നിറങ്ങൾ സംസാരിക്കട്ടെ! പല നിറങ്ങളിൽ തിളങ്ങി അമ്മയും മകളും……

നിറങ്ങൾ സംസാരിക്കട്ടെ! പല നിറങ്ങളിൽ തിളങ്ങി അമ്മയും മകളും……

 

തെന്നിന്ത്യൻ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങള്‍ ചെയ്‍ത് ശ്രദ്ധേയയായ നടിയാണ് മുക്ത.അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് മുക്ത മലയാളികൾക്ക് ഇടയിൽ പ്രശസ്തയായത്.

നിരവധി മലയാളം സൂപ്പർ താരങ്ങളുടെ നായിക ആയി താരം അഭിനയിച്ചിരുന്നു. ഇതിന് പുറമേ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും താരം സജീവമായിരുന്നു. തമിഴിലും ധാരാളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു

അടുത്തിടെയായിരുന്നു താരം ടെലിവിഷൻ മേഖലയിലൂടെ തിരിച്ചുവന്നത്.

മുക്തയുടെ മകളുടെ പേര് കിയാര.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ചെറുതും വലുതുമായ തൻറെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്.

കിയാരയുടെ വിശേഷങ്ങളെല്ലാം താരം ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് കിയാരയെ. കിയാരയും മുക്തയും ഒന്നിച്ചുള്ള ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് മുക്തക്ക് ഇൻസ്റ്റോൾഗ്രാമിൽ ഉള്ളത്. കൺമണി എന്നാണ് കിയാരയുടെ ചെല്ലപ്പേര്.റിമി ടോമിയുടെയും മുക്തയുടേയും ചാനലിലെ താരങ്ങളിലൊരാളാണ് കണ്‍മണി. അടുത്തിടെയായാണ് കണ്‍മണിയും ചാനല്‍ തുടങ്ങിയത്.

പിന്നീട് അമ്മയുടെ വഴിയെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കൺമണി എന്ന കിയാരയുംസുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായ, എം.പത്മകുമാര്‍ സംവിധാനം ചെയ്ത ‘ പത്താം വളവ്’ എന്ന ചിത്രത്തിലൂടെയാണ് കൺമണിയുടെ അരങ്ങേറ്റം കുറിച്ചത്.

പാപ്പൻ തുടങ്ങിയ ചിത്രത്തിലും കൺമണി അഭിനയിച്ചിരിന്നു. കൺമണിയുടെ ധാരാളം ഡബ്സ്മാഷ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലായിട്ടുണ്ട്. റിമി ടോമിക്ക് ഒപ്പവും കൺമണി ഉൾപ്പെടെ ധാരാളം വീഡിയോകളിൽ അഭിനയിച്ചിട്ടുണ്ട്.

ഒരിടവേളയ്ക്കുശേഷം മുക്തയും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമായി ഏതാനും സീരിയലുകളിൽ മുക്ത അഭിനയിച്ചിരിക്കുന്നു.

 

എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. മകൾ കിയാരക്കൊപ്പം കളർഫുൾ കോസ്റ്റ്യൂമിൽ അതി സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരമിപ്പോൾ. അമ്മയുടെയും മകളുടെയും ഒരേ നിറത്തിലുള്ള ഈ ഒരു കോസ്റ്റ്യൂം തന്നെയാണ് ഏതു ചിത്രം ആരാധകർക്കിടയിൽ വേറിട്ട് നിർത്തുന്നത്. ഇളം പച്ച നിറത്തിലുള്ള ടോപ്പിനൊപ്പം പല പല നിറങ്ങളിലുള്ള മിഡിയും സാരിയുമാണ് ഇരുവരുടെയും വേഷം.

“നിറങ്ങൾ സംസാരിക്കട്ടെ! ഞങ്ങൾ നിങ്ങൾക്കായി സംഭരിച്ചിരിക്കുന്ന പുതിയ പുതിയ ശേഖരങ്ങളിൽ നിങ്ങൾ ആവേശഭരിതരാണോ?” എന്ന ക്യാപ്ഷനിൽ പങ്കുവച്ച ഈ ഒരു ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫറായ ബെൻജോ മാത്യുവാണ്. ഈയൊരു കളർഫുൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ഇടംപിടിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

Leave a Comment

Your email address will not be published.