ചെറുപ്പത്തിൽ പൊലിഞ്ഞു പോയ മകനെ പറ്റി ചക്കപ്പഴത്തിലെ ലളിതാമ്മ

ചെറുപ്പത്തിൽ പൊലിഞ്ഞു പോയ മകനെ പറ്റി ചക്കപ്പഴത്തിലെ ലളിതാമ്മ…..

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന് മുന്നേറുന്ന പരമ്പരയാണ് ‘ചക്കപ്പഴം’. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ നിരവധി ആരാധകരെ സമ്പാദിച്ചുകൊണ്ട് പ്രയാണം തുടരുകയാണ് ഈ പരമ്പര. താരതമ്യേന പുതുമുഖങ്ങളാണെങ്കിലും ചക്കപ്പഴം താരങ്ങൾക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്.

അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്.

ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് പരമ്പര പറയുന്നത്.

മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബിറ്റ ജോര്‍ജ്ജ്.

ലളിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വളരെ ചെറിയ സമയകൊണ്ട് പ്രേക്ഷക ഹ്യദയങ്ങളിൽ ഇടം പിടിച്ചു കലാകാരി.

അമ്മായിയമ്മയുടെ കുഞ്ഞു കുശുമ്പുകളും രസകരമായ കൗണ്ടറുകളുമൊക്കെയായി ശ്രദ്ധ നേടിയ കഥാപാത്രമാണ് ലളിതാമ്മയുടേത്.

അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും, നിഷ്കളങ്ക ആയ അമ്മാമ്മയും അച്ഛമ്മയും ഒക്കെയായി വേഷം ഇടുന്ന ചക്കപ്പഴത്തിലെ ലളിതാമ്മ എന്ന സെബിറ്റ ചുരുങ്ങിയ സമയം കൊണ്ട് ആണ് പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയത്.

മലയാളി അല്ലെ, പുതുമുഖ നടിയാണോ എന്ന് തുടങ്ങി നിരവധി സംശയങ്ങളും സബിറ്റയെ കുറിച്ച് ആരാധകർക്കുണ്ടായിരിന്നു.

കോട്ടയം സ്വദേശിനിയായ സബീറ്റ ജോർജ് വിവാഹശേഷം ഇരുപതുവർഷമായി അമേരിക്കയിലാണ്. ഞങ്ങൾക്ക് രണ്ടു മക്കൾ പിറന്നു. മൂത്ത മകൻ മാക്‌സ്‌വെൽ

കർണാടക സംഗീതവും ഭരതനാട്യവും പഠിച്ച സബിറ്റയുടെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പരസ്യ ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച താരം ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അഭിനയം ഒരുതരം പഠനം ആണെന്നാണ് താരത്തിന്റെ പോസ്റ്റുകളിൽ നിന്നും വ്യക്തമാക്കുന്നത്!

തൻ്റെ സ്വകാര വിശേഷങ്ങളും താരം സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ അകാലത്തിൽ പൊലിഞ്ഞു പോയ മകൻ്റെ ഓർമ്മകളാണ് തുറന്നു പറയുകയാണ്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് എല്ലാവരിലും സങ്കടം നിറയ്ക്കുന്നത്.

ആരുടെയോ കൈപ്പിഴകൊണ്ട് മകന് ഭിന്നശേഷിക്കാരനായ ജനിക്കേണ്ടി വന്നു എന്നാണ് താരം പറയുന്നത്.ആദ്യത്തെ കുഞ്ഞിന്റെ വരവിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ജീവിതത്തിന്റെ ഗതിതന്നെ മാറ്റിയ ആ സംഭവം ഉണ്ടാകുന്നത്.

അന്ന് ഞങ്ങള്‍ യുഎസിലാണ്. പ്രസവത്തിൻ്റെ തലേന്ന് കുഞ്ഞ് പുറത്തേക്ക് വരാന്‍ തയ്യാറായി ലക്ഷ്ണങ്ങൾ എനിക്കു മനസ്സിലായി. ഉടന്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അഡ്മിറ്റ് ആകാന്‍ അവര്‍ നിര്‍ദേശിച്ചു. പ്രസവത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. വേദന വരാനുള്ള കാര്യങ്ങളൊക്കെ ചെയ്തു. പക്ഷേ എന്റെ അന്നത്തെ ആരോഗ്യസ്ഥിതിയും കുഞ്ഞിന്റെ തൂക്കവും കണക്കിലെടുത്താന്‍ സാധാരണ പ്രസവത്തിനുള്ള സാധ്യത കുറവായിരുന്നു.
പക്ഷേ വിദേശരാജ്യങ്ങളില്‍ ആദ്യത്തെ പ്രസവാ മാകുമ്പോൾ നോര്‍മല്‍ ഡെലിവറിക്കുള്ള സാധ്യത മാത്രമാണ് ആദ്യം പരിഗണിക്കുക. അതിനുള്ള എല്ലാവഴികളും അടഞ്ഞാല്‍ മാത്രമേ സിസേറിയൻ എന്ന തീരുമാനത്തിലേക്ക് എത്തുമായിരുന്നുള്ളൂ.

അനസ്തീഷിയ ചെയ്തു 16 മണിക്കൂര്‍ കഴിഞ്ഞും പ്രസവം നടക്കാനുള്ള യാതൊരു ലക്ഷണങ്ങളും ഉണ്ടായില്ല. എനിക്ക് മറ്റുവിധത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുകയും ചെയ്തു. കുഞ്ഞിന്റെ അനക്കം കുറയുന്നെന്നും ഹാര്‍ട്ട്ബീറ്റില്‍ വ്യത്യാസം വരുന്നെന്നും എനിക്കു തോന്നി. വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള അമ്മമാരുടെ ആ നിശ്വാസം ഒരിക്കലും തെറ്റാറില്ലല്ലോ. അതങ്ങനെതന്നെ സംഭവിച്ചു.

മോണിറ്ററില്‍ കുഞ്ഞിന്റെ ഹൃദയത്തുടിപ്പുകളില്‍ വ്യതിയാനം കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ ഡോക്ടറുടെ സേവനം ഞാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവിടെയുണ്ടായിരുന്ന നഴ്സ് അതു ചെവിക്കൊള്ളാതെ പോയി. ഒരു ചാലകം ഇന്‍സേര്‍ട്ട് ചെയ്തു. കുഞ്ഞിന്റെ തല താഴെവന്ന നിലയിലായിരുന്നതിനാല്‍ ആ ഉപകരണം ഘടിപ്പിച്ചാല്‍ കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് കൃത്യമായി കിട്ടുമായിരുന്നു. പക്ഷേ അവരുടെ കൈപ്പിഴമൂലം, മൂര്‍ച്ചയേറിയ ലോഹാഗ്രമുള്ള ആ ഉപകരണം ഉള്ളിലേക്ക് ഘടിപ്പിക്കുന്ന ഘട്ടത്തില്‍ അബദ്ധത്തില്‍ കുഞ്ഞുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കപ്പെട്ടു. എനിക്ക് രക്തസ്രാവമുണ്ടായിട്ടും കുഞ്ഞിന്റെ നില അപകടത്തിലാണെന്ന് മനസ്സിലായിട്ടും സ്വന്തം കൈപ്പിഴ മറയ്ക്കാനാണ് അവര്‍ പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ജനിക്കും മുന്‍പു തന്നെ പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കപ്പെട്ട എന്റെ കുഞ്ഞ് രണ്ടു മൂന്നു മണിക്കൂര്‍ ജീവന്മരണ പോരാട്ടം നടത്തി. എന്റെയും അമ്മയുടെയും തുടര്‍ച്ചയായ നിര്‍ബന്ധത്തിനൊടുവില്‍ ഡോക്ടറെത്തി സി സേറിയനിലൂടെ കുഞ്ഞിനെ പുറത്തെ‌ടുത്തപ്പോഴേക്കും അവന്റെ ശരീരത്തിലാകെ നീലനിറം പടര്‍ന്നിരുന്നു. കുഞ്ഞു ശരീരത്തിലെ ചോര മുഴുവന്‍ വാര്‍ന്ന്, ശ്വാസം പോലുമില്ലാതെ പുറത്തെടുത്ത അവനെ അവര്‍ ടേബിളില്‍ കിടത്തി. റെസിസിറ്റേറ്റ് ചെയ്ത സമയത്ത് അവന്‍ എക്കിള്‍ പോലെയൊരു ശബ്ദം പുറപ്പെടുവിച്ചതോടെയാണ് മരിച്ചില്ലെന്ന് ബോധ്യപ്പെട്ട് അവനെ വെന്റിലേറ്ററിലേക്കു മാറ്റിയത്.

സംസാരശേഷി
വെറും മൂന്നു ദിവസത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ അവന് വിധിച്ചത്. അപ്പോഴേക്കും അവന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ആകെ താറുമാറായിരുന്നു. രണ്ടു വൃക്കകളുടെയും കരളിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം താളംതെറ്റി. തലച്ചോറിലെ സെല്ലുകളില്‍ രക്തം കട്ടപിടിച്ചു. ഭൂമിയിലേക്കു വരുംമുന്‍പു നടത്തിയ ജീവന്മരണപോരാട്ടത്തില്‍നിന്ന് ജീവിതത്തിലേക്ക് അവന്‍ തിരികെവന്നത് കാഴ്ചശക്തിയോ സംസാരശേഷിയോ ചലനശേഷിയോ ഇല്ലാത്ത കുഞ്ഞായി അവന്‍ ജീവിതത്തിലേക്കു തിരിച്ചു വന്നു.

മൂന്നു ദിവസം കഴിഞ്ഞു വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒരാഴ്ചകൂടി കാത്തിരിക്കാന്‍ ആയിരുന്നു ഞങ്ങളുടെ തീരുമാനം. പിന്നീട് ആറു ദിവസം പിന്നിട്ടപ്പോള്‍ രക്തം കലര്‍ന്ന രണ്ടു തുള്ളി മൂത്രം അവനില്‍നിന്നു പുറത്തു വന്നു. അതോടെയാണ് പ്രതീക്ഷ തിരികെ ലഭിച്ചത്.

അങ്ങനെ നാലുമാസം നീണ്ട ആശുപത്രിവാസത്തിനുശേഷം അവന്‍ ജീവനെ തിരികെപ്പിടിച്ചുവെന്നും അതിനുശേഷം 12 വര്‍ഷം തങ്ങള്‍ക്ക് ഒപ്പം അവന്‍ ഉണ്ടായിരുന്നുവെന്നും നടി പറയുന്നു.


നീണ്ട 12 വര്‍ഷം അവനെ പരിചരിച്ചത് ഞാനാണ്.സഹായികളുണ്ടായിരുന്നെങ്കില്‍പ്പോലും ഒരമ്മയെപ്പോലെ മറ്റാര്‍ക്കാണ് അവനെ മനസ്സിലാവുക? സംസാരിക്കാന്‍ പോലും സാധിക്കാത്തിനാല്‍ അവന്റെ വേദനകളും ആവശ്യങ്ങളും ഊഹിച്ചെടുത്ത് പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. മാക്സ്‌വെല്‍ എന്നായിരുന്നു അവന്റെ പേര്. ഞങ്ങളവനെ മാക്സ് എന്നായിരുന്നു വിളിച്ചിരുന്നത്.

നല്ല ചൈതന്യമുള്ള പ്രസന്നമായ മുഖമായിരുന്നു അവന്റേത്.

വേദന കാട്ടാതെ ചിരിച്ചുകൊണ്ടിരിക്കുന്ന മാക്സിന്റെ മുഖമാണ് ഉള്ളുനിറയെ. ദൈവം നല്‍കിയ അവനെന്ന സമ്മാനത്തെക്കുറിച്ച്‌ ഞാന്‍ പറയാനാഗ്രഹിക്കുന്നതിതാണ്- എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും സന്തോഷമുള്ളതും ഏറ്റവും ദുഃഖകരവുമായ കാര്യമായിരുന്നു അവന്റെ ജനനമെന്നും സെബിറ്റ പറയുന്നു.

നീയുമായി ഒത്തുചേരാന്‍ സര്‍വ്വേശ്വരന്‍ ഒരവസരം തന്നാല്‍ ഒരുനിമിഷം പോലും ഞാന്‍ മടിച്ചുനില്‍ക്കില്ല, കാരണം നീ എന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. മകനെ കുറിച്ച് ആ അമ്മ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *