Latest NewsSocial Media Trend

ഷൂട്ടിം​ഗ് മിസ്സ് ചെയ്യുന്നെന്ന് മഡോണ സെബാസ്റ്റ്യൻ

ഷൂട്ടിം​ഗ് മിസ്സ് ചെയ്യുന്നെന്ന് മഡോണ സെബാസ്റ്റ്യൻ

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. ഇതിന് ശേഷം താരം തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ചില പ്രസ്തവനകൾ മൂലം വൻ തോതിൽ‍ ട്രോളുകളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. മാതൃഭൂമി കപ്പ ടിവിയിലെ ഹാപ്പിനസ് പ്രോജക്ട് എന്ന പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങളാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. ‘എന്റെ ഡാഡി എന്നെ കാർവ് ചെയ്ത് എടുത്തതാണ് എന്നാണ് താരം പറയുന്നത്. ഒരു വയസുള്ള എന്നെ ഡാഡി ഗ്രൗണ്ടിൽ കൂടെ ഓടിക്കുന്നത് എനിക്ക് ഓർമ്മയുണ്ട്.. … ഞാനിപ്പോഴും ഓർക്കുന്നു.. എനിക്ക് ഡാഡിക്ക് ഒപ്പം എത്താൻ പറ്റാത്തത്. ഒരു വയസ്സിൽ മഡോണ പറഞ്ഞു.

പിന്നെ ഒന്നര വയസ്സിൽ എന്നെ എടുത്ത് റിവറിലേക്ക് ഇട്ടിട്ട് നീന്താൻ പടിപ്പിച്ചു.. അത് കൊണ്ട് എനിക്ക് ഇപ്പോൾ നന്നായി നീന്താൻ അറിയാം.. നാട്ടുകാർ ഒക്കെ വന്നിട്ട് ഇയാൾക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നു…’ ഈ ഭാഗങ്ങളാണ് ഇപ്പോൾ ആണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോളിത മഡോണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇട്ട പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ‘വർക്ക് ഞാൻ മിസ് ചെയ്യുന്നു..’ എന്ന ക്യാപ്ഷനോടെയാണ് മഡോണ തന്റെ ഷൂട്ടിംഗ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ലോക് ഡൗൺ കാലം ആയതിനാൽ 2 മാസമായി ഷൂട്ടിങ്ങുകൾ ഒന്നും തന്നെയില്ല.

Tags
Show More

Related Articles

Back to top button
Close