ആദ്യ പൊന്നോമനയെ വരവേല്‍ക്കാനൊരുങ്ങി മൈഥിലി; വളകാപ്പ് ചിത്രങ്ങള്‍ സോഷ്യല്‍ പങ്കുവച്ച് താരം

ആദ്യ പൊന്നോമനയെ വരവേല്‍ക്കാനൊരുങ്ങി മൈഥിലി; വളകാപ്പ് ചിത്രങ്ങള്‍ സോഷ്യല്‍ പങ്കുവച്ച് താരം…..

 

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയായിരുന്നു മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്.പത്തനംത്തിട്ട കോന്നി സ്വദേശിയാണ്.സ്കൂൾ വിദ്യാഭാസം കെ കെ എൻ എം എച്ച് എസ് കോന്നി.പിന്നീട് കൊച്ചിയിൽ എയർ ഹോസ്റ്റസ് ട്രെയിനിംഗ്. ഒപ്പം മോഡലായും ടി വി അവതാരകയായും പ്രവർത്തിച്ചു.

2009ൽ രഞ്ജിത്ത് സംവിധാനം ചെയ്തപാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ചു. കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.മാറ്റിനി,ലോഹം എന്നീ ചിത്രത്തിലൂടെയാണ് താരം പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത് മേരാ നാം ഷാജി’ എന്ന സിനിമയാണ് നടിയാതായി

ഒടുവിൽ റിലീസ് ചെയ്തത് കുറച്ച് കാലമായി സിനിമയിൽ നിന്നും ചെറിയ ഇടവേളകൾ എടുത്ത് മാറി നിൽക്കുകയായിരുന്നു നടി. പിതാവിന്റെ മരണത്തിന് ശേഷം അമ്മയ്ക്കൊപ്പം അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് പോയതോടെയാണ് അഭിനയത്തിന് ഇടവേള നൽകിയത്.എന്നാൽ കഴിഞ്ഞ ഏപ്രിൽ 28-നായിരുന്നു മൈഥിലിയുടേയും ആർക്കിടെക്റ്റായ സമ്പത്തിന്റേയും വിവാഹം.

സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മൈഥിലിയുടേത് കഴിഞ്ഞ തിരുവോണദിനത്തിൽ ജീവിതത്തിലെ വലിയൊരു തിരുവോണദിനത്തിൽ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവച്ച് നടി മൈഥിലി എത്തിയിരുന്നു. ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും എല്ലാവരുമായും പങ്കിട്ടിരുന്നു. എന്ന അടിക്കുറിപ്പിനോപ്പമാണ്.അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.താരം ഇയിടെ ചട്ടമ്പിയുടെ പ്രമോഷനായി നിറവയറോടെ എത്തിയ മൈഥിലിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നിരുന്നു.

നിറവയറിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി മൈഥിലി. ഗർഭിണിയാണെന്ന സന്തോഷം പങ്കുവെച്ചതോടെ മൈഥിലിയുടെ ഓരോ പുതിയ സോഷ്യൽ മീഡിയ പോസ്റ്റും ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്. പിന്നിട് താരത്തിൻ്റെ മെറ്റേണിറ്റി ഫോട്ടോകൾ പങ്കുവെച്ച് എത്തിയിരിന്നു താരം. ഇതോടൊപ്പം ഹൃദയംതൊടുന്ന ഒരു കുറിപ്പും നടി അന്ന് പങ്കുവച്ചിരുന്നു.കുഞ്ഞേ, ഞാൻ നിന്നെ ആദ്യം മുതൽ സ്നേഹിച്ചു. എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എന്റെ കൊച്ചു അത്ഭുതമാണ് നീ. ഓരോ ദിവസവും നിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുന്നു.ഓരോ ദിവസവും നീ വേഗം വളരുന്നു. ഓരോ ദിവസവും നിന്റെ ഹൃദയം മൃദുവായി മിടിക്കുന്നു. എനിക്ക് മാത്രം അറിയാവുന്നത് പോലെ. അതിനാൽ ഞാൻ ഇത് ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും, ഒപ്പം ഓരോ വർഷവും ഓർക്കുമെന്നുമായിരുന്നു മൈഥിലി എഴുതിയിരുന്നു.

 

ഇപ്പോഴിത നടി പങ്കുവച്ചിരിക്കുന്ന മറ്റൊരു ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മൈഥിലിയുടെ വളക്കാപ്പ് ചടങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മൈഥിലിയെ ചിത്രങ്ങളില്‍ കാണാം.’ആഘോഷങ്ങള്‍ ഇവിടെ തുടങ്ങുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് മൈഥിലി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പിയാണ് താരത്തിന്റെ പുതിയ ചിത്രം.

Leave a Comment

Your email address will not be published. Required fields are marked *