ഓണനാളിൽ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് നടി മൈഥിലി, ചിത്രങ്ങൾ വൈറൽ….

ഓണനാളിൽ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് നടി മൈഥിലി, ചിത്രങ്ങൾ വൈറൽ…..

 

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയായിരുന്നു മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്.പത്തനംത്തിട്ട കോന്നി സ്വദേശിയാണ്.സ്കൂൾ വിദ്യാഭാസം കെ കെ എൻ എം എച്ച് എസ് കോന്നി.പിന്നീട് കൊച്ചിയിൽ എയർ ഹോസ്റ്റസ് ട്രെയിനിംഗ്. ഒപ്പം മോഡലായും ടി വി അവതാരകയായും പ്രവർത്തിച്ചു. 2009ൽ രഞ്ജിത്ത്

സംവിധാനം ചെയ്തപാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ചു. കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

മാറ്റിനി,ലോഹം എന്നീചിത്രത്തിലൂടെയാണ് താരം പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത് .മേരാ നാം ഷാജി’ എന്ന സിനിമയാണ് നടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്.

 

കുറച്ച് കാലമായി സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടി. പിതാവിന്റെ മരണത്തിന് ശേഷം അമ്മയ്‌ക്കൊപ്പം അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് പോയതോടെയാണ് അഭിനയത്തിന് ഇടവേള നല്‍കിയത്.എന്നാല്‍ കഴിഞ്ഞ ഏപ്രിൽ 28-നായിരുന്നു മൈഥിലിയുടേയും ആർക്കിടെക്റ്റായ സമ്പത്തിന്റേയും വിവാഹം. സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മൈഥിലിയുടേത്

ഇപ്പോഴിതാ തിരുവോണദിനത്തില്‍ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവച്ച്‌ നടി മൈഥിലി.ഞാൻ അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.

ഓണാശംസകള്‍, ഞാന്‍ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു എന്ന അടിക്കുറിപ്പിനോപ്പമാണ് മൈഥിലി ചിത്രങ്ങള്‍ പങ്കുവെച്ചത്. ഭര്‍ത്താവ് സമ്ബത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട് അഹാന കൃഷ്ണ, ശ്വേത മേനോൻ, ഉണ്ണിമായ പ്രസാദ്, അപർണ നായർ, ഗൗതമി നായർ തുടങ്ങിയ താരങ്ങൾ മൈഥിലിക്ക് ആശംസ നേർന്ന് കമന്റ് ചെയ്തു.

ഇരട്ടകളായിരിക്കട്ടെ എന്ന ആശംസയും പോസ്റ്റിന് താഴെയുണ്ട്

കസവു സാരിയുടുത്ത്, മുല്ലപ്പൂ ചൂടിയ മൈഥിലി ചിത്രങ്ങളിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്. ഭർത്താവ് സമ്പത്തും മൈഥിലിക്കൊപ്പമുണ്ട്. അനഘ പാലക്കരയാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

 

കൊടൈക്കനാലിലെ ഒരു ട്രീ ഹൗസില്‍ വെച്ചാണ് മൈഥിലിയും സമ്പത്തും ആദ്യം കണ്ടത്. നഗരത്തിരക്കില്‍ നിന്നും മാറി താമസിക്കാനായി കുറച്ച് സ്ഥലം വാങ്ങണമെന്നൊക്കെ കരുതിയാണ് അങ്ങോട്ടേക്ക് പോയത്. അവിടെ വെച്ചാണ് സമ്പത്തിനെ കണ്ടുമുട്ടിയതും പ്രണയത്തിലായതും.രണ്ട് കുടുംബങ്ങളുടേയും പിന്തുണയോടെ ലവ് കം അറേ​ഞ്ച്ഡ് മാരേജായാണ് നടന്നത്. മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും അതിനൊരിക്കലും താൻ എതിരല്ലെന്നും സമ്പത്ത് വ്യക്തമാക്കിയിരുന്നു.ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനെത്താനുള്ള സിനിമ.

സാൾട്ട് എൻ’ പെപ്പർ എന്ന സിനിമയിൽ മികച്ചതാര ജോടി അവാർഡും, ഈ അടുത്ത കാലം എന്ന ചിത്രത്തിൽ മികച്ച സഹനടിയ്ക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published.