ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പേരക്കുട്ടികളുടെ പിറന്നാൾ ആഘോഷമാക്കി ലക്ഷ്മി നായർ…..

ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പേരക്കുട്ടികളുടെ പിറന്നാൾ ആഘോഷമാക്കി ലക്ഷ്മി നായർ…..

 

യാത്രാ വിഡിയോകളിലൂടെയും പാചകക്കുറിപ്പുകളിലൂടെയുമെല്ലാം മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മിനായർ.രൂചിക്കൂട്ടുമായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം കണ്ടെത്തിയ ഡോക്ടര്‍ ലക്ഷ്മി നായര്‍ തന്റെ വിവിധതരത്തിലുള്ള വിഭവങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയെന്ന് തന്നെ പറയാം. ടെലിവിഷന്‍ പാചക പരിപാടികളില്‍ സ്ഥിരമായി കാണാറുളള മുഖമാണ് ലക്ഷ്മിയുടേത്. കൈരളി ടി.വി.യിലെ മാജിക് ഓവന്‍, ഫ്ലവേഴ്സ് ഓഫ് ഇന്ത്യ എന്നീ പരിപാടികളിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. പാചക മത്സരങ്ങളില്‍ വിധികര്‍ത്താവായും ലക്ഷ്മി എത്താറുണ്ട്.പാചകരുചി, പാചകകല, പാചകവിധികള്‍ എന്നീ പുസ്‌കങ്ങളുടെ രചയിതാവാണ്. 1986 മുതല്‍ 1988 ഒരു വര്‍ഷത്തോളം ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകയായിരുന്നു. തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു. കേറ്ററീന എന്ന കേറ്ററിംഗ് സ്ഥാപനവും ഇവര്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. പലപ്പോഴും പാചക പരീക്ഷണങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെയാണ് ലക്ഷ്മിയുടെ ചാനലിലൂടെ പുറത്തു വരാറുള്ളത്. ലക്ഷ്മിയുടെ എല്ലാ വീഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. വളരെ പെട്ടെന്ന് തന്നെ വീഡിയോകള്‍ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.കുറച്ച് മാസങ്ങൾക്ക് മുൻപാണ് തന്റെ മകൾ പാർവതി ഗർഭിണിയാണെന്നും അവൾ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്നും ലക്ഷ്മി ആരാധകരോട് പങ്കുവെച്ചത്.

മകൾ പാർവ്വതിക്ക് ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾ ജനിച്ചതിനു സന്തോഷത്തിനൊപ്പം അവരെ പരിചരിക്കുന്നതിന് വേണ്ടി ലക്ഷ്മിയും മകളുടെ അടുത്ത് വിദേശത്തേക്ക് പോയിരുന്നു. യാത്രകളും അതിനു ശേഷമുള്ള വിശേഷങ്ങളൊക്കെ താരം പങ്കുവെച്ചതിന് പിന്നാലെ തന്റെ മൂന്ന് പേരക്കുട്ടികളെ പുറംലോകത്തിന് പരിചയപ്പെടുത്തുയിരുന്നു. ലക്ഷ്മി

 

ഇപ്പോഴിതാ തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി പുതിയ സന്തോഷം നിറഞ്ഞവീഡിയോണ്ട് പങ്കുവച്ചത്. മകള്‍ പാര്‍വ്വതിക്ക് ഒറ്റപ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികളുടെയും പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു.മകളുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ലക്ഷ്മിയും കുടുംബവും. യുവാന്‍, വിഹാന്‍, ലയ എന്നിങ്ങനെയാണ് പേരക്കുട്ടികളുടെ പേര്. ഇവരെ കൂടാതെ നാല് വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും പാര്‍വ്വതിക്ക് ഉണ്ട്.

മരുമകനായ അശ്വിനാണ് ആഘോഷത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്.. അതുകൂടാതെ പിറന്നാളിനുള്ള സ്‌പെഷ്യല്‍ കേക്ക് ഉണ്ടാക്കിയത് ലക്ഷ്മിയാണ്.മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി ഇപ്പോള്‍ ഉള്ളത്. കുഞ്ഞുങ്ങളുടെ പിറന്നാള്‍ ഒരുക്കങ്ങളും അവരുമൊന്നിച്ചുള്ള ഷോപ്പിംഗും ലക്ഷ്മി നായര്‍ ഒരുക്കിയ പിറന്നാള്‍ കേക്കും പിറന്നാള്‍ ആഘോഷത്തിന്‍റെ കാഴ്ചകളും കുട്ടികളുടെ വിശേഷങ്ങളുമൊക്കെയാണ് വീഡിയോയുടെ ഉള്ളടക്കം.പേരക്കുട്ടികളുടെ കൂടെയുള്ള ലക്ഷ്മിയുടെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് യൂട്യൂബിൽ തരംഗമായി മാറിയത്.

കുഞ്ഞുമക്കളെ കണ്ടതിൽ വളരെ സന്തോഷം. മൂന്ന് മക്കളെയും ദൈവം അനുഗ്രഹിക്കട്ടേ. മാഡത്തിനും കുഞ്ഞുങ്ങളെ കാണിക്കാൻ ശ്രമിച്ച നല്ല മനസ്സിന് നന്ദി. കുഞ്ഞുങ്ങൾക്ക് ആയുർരാരോഗ്യമുണ്ടാവട്ടെ. എന്നിങ്ങനെ ചിത്രങ്ങൾക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.നാല് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.

Leave a Comment

Your email address will not be published.