കുപ്പി ട്രോളിന് മറുപടിയുമായി മേജർ രവി; ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താൻ

മേജർ രവിക്കെതിരെയുള്ള സോഷ്യൽ മീഡിയ ട്രോളുകൾക്കെതിരെ പ്രതികരിച്ച് താരം ലോക്ഡൗൺ വന്നതോടെ സംസ്ഥാനത്ത് എങ്ങും മദ്യം കിട്ടാത്തതാണ് കുടിയന്മാരെ എല്ലാം അസ്വസ്ഥരാക്കിയിരിക്കുന്നത്. ഈസമയത്താണ് മേജർ രവിയെ ട്രോളി സോഷ്യൽ മീഡിയ വീരന്മാർ എത്തിയത്. ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ട്രോളുകൾ കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും മേജർ രവി വ്യക്തമാക്കുന്നു.

ചിരിക്കാൻ പോലും കഴിയാത്ത ഈ സമയത്ത് ഇത്തരം ട്രോളുകൾ കാണുമ്പോൾ ചിരിക്കാൻ കഴിയുന്നുണ്ട്. ഇത്തരത്തിൽ ട്രോൾ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും മേജർ രവിപറയുന്നു.ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഒരാൾ ഇൻബോക്സിൽ ചോദിച്ചപ്പോൾ ഞാൻ ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് അയച്ചു തന്നത്.

സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, എന്ന് മറുപടിയായി പറഞ്ഞു. അത് എന്റെ പേരിൽ ആരോ ഉണ്ടാക്കിയ വ്യാജസ്ക്രീൻ ഷോട്ട് ആയിരുന്നു.’ വ്യക്തിപരമായി ഇതൊന്നും എന്നെ ബാധിക്കുന്നില്ല.

‘കേരളത്തിൽ ഏറ്റവുമധികം അനുസരണയോടെ ആളുകൾ നിൽക്കുന്നത് ബെവറേജസിന്റെ മുന്നിലാണ്. അവർ ഒരിക്കലും ലൈൻ തെറ്റിക്കാറില്ല. മദ്യത്തിന്റെ കാര്യത്തിലുള്ള ഒത്തൊരുമ ഭയങ്കരമാണ്. ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാൻ കാണിച്ചെങ്കിൽ കേരളം പോലെ നമ്പർ വൺ സംസ്ഥാനം വേറെ ഉണ്ടാകില്ല. ഇത്തരക്കാരോട് എനിക്ക് വിദ്വേഷം ഒന്നുമില്ല. മദ്യത്തിന് വേണ്ടി കാണിക്കുന്ന ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാൻ കൂടി കാണിക്കണം ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാൻ കാണിച്ചെങ്കിൽ കേരളം പോലെ നമ്പർ വൺ സംസ്ഥാനം വേറെ ഉണ്ടാകില്ല എന്നാണു എനിക്ക് ഇവരോട് പറയാനുള്ളത്.’- മേജർ രവി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *