മനോഹരമായ വീടിന്റെ മിനിയേച്ചർ സമ്മാനമായി നൽകി ലക്ഷ്മി നക്ഷത്രയുടെ ആരാധകൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സൂപ്പർഹിറ്റ് പരിപാടികളുടെ അവതാരിക ആയിരുന്നു ലക്ഷ്മി നക്ഷത്ര. എന്നാൽ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സ്റ്റാർ മാജിക് എന്ന വേദിയിലൂടെ ആയിരുന്നു. ഈ പരിപാടിയുടെ വിജയത്തിന് പ്രധാനപ്പെട്ട കാരണക്കാരിൽ ഒരാൾ ലക്ഷ്മി നക്ഷത്ര ആണ്.
സ്വതസിദ്ധമായ ശൈലിയിലൂടെ ആണ് താരം ഈ പരിപാടി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരം പുതിയ വിശേഷങ്ങളും പുതിയ ഫോട്ടോയും,ആഘോഷവേളകൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരാണ് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടും സ്നേഹം പ്രകടിപ്പിച്ചു കൊണ്ടും രംഗത്തെത്താറുള്ളത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം യൂട്യൂബ് ചാനലിലൂടെയും തന്നെ വിശേഷങ്ങൾ എല്ലാം പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ അതുപോലെ ലക്ഷ്മി നക്ഷത്ര അവസാനമായി പങ്കുവെച്ച് യൂട്യൂബ് വീഡിയോ ആണ് ഇപ്പോൾ വളരെയധികം ജനശ്രദ്ധ നേടുന്നത്. തന്റെ ആരാധകരെ കുറിച്ച് എല്ലാം ലക്ഷ്മി എപ്പോഴും പറയാറുണ്ട്. സ്നേഹംകൊണ്ട് പലവിധ സമ്മാനങ്ങൾ ആണ് ലക്ഷ്മിക്കായി താരത്തിന്റെ ആരാധകർ നൽകാറുള്ളത്. ഇതിനു മുൻപ് താരത്തിന്റെ മുഖം നെഞ്ചിൽ ടാറ്റു ചെയ്ത ലക്ഷ്മിയുടെ ആരാധകനെ നമ്മൾ എല്ലാവരും കണ്ടതാണ്. ആ സംഭവം വളരെയധികം ജനശ്രദ്ധ നേടുകയും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ലക്ഷ്മിക്കായി ഒരു വീട് ഒരുക്കിയിരിക്കുകയാണ് മറ്റൊരു ആരാധകൻ. ലക്ഷ്മിയുടെ വീടിന്റെ മിനിയേച്ചർ വേർഷൻ ഒക്കെ ചെയ്താണ് ആമീൻ എന്ന് ആരാധകൻ ലക്ഷ്മിയെ കാണാൻ എത്തിയിട്ടുള്ളത്. വീടിന്റെ അകത്ത് പാപ്പുവും പൂപ്പിയും ഒക്കെ ഉള്ളതുകൊണ്ട് ഹറാമാണെന്ന് പറയുകയും ചെയ്തു. അതുകൊണ്ട് മാത്രമാണ് വീഡിയോ പുറത്തുനിന്ന് ഷൂട്ട് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. ലക്ഷ്മിയുടെ കടുത്ത ആരാധകനായ ആമീൻ ഒരു വർഷം എടുത്തിട്ടാണ് വീടിന്റെ മിനിയേച്ചർ വേർഷൻ നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ വീടിന്റെ പോർച്ചുഗും ടെറസും ഒക്കെ അതുപോലെതന്നെയാണ് ചെയ്തിരിക്കുന്നത്. ഇത് വളരെ സുഖകരമായി ചെയ്തിട്ടുണ്ടല്ലോ എന്നാണ് ലക്ഷ്മി ആരാധകരോട് പറഞ്ഞത്. എന്നാൽ വീഡിയോയ്ക്ക് താഴെ പട്ടിയെ ഹറാമാണെന്ന് പറഞ്ഞതിനെ കുറിച്ചുള്ള കമന്റുകൾ ആണ് കൂടുതലും വന്നിരിക്കുന്നത്. സമ്മാനം ലക്ഷ്മിക്ക് കൈ മാറിയപ്പോൾ ലക്ഷ്മി വളരെ സന്തോഷത്തോടുകൂടിയാണ് അത് സ്വീകരിച്ചത്. വളരെയധികം ഞെട്ടിപ്പോയി താരം എന്നത് താരത്തിന്റെ എക്സ്പ്രസ്സിലൂടെ നമുക്ക് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും. ഒരു വർഷം എടുത്താണ് വീടിന്റെ ഈ ചെറിയ രൂപം നിർമ്മിച്ചത് എന്ന് ആരാധകൻ പറയുകയുണ്ടായി അതുകൊണ്ട് തന്നെ കാർ മാറിയത് അറിഞ്ഞില്ല എന്നും ആരാധകൻ പറഞ്ഞു. എന്തൊക്കെയായാലും തനിക്ക് ഈ ഗിഫ്റ്റ് വളരെയധികം ഇഷ്ടപ്പെട്ടു എന്ന് ലക്ഷ്മി വീഡിയോയിൽ കൂട്ടിച്ചേർത്തു.