തന്റെ വീട്ടിലേക്ക് ഒരു കുഞ്ഞു അതിഥി എത്താൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര..

തന്റെ വീട്ടിലേക്ക് ഒരു കുഞ്ഞു അതിഥി എത്താൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര..

 

സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ സ്റ്റാര്‍ ആയ താരമാണ് ലക്ഷ്മി നക്ഷത്ര. ഷോയുടെ വിജയത്തിന്റെ നല്ല ഒരു ശതമാനം ക്രഡിറ്റും ലക്ഷ്മിയുടെ ആങ്കറിങിന് തന്നെയാണ്. ഷോ കണ്ട് ലക്ഷ്മി നക്ഷത്രയുടെ കട്ട ഫാന്‍സ് ആയവരും ഒരുപാടാണ്. അങ്ങനെയുള്ള ഫാന്‍സ് ഇപ്പോൾ ലക്ഷ്മിയുടെ പുത്തൻ സന്തോഷം ആണ് ഏറ്റെടുത്തിരിക്കുന്നത്. യെസ് ഷി ഈസ്‌ പ്രഗ്നെന്റ് എന്ന ക്യാപ്ഷ്യനോടെ നടി പങ്കിട്ട വിശേഷങ്ങൾ ആണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

ഒരു കണ്ടന്റ് നമ്മൾ ഷൂട്ട് ചെയ്തിരുന്നു, അത് ഇടേണ്ട എന്ന ഒപ്പീനിയൻ ആയിരുന്നു വീട്ടുകാർക്ക്. എന്നാൽ അടികൂടിയാണ് ആ വീഡിയോ ഇടാൻ വീട്ടുകാർ സമ്മതിക്കുന്നത്. എന്ന മുഖവുരയോടെയാണ് ലക്ഷ്മി സംസാരിച്ചു തുടങ്ങുന്നത്. ആ ഒരു സമ്മതം കിട്ടിയതിന്റെ എക്സൈറ്റ്മെന്റിലാണ് ഞാൻ ഉള്ളത്. ഇന്നത്തെ വീഡിയയിൽ എന്താ പറയണ്ടേ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. എനിക്ക് അൽപ്പം വലിയ കാര്യം പറയാനുണ്ട്. ഒരുപാട് സന്തോഷം ഉണ്ട് ഇത് പറയാൻ എന്ന് പറഞ്ഞ് ലക്ഷ്മി സംസാരിച്ചു തുടങ്ങി.ഇത് പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോ ട്രോളുകളും കളിയാക്കലുകളും ഒക്കെ ഉണ്ടായേക്കാം. പക്ഷെ ഇതാണ് കറക്ട് സമയം അക്കാര്യം പറയാൻ വേണ്ടി. സങ്കടം അല്ല, സന്തോഷം കൊണ്ടൊരു അവസ്ഥ ഇല്ലേ അതാണ് ഇപ്പോൾ എന്റെ മനസ്സിൽ.

എന്റെ വീട്ടിൽ ഒരു കുഞ്ഞുവാവ വരാൻ പോവാ. ട്രോൾസ് ഒന്നും ഒരു വിഷയം അല്ല, നമ്മുടെ വീട്ടിലെ ഒരു സന്തോഷം അതല്ലേ നോക്കേണ്ടത്. എന്താ ഞാൻ പറയുക. അച്ഛനും അമ്മയ്ക്കും ഒക്കെ വലിയ ടെൻസ്ഡ് ആരുന്നു. ആളുകൾ ഇത് എങ്ങനെ ഏറ്റെടുക്കും എന്നായിരുന്നുതന്റ്റെ പാപ്പു ബേബി ഗർഭിണിയാണ് എന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നു. എന്റെ പൂർണ്ണ മനസ്സോടെ ഞാൻ ബേബിയെ വെൽക്കം ചെയ്യാൻ റെഡി ആയിരിക്കുവാ. ഡോക്ടർ പറഞ്ഞിട്ടാണ് ഇപ്പോൾ റിവീൽ ചെയ്യുന്നത്. ഒരു മാസക്കാലമായി ഞാൻ ആലോചിക്കുകയാണ് ഇത് പറയണോ വേണ്ടയോ എന്ന്. എനിക്ക് ചമ്മൽ ഒന്നും ഇല്ല പറയാൻ. അമ്മ എപ്പോഴും ബിസിയാണ്. ഡോർ ഒക്കെ ഇങ്ങനെ ചാരി ഇടും. ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടാണോ എന്ന് അറിയില്ല എന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്.നമ്മുടെ പവിത്രം സിനിമ പോലെ ആകുമോ എന്ന ഒരു ഇതായിരുന്നു.

 

ഇത് ഒളിച്ചുവച്ചിട്ട് കാര്യം ഇല്ലല്ലോ. എല്ലാം പെട്ടെന്ന് റിവീൽ ചെയ്യാൻ ആക്കില്ലല്ലോ. റെസ്റ്റും കാര്യങ്ങളും ഒക്കെ വേണം. ഇപ്പോഴാണ് സ്കാനിങ് റിപ്പോർട്ടും മറ്റും കിട്ടിയത്!! റെസ്റ്റ് വേണം ഓടാൻ പാടില്ല, അധികം നിൽക്കാൻ പാടില്ല, എന്നൊക്കെയാണ് പറയുന്നത്. അവിടെ റെസ്റ്റ് എടുക്കുന്ന സമയം ആണ് ഇത്. ട്രോൾ വന്നാൽ ഒരു വിഷയവും ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി സന്തോഷം റിവീൽ ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *