15 വർഷം മുൻപ് എനിക്കേറ്റ ഭക്ഷ്യവിഷബാധയിൽ ചിലവേറിയത്.70000 രൂപ….കണ്ണ് തുറന്ന് സത്യം കാണുക. ജീവിതം വളരെ ചെലവേറിയതാണ്….അൽഫോൺസ് പുത്രൻ ….
ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയർന്നയാളാണ് അൽഫോൺസ് പുത്രൻ . ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിനോടകം മലയാളികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവയ്ക്കുന്ന ഓരോ പിന്നാലെ പോസ്റ്ററിന് താഴെ നിരവധി ട്രോളുകളും കമന്റുകളും എത്താറുണ്ട്. അത്തരത്തിൽ വരുന്ന കുറിപ്പുകൾ സോഷ്യൽ മീഡിയകളിൽ വലിയ തരംഗം സ്യഷ്ടിക്കാറുണ്ട്.
കമന്റുകൾക്ക് അൽഫോൺസ് പുത്രൻ നൽകിയ മറുപടികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്..
ഇപ്പോഴിതാ
കോട്ടയം സംക്രാന്തിയിൽ കുഴിമന്തി കഴിച്ച യുവതി മരിച്ച സംഭവത്തോടെ ഹോട്ടലുകളിലെ ഭക്ഷ്യവിഷബാധ എന്ന. വിഷയത്തിൽ സംവിധായകൻ അൽഫോൻസ് പുത്രന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. 15 വർഷം മുൻപ് തനിക്കേറ്റ ഭക്ഷ്യവിഷബാധയെ ഓർത്തുകൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്.
റിവ്യൂ റൈറ്റേഴ്സ്, റോസ്റ്റേഴ്സ്, ട്രോളർമാർ .. ദയവായി ഈ വിഷയങ്ങളിൽ വീഡിയോകൾ ചെയ്യുക. 15 വർഷം മുമ്പ് ഞാൻ ആലുവയിലെ ഒരു കടയിൽ നിന്ന് ഷവർമ കഴിച്ചു. ഷറഫ് യു ധീന്റെ ട്രീറ്റായിരുന്നു അത്. ആക്രാന്തത്തിൽ ഷവർമയും മയോണൈസും ഉണ്ടായിരുന്നു. അടുത്ത ദിവസം എനിക്ക് കടുത്ത പാൻക്രിയാറ്റിസ് വേദന അനുഭവപ്പെടുകയും ലേക്‌ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു, എന്നെ രക്ഷിക്കാൻ എന്റെ മാതാപിതാക്കൾക്ക് 70,000 രൂപ ചിലവഴിക്കേണ്ടി വന്നു. MCU എന്ന പ്രത്യേക വിഭാഗത്തിലായിരുന്നു ഞാൻ. ഒരു കാരണവുമില്ലാതെ ഞാൻ ഷറഫിനോട് ദേഷ്യപ്പെട്ടു. പഴകിയ മലിനമായ ഭക്ഷണമാണ് യഥാർത്ഥ കാരണം. ഇവിടെ ആരാണ് യഥാർത്ഥ കുറ്റവാളി? കണ്ണ് തുറന്ന് സത്യം കാണുക. ജീവിതം വളരെ ചെലവേറിയതാണ്.
ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഒന്നും ചെയ്യില്ല എന്ന കമന്റിന് അൽഫോൻസ് മറുപടി നൽകുകയും ചെയ്‌തിട്ടുണ്ട്. “ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനു ശക്തമായ നടപടി എടുക്കണം. ഫുഡ് സേഫ്റ്റി എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം. അതിനു കേരത്തിൽ നിന്ന് മാത്രം പുതിയ കിടിലം ഇൻസ്‌പെക്‌ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം. എല്ലാവരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി. ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഇണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ്. അതിനൊക്കെ എല്ലാ അപ്പന്മാരും അമ്മമാരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാൻ പണം ചിലവാക്കുന്നത്. അതുകൊണ്ടു ഇതിന്റെ കാര്യത്തിൽ ശക്തമായ ഒരു തീരുമാനം എടുക്കണം.
അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത്. ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ 70,000 രൂപ ഒരു വിസ്മയം പോലെ വന്നതാണ്. അത് പോലെ എല്ലാവർക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല.’’–അൽഫോൻസ് പുത്രൻ പറയുന്നത്.i