ജീവിതം വളരെ സാഹസികത നിറഞ്ഞതാണ്. അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്’,….ശ്രുതി രജനികാന്ത്..
പൈങ്കിളി ആയും കിളിക്കൊഞ്ചലും എല്ലാമായി പ്രേക്ഷകരുടെ എല്ലാം ഉള്ളിൽ ഇടംനേടിയ താരമാണ് ശ്രുതി രജനീകാന്ത്..പത്ര പ്രവർത്തക ആയാണ് തന്റെ കരിയർ താരം തുടങ്ങിയത്. എന്നാൽ ഇന്ന് ശ്രുതി പത്രത്താളുകളിൽ സെലിബ്രിറ്റി ആയി തിളങ്ങി കൊണ്ടിരിക്കുകയാണ്.. ചക്കപ്പഴം എന്ന സീരിയലിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ജനങ്ങൾ അത്രയധികം നെഞ്ചിലേക്ക് കൊണ്ടുനടന്നത്.. ഒട്ടും കൃത്രിമത്വമില്ലാതെയുള്ള അഭിനയം.. നല്ല ഹൈ എനർജിയും ആണ് ശ്രുതിക് ഉള്ളത്.. ഇതുതന്നെയാണ് ചക്ക പഴത്തിന് ആ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത്
ഇപ്പോഴിതാ ശ്രുതി പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്. സിപ് ലൈനിലൂടെ സഹസികമായി പോകുന്നതാണ് താരം പങ്കുവെക്കുന്നത്. ‘ജീവിതം വളരെ സാഹസികത നിറഞ്ഞതാണ്. അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്’, എന്നാണ് വീഡിയോയ്ക്ക് ശ്രുതി നല്‍കുന്ന ക്യാപ്ഷന്‍. നേരത്തെ താരത്തിന്റെ മണാലി യാത്ര പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകര്‍ക്കായി ശ്രുതി പങ്കുവെച്ചത്…നേരത്തെ സിനിമയില്‍ ശ്രുതി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെ അവസരം ഒന്നും കിട്ടാതെ വന്നതോടെയാണ് സീരിയലിലേക്ക് നടി എത്തിയത്. അനൂപ് മേനോന്‍ ചിത്രം പത്മയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ശ്രുതിയുടെ മറ്റു ചിത്രങ്ങള്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട് .
ചക്കപ്പഴം എന്ന ഒറ്റ ഹാസ്യ പരമ്പര തന്നെ ധാരാളം നടി ശ്രുതി രജനികാതിനെ കുറിച്ച് പറയാന്‍. മലയാളികളുടെ സ്വന്തം പൈങ്കിളിയാണ് ശ്രുതി. ചക്കപ്പഴം എന്ന പരമ്പരയാണ് പൈങ്കിളി എന്ന പേര് ശ്രുതിക്ക് ചാര്‍ത്തിക്കൊടുത്തത്. ഈ സീരിയല്‍ തന്നെ ഹിറ്റായതോടെ ഇതിലെ കഥാപാത്രങ്ങളും ശ്രദ്ധ നേടി. മോഡലിംഗ് ,നൃത്തം ,എവിയേഷന്‍ ,ജേണലിസം, എഴുത്ത് , ഷോ ഹോസ്റ്റിംഗ് , ആര്‍ജെ അങ്ങനെ ഒട്ടനവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് താരം.