കഥാപാത്രത്തോട് നൂറ് ശതമാനം നീതി  പുലർത്തുന്ന വ്യക്തിയാണ് ഷൈൻ ടോം ചക്കോയെന്ന് എം എ നിഷാദ്……

മറ്റുള്ളവർ ആരോപിക്കുന്നതു പോലെ മയക്ക് മരുന്ന് പോയിട്ട് സിഗരറ്റ് വലിക്കുന്നതു പോലും ഞാൻ കണ്ടിട്ടില്ല..കഥാപാത്രത്തോട് നൂറ് ശതമാനം നീതി  വ്യക്തിയാണ് ഷൈൻ ടോം ചക്കോയെന്ന് ,’ എംഎ നിഷാദ്……

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവാനായി മാറിയ നടനാണ് ഷൈൻ ടോം ചാക്കോ.

.നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള ക്യാരക്റ്റർ റോളുകളാണ് ഷൈനിന് ഏറ്റവും കൈയടികൾ നേടിക്കൊടുത്തത്.ശക്തമായ കഥാപാത്രങ്ങളിലൂടെയും അഭിന മികവിലൂടെയും ഈയിടെ ഏറെ

ഏറെ ഞെട്ടിച്ച താരമാണ് ഷൈൻ ടോം ചക്കോ

സമൂഹത്തിലുള്ള പ്രശ്നങ്ങളെ കുറിച്ച് കൃത്യമായ ധാരണകളുള്ള ഒരു നടൻ കൂടിയാണ് ഷൻ പല പ്രശ്നങ്ങളിലും തൻ്റെതായ നിലപാടുകൾ അറിയിക്കുന്ന താരം കൂടിയാണിദ്ദേഹം.വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മികച്ച

പ്രതികരണങ്ങൾ,എതിരെ ഉയരുന്ന വിമർശനങ്ങൾ ലഭിക്കുന്ന താരം തുറന്നു പറച്ചിലുകൾ കൊണ്ടും പലപ്പോഴും ആരോപണങ്ങൾക്ക്,ചർച്ചാവിഷയമാകാറുണ്ട്.

കുറ്റപ്പെടുത്തലുകൾ ഒന്നും അയാളെ അസ്വസ്ഥനാക്കറില്ല.

കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്കുള്ള യാത്രയിലാണ് ഷൈൻ.പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാകഥാപാത്രങ്ങളും

അതിന്റേതായ രീതിയിൽ നടൻ അഭിനയിച്ച് കയ്യടി നേടാറുണ്ട്.

 

ഈ വര്‍ഷം മാത്രം ഷൈന്‍ അഭിനയിച്ച പത്തോളം സിനിമകളാണ് പുറത്തിറങ്ങിയത്. ഇതില്‍ തന്നെ ഭീഷ്മ പര്‍വ്വം, തല്ലുമാല, കുമാരി എന്നീ ചിത്രങ്ങളില്‍ ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങളില്‍ എത്തി ഷൈന്‍ കയ്യടി നേടിയിരുന്നു. അതുകൊണ്ട് തന്നെ ഷൈൻ നടൻ വളരുകയാണ്.നടന്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസ് ആണ് ഷൈനിന്റെ ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം.അഭിനയത്തിനും പുറമെ ആളുകൾക്ക് ഷൈൻ്റെ അഭിമുഖങ്ങളാണ് ഇപ്പോൾ ആരാധകർക്ക് ഏറെയിഷ്ടം’

.ചില സിനിമകളുടെ പ്രെമോഷനിൽ ഷൈൻ ടോം ചാക്കോയുടെ ഇന്റർവ്യൂവുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.പക്ഷേ നടന്റെ അഭിമുഖങ്ങൾ പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമാകുന്നത്.

ഇദ്ദേഹത്തിന്റെ സംസാരരീതിയും ശരീരഭാഷയും എല്ലാം തന്നെയാണ് അഭിമുഖങ്ങൾ കാണാൻ കാണികളെ പിടിച്ചിരുത്തുന്നത്.അഭിമുഖങ്ങളില്‍ നടന്റെ പെരുമാറ്റവും സംസാരവും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.. ലഹരി ഉപയോഗിച്ച്‌ നടന്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു എന്നതൊക്കെയാണ് ഷൈന് നേരെ ഉയരുന്ന ആരോപണങ്ങള്‍.

അടുത്തിടെ സ്ത്രീ സംവിധായകരെക്കുറിച്ച്‌ ഷൈന്‍ നടത്തിയ പ്രസ്‌താവന വലിയ വിവാദമായി മാറിയിരുന്നു. സിനിമയിലേക്ക് സ്ത്രീ സംവിധായകര്‍ വന്നാല്‍ പ്രശ്നങ്ങള്‍ കൂടുകയേ ഉള്ളൂ എന്നാണ് വിചിത്രം സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനിടെ ഷൈന്‍ പറഞ്ഞത്

ഇപ്പോഴിതാ ഷൈൻ എന്ന നടനെ ക്കുറിച്ച്

സംവിധായകനും നിര്‍മാതാവുമായ എം എ നിഷാദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

ഷൈന്‍ നൂറ് ശതമാനം പ്രൊഫഷണല്‍ ആണ്

സിനിമ സെറ്റില്‍ ഇങ്ങനെയൊരു വ്യക്തിയെ അല്ല ഷൈനെന്ന് പറയുകയാണ്.

ഷൈന്‍ ടോം ചാക്കോയും ഞാനും ഭാരത് സര്‍ക്കസ് എന്ന സിനിമയില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചതാണ്. വളരെ പൊട്ടന്‍ഷ്യല്‍ ഉള്ള നടനാണ്. മികച്ച അഭിനേതാവാണ്. അയാള്‍ നൂറ് ശതമാനം പ്രൊഫഷണലുമാണ്. ഞാന്‍ അതാണ് കാണുന്നത്. രാവിലെ ഒബത് മണിക്ക് എത്താന്‍ പറഞ്ഞാല്‍ 8.55 ന് ആള്‍ അവിടെ എത്തും. സംവിധായകരോട് ചോദിച്ച്‌ മനസിലാക്കി കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തിയാണ് അദ്ദേഹം അഭിനയിക്കുക,’

മയക്ക് മരുന്ന് പോയിട്ട് സിഗരറ്റ് വലിക്കുന്നതു പോലും ഞാൻ കണ്ടിട്ടില്ല.എന്റൊപ്പം പ്രവര്‍ത്തിക്കുബോള്‍ ഷൈന് നേരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല എന്നതു സത്യമാണ്.

മാധ്യമപ്രവര്‍ത്തകള്‍ ചോദിക്കുന്നതിന് അനുസരിച്ചുള്ള മറുപടികളാണ് ഷൈൻ നല്‍കുന്നത്. ഞങ്ങള്‍ ഒരുമിച്ച്‌ അടുത്തിടെ ഒരു അഭിമുഖം കൊടുത്തപ്പോള്‍ വളരെ സെന്‍സിബിള്‍ ആയിട്ടാണ് അദ്ദേഹം സംസാരിച്ചത്. ഒരുപാട് ആരാധകരുള്ള നിരവധി പേര്‍ ആരാധിക്കുന്നവര്‍ എന്ന നിലയില്‍ അവര്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. എന്റെ വ്യക്‌തിപരമായ കാഴ്ചപ്പാട് പറയുകയാണെങ്കില്‍ അവര്‍ കുറച്ചൂടെ നീതി പൂര്‍വം സംസാരിക്കേണ്ടതുണ്ട്,’ എം എ നിഷാദ് പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *