മലൈകാ സ്റ്റൈലിലുള്ള ഓണസദ്യ.. ചിത്രം പങ്കുവെച്ച് മലൈക അറോറ..

മലൈകാ സ്റ്റൈലിലുള്ള ഓണസദ്യ.. ചിത്രം പങ്കുവെച്ച് മലൈക അറോറ..

 

ജാതി മത ഭേദമെന്യേ മലയാളികൾ ലോകമെമ്പാടും ആഘോഷിക്കുന്ന ഒരു ആഘോഷമാണ് ഓണ.. ഓണം എന്നു പറയുമ്പോൾ ആദ്യം തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത് വിഭവസമൃദ്ധമായ ഓണസദ്യ തന്നെ.. തൂശനിലയിൽ തുമ്പപ്പൂ ചോറും 16 കൂട്ടം കറികളും പായസവും പപ്പടവും എല്ലാം മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ തന്നെയാണ്.. ഓലൻ, രസം, ഇഞ്ചി കറി, പച്ചടി, കിച്ചടി, സാമ്പാർ, അവിയൽ, എരിശ്ശേരി, കാളൻ, തോരൻ, പായസം തുടങ്ങി എല്ലാ വിഭവങ്ങളും ചേരുന്നതാണ് ഓണസദ്യ.. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ എല്ലാവരും ഷെയർ ചെയ്തതും ഈ ഓണസദ്യ ചിത്രങ്ങൾ തന്നെ..

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, നർത്തകിയും, മോഡലുമാണ് മലൈക അറോറ..മലൈകയുടെ മാതാവ് ഒരു മലയാളിയും, പിതാവ് ഒരു പഞ്ചാബി നേവി ഉദ്യോഗസ്ഥനുമാണ്. തന്റെ ഇളയ സഹോദരി അമൃത അറോറ ഒരു ബോളിവുഡ് നടിയാണ്. മുംബൈയിലെ ചെമ്പൂരിലാണ് ആദ്യവിദ്യഭ്യാസം പൂർത്തീകരിച്ചത്.ആദ്യ കാലത്ത് സംഗീത ചാനലായ എം.ടി.വിയുടെ വീഡിയോ ജോക്കി ആയിരുന്നു. പല പ്രധാന പരിപാടികളും എം.ടിവിയിൽ മലൈക അവതരിപ്പിച്ചു. പിന്നീട് അവിടെ നിന്നും മോഡലിംഗിലേക്ക് മലൈക തിരിയുകയായിരുന്നു.

 

ആദ്യമായി ഒരു ചിത്രത്തിൽ അഭിനയിക്കുന്നത് ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ദിൽ സേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ ആൺ. ചൈയ്യ ചൈയ്യ എന്ന് തുടങ്ങുന്ന ഈ ഗാ‍നം ചൽച്ചിത്ര ആസ്വാദകർക്കിടയിൽ വളരെ പ്രസിദ്ധമായി. പിന്നീടും പല ചിത്രങ്ങളിലും ഗാന രംഗങ്ങളിൽ അഭിനയിച്ചു. ഹിന്ദി കൂടാതെ തെലുങ്കിലും ഗാനരംഗങ്ങലിൽ മലൈക അഭിനയിച്ചു.

ഇപ്പോൾ താരം ഷെയർ ചെയ്തിരിക്കുന്ന ഓണസദ്യ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. എന്നാൽ ഇത് മലൈക സ്റ്റൈൽ ഓണസദ്യയാണെന്ന് വേണമെങ്കിൽ പറയാം. ചോറിന് പകരം റൊട്ടിയാണ് താരം കഴിക്കുന്നത്.. എന്നാൽ മറ്റു കറികളും ചിപ്സും അടങ്ങിയ ഭക്ഷണമാണ് ഈ തിരുവോണ ദിനത്തിൽ മലൈക കഴിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഓണാശംസകൾ എന്ന ക്യാപ്ഷനും താരം നൽകിയിരുന്നു..

ഭക്ഷണത്തോടുള്ള ഇഷ്ടം താരം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ വിഭവങ്ങളോടുള്ള തന്റെ പ്രിയം സോഷ്യൽ മീഡിയയിലൂടെ മലൈക പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്.. മലയാളിയായ തന്റെ അമ്മ ജോയ്സ് അറോറയുടെ വിഭവങ്ങളെക്കുറിച്ചും താരം പറഞ്ഞിട്ടുണ്ട്.. ഇഡലിയും സാമ്പാറും കപ്പപ്പുഴുക്കും ചമ്മന്തിയും ഒക്കെ കഴിക്കുന്ന ചിത്രങ്ങളും മലായിക പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്..

Leave a Comment

Your email address will not be published.