫുൾ തിരക്കാണ്, ഇപ്പോളാണ് ഒന്ന് അടുത്ത് കിട്ടുന്നത്- ലക്ഷ്മി

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്. രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്.

മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്.ലോക്ക് ഡൗണിലെ ദുബായ് ജീവിതത്തെക്കുറിച്ചും ചാനൽ പരിപാടികളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മിഥുനും ഭാര്യയും. രണ്ടുവർഷത്തോളമായി, ഷോയുടെ ആവശ്യത്തിനായി മിഥുൻ ചേട്ടൻ എപ്പോഴും തിരക്കിലാണ്. ഞങ്ങൾക്ക് മാത്രാമായി അങ്ങനെ കിട്ടാറില്ല. പക്ഷെ ലോക്ഡൗണിന് ശേഷമാണ് പുള്ളിയെ ഒന്ന് ഞങ്ങൾക്ക് കിട്ടുന്നത്. അത് ഞങ്ങൾക്ക് കുറെ നല്ല സമയമാണ് നൽകിയത്.

രമേശ്ബ പിഷാരടിയും ആര്യയും അവതാരകരായെത്തിയ ബഡായ് ബംഗ്ലാവ് പ്രേക്ഷകർ സ്വീകരിച്ചിരുന്നു. എന്നാൽ അവർ പിന്മാറിയതിനു ശേഷം അവതാരകരായെത്തിയത് ഞങ്ങളാണ് പക്ഷെ ഞങ്ങളും പെട്ടന്ന് പിന്മാറി. ഷോയിൽ നിന്ന് മാറിനിൽക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ.. മാറി നിൽക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. മിഥുൻ ചേട്ടൻ ആ സമയം തന്നെ മറ്റൊരു പോപ്പുലർ ഷോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ രണ്ടു ഷോ കൂടി ചെയ്യാൻ ആകില്ല. ഏതെങ്കിലും ഒന്നിൽ സ്റ്റിക്ക് ഓൺ ചെയ്യണം എന്ന് തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ബഡായ് ബംഗ്ലാവ് വിടേണ്ടി വന്നത്.

Tags
Show More

Related Articles

Back to top button
Close