തന്റെ കരിയറിലെ, ഹൃദയത്തോട് അടുത്തുവയ്ക്കുന്ന മൂന്നു കഥാപാത്രങ്ങളെക്കുറിച്ച് ലെന….
മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകം തന്നെയാണ്.ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച നടി കൂടിയാണ് ലെന.. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും താരം തിളങ്ങി നിൽക്കുകയാണ്.സോഷ്യൽ മീഡിയയിലും സജീവമായ ലെന ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
തന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്ന് കഥാപാത്രങ്ങളെ പറ്റി നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് രസകരമായ ചില വെളിപ്പെടുത്തലുകള്‍ നടി നടത്തിയത്. ഇത്രയും വര്‍ഷം അഭിനയിച്ചതില്‍ ലെനയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മൂന്ന് കഥാപാത്രം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഏതെടുക്കും എന്നാണ് അവതാരകന്‍ നടിയോട് ചോദിച്ചത്. അവസാനം വന്ന മൂന്ന് സിനിമകളാണെന്ന് നടി പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ തന്നെ ഒരു കടയില്‍ നിന്ന് ചീത്തവിളിച്ച് പുറത്താക്കിയ അനുഭവവും നടി പങ്കുവെച്ചത്. ഏറ്റവും കൂടുതല്‍ മേക്കപ്പ് ഇട്ടത് കൊണ്ടാണ് ചീത്തകേള്‍ക്കേണ്ടി വന്നതെന്നാണ് നടി പറഞ്ഞത്.
’25 വര്‍ഷത്തിനുള്ളില്‍ ഞാന്‍ ചെയ്ത സിനിമകളില്‍ പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നതാണ്. ഞാന്‍ ചെയ്ത അമ്മ വേഷങ്ങളെ പറ്റിയൊക്കെയാണ് പലരും പറഞ്ഞിട്ടുള്ളത്. എന്നാല്‍ അവസാനം ചെയ്ത മൂന്ന് സിനിമകളിലെ വേഷങ്ങളാണ് ഏറ്റവും മനോഹരമായി തനിക്ക് തോന്നിയതെന്നാണ് ലെന പറയുന്നത്. ഇപ്പോള്‍ തിയറ്ററുകളില്‍ ഓടുന്ന എന്നാലും എന്റളിയ എന്ന സിനിമയിലെ സുലു എന്ന കഥാപാത്രം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.വനിതയിലെ വനിത എന്ന റോളും ഫേവറൈറ്റാണ്. ഒരു മേക്കപ്പ് പോലുമില്ലാതെ അഭിനയിച്ച ചിത്രമാണത്. ആ കഥാപാത്രത്തിന് മേക്കപ്പ് ഇടാന്‍ പോലും പറ്റില്ല. അത്രയും റിയലിസ്റ്റിക്കാണ്. പിന്നെ ഒരുപാട് മേക്കപ്പ് ഇട്ട് അഭിനയിച്ച മറ്റൊരു ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21. അതിലെനിക്ക് ആക്രിപ്പെറുക്കുന്ന സ്ത്രീയുടെ കഥാപാത്രമാണ്. ഭയങ്കര വേറിട്ടൊരു മേക്കോവറാണ് ആ ചിത്രത്തിലുണ്ടായിരുന്നത്. അഭിനയിക്കുകയാണെന്ന് പോലും ആരും തിരിച്ചറിയാതെയാണ് അതിന്റെ ഷൂട്ടിങ് നടത്തിയത്.
കൊച്ചി ബ്രോഡ്‌വേ യിലും ആ സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നു. വളരെ ഫ്രീയായിട്ടാണ് അത് ഷൂട്ട് ചെയ്തത്. ആരും തിരിഞ്ഞ് നോക്കിയത് പോലുമില്ല. മാത്രമല്ല ഒരു കടയില്‍ കയറിയതിന് അവിടുന്ന് എന്നെ ആട്ടി പുറത്താക്കുകയും ചെയ്തു. അവര്‍ ചീത്ത വിളിച്ചിരുന്നു. അതൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. ആ സമയത്തൊക്കെ ക്യാമറ മറച്ച് വെച്ചിട്ടാണ് ചിത്രീകരിച്ചിരുന്നത്. ഗെറ്റപ്പിന് അത്രയും മാറ്റം വരുത്തിയിരുന്നു. മേക്കപ്പ്മാന്‍ റഷീദിന് സ്റ്റേറ്റ് അവാര്‍ഡും ലഭിച്ചതായി ലെന വ്യക്തമാക്കുന്നു.